മഹാ സാരഖം പ്രവിശ്യ ഇസാൻ എന്നറിയപ്പെടുന്ന മധ്യ വടക്കുകിഴക്കൻ തായ്‌ലൻഡിൽ സ്ഥിതിചെയ്യുന്ന തായ്‌ലൻഡിലെ 76 പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്. അതിൻ്റെ അയൽ പ്രവിശ്യകൾ (വടക്ക്നിന്ന് ഘടികാരദിശയിൽ) കലാസിൻ, റോയി എറ്റ്, സുരിൻ, ബുരിറാം, ഖോൺ കെയ്ൻ എന്നിവയാണ്.

മഹാ സാരഖം

มหาสารคาม
വാറ്റ് കുസുന്തരാരം
വാറ്റ് കുസുന്തരാരം
പതാക മഹാ സാരഖം
Flag
Official seal of മഹാ സാരഖം
Seal
Motto(s): 
พุทธมณฑลอีสาน ถิ่นฐานอารยธรรม ผ้าไหมล้ำเลอค่า ตักสิลานคร
("Phutthamonthon of Isan. Home of civilisation. Valuable silk. City of Taxila.")
Map of Thailand highlighting Maha Sarakham province
Map of Thailand highlighting Maha Sarakham province
Countryതായ്ലാൻറ്
Capitalമഹാസാരഖം
ഭരണസമ്പ്രദായം
 • GovernorKiattisak Trongsiri (since October 2020)
വിസ്തീർണ്ണം
 • ആകെ5,607 ച.കി.മീ.(2,165 ച മൈ)
•റാങ്ക്39th
ജനസംഖ്യ
 (2019)[2]
 • ആകെ962,665
 • റാങ്ക്24th
 • ജനസാന്ദ്രത172/ച.കി.മീ.(450/ച മൈ)
 • സാന്ദ്രതാ റാങ്ക്18th
Human Achievement Index
 • HAI (2022)0.6523 "somewhat high"
Ranked 24th
GDP
 • Totalbaht 56 billion
(US$1.9 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
44xxx
Calling code043
ISO കോഡ്TH-44
വെബ്സൈറ്റ്www.mahasarakham.go.th

പ്രവിശ്യയിലെ മഹാ സരാഖം എന്ന പട്ടണം പ്രവിശ്യാ തലസ്ഥാനം എന്ന പദവി അലങ്കരിക്കുന്നു. 41,000 വിദ്യാർത്ഥികളുള്ള (2017) വടക്കുകിഴക്കൻ തായ്‌ലൻഡിലെ ഏറ്റവും വലിയ സർവ്വകലാശാലകളിലൊന്നായ മഹാസാരഖം സർവ്വകലാശാലയുടെയും അതുപോലെതന്നെ രാജഭട്ട് മഹാസാരഖം സർവ്വകലാശാലയുടെയും ആസ്ഥാനമാണിത്.

ഭൂമിശാസ്ത്രം

തിരുത്തുക

പ്രവിശ്യയുടെ ഭൂരിഭാഗവും പ്രദേശങ്ങലും നെൽവയലുകളാൽ പൊതിഞ്ഞ സമതലമാണ്. വടക്കും കിഴക്കും മാത്രമാണ് ഇതിന് അപവാദമായി ചെറിയ കുന്നുകൾ കാണപ്പെടുന്നത്. ഈ പ്രവിശ്യ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 130 മുതൽ 230 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ചി ആണ് ഇവിടുത്തെ പ്രധാന നദി. മൊത്തം വനവിസ്തൃതി 214 ചതുരശ്ര കിലോമീറ്റർ (83 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 3.8 ശതമാനം ആണ്.

ചരിത്രം

തിരുത്തുക

ഇപ്പോൾ ആംഫോ നാ ഡൂണിലുള്ള പുരാതന പട്ടണമായ ചമ്പസിയിൽ നിന്ന് 8 മുതൽ 10 വരെ നൂറ്റാണ്ടുകളിൽ നിരവധി ബുദ്ധമതാവശിഷ്ടങ്ങൾ ഉത്ഭവിച്ചിരുന്നു. ശ്രീബുദ്ധൻറെ ഭൗതികാവശിഷ്ടം പോലെയുള്ള അത്തരം തിരുശേഷിപ്പുകൾ പ്രവിശ്യയിൽ ഒരു രാജ്യം സ്ഥിതി ചെയ്തിരുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. ഈ സമയത്തും അതിനുശേഷവും പ്രവിശ്യ ഇസാനിലെ ഒരു ബുദ്ധമത കേന്ദ്രമായി തുടർന്നു.[5]

1865-ൽ സ്ഥാപിതമായ റോയി എറ്റിൻ്റെ ഒരു ഉപഗ്രഹ പട്ടണമായിരുന്നു ആദ്യകാലത്ത് മഹാ സാരഖം. റോയി എറ്റ് പ്രവിശ്യയിലെ ഗവർണർ 9,000 ആളുകളെ പുതിയ പട്ടണത്തിലേയ്ക്ക് വാസത്തിനായി അയയ്ക്കുകയും അദ്ദേഹത്തിൻ്റെ ഒരു കസിൻ അതിൻ്റെ ഗവർണറായി നിയമിതനാകുകയും ചെയ്തു. 1868-ൽ ബാങ്കോക്കിലെ കേന്ദ്ര സർക്കാർ ബാങ്കോക്കിനു കീഴിൽ മഹാ സാരഖത്തെ ഒരു പ്രവിശ്യയായി പ്രഖ്യാപിച്ചു. റോയി എറ്റിൻ്റെ ശക്തിയെ ദുർബലപ്പെടുത്തുകയായിരുന്നു ഈ നടപടി കൊണ്ട് ലക്ഷ്യമാക്കിയത്.

2023 ഏപ്രിൽ 3 ന് പ്രവിശ്യാ പോലീസ് 38 കാരനായ ഒരാളെ അറസ്റ്റ് ചെയ്യുകയും അയാളിൽനിന്ന് 322,000 മെത്താംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്ത സംഭവമുണ്ടായി. ഉബോൺ റച്ചതാനി പ്രവിശ്യയിലും സമീപത്തെ മറ്റ് പല പ്രവിശ്യകളിലും ഇയാൾ ഇവ വിൽക്കുകയായിരുന്നു.[6]

പ്രവിശ്യയിലെ വിഭവങ്ങളുടെ സമൃദ്ധിയെ കാണിക്കുന്നതായ, നെൽവയലുകൾക്ക് മുന്നിലെ ഒരു വൃക്ഷമാണ് പ്രവിശ്യാ മുദ്രയിൽ കാണിക്കുന്നത്. പ്രവിശ്യാ പതാകയിൽ തവിട്ട് നിറത്തിലുള്ള തിരശ്ചീനമായ കള്ളിയുടെ മധ്യഭാഗത്ത് ഈ മുദ്ര കാണിക്കുന്നു. മുകളിലും താഴെയും മഞ്ഞ നിറത്തിലുള്ള തിരശ്ചീനമായ ചെറു കള്ളികളാണ്. തവിട്ട് നിറം, വരണ്ട കാലാവസ്ഥയിൽ ജീവിക്കുന്ന പ്രവിശ്യയിലെ ജനങ്ങളുടെ ശക്തിയെയും സ്ഥിരോത്സാഹത്തെയും പ്രതീകപ്പെടുത്തുന്നമ്പോൾ മഞ്ഞ നിറം ജനങ്ങളുടെ വിശ്വാസത്തിൻ്റെ തെളിവായി ബുദ്ധ സന്യാസിമാരുടെ വസ്ത്രങ്ങളെ പ്രതീകപ്പെടുത്തുന്നു.

പ്രവിശ്യാ വൃക്ഷം നെന്മേനിവാകയാണ് (അൽബിസിയ ലെബെക്ക്). 1994-ൽ സിരികിറ്റ് രാജ്ഞിയാണ് വൃക്ഷ ചിഹ്നം പ്രവിശ്യയ്ക്ക് നൽകിയത്. പ്രവിശ്യാ പുഷ്പം വെസ്റ്റ് ഇന്ത്യൻ ജാസ്മിൻ (ഇക്സോറ) ആണ്. തദ്ദേശീയമായ ശുദ്ധജല ഞണ്ടായ തൈപ്പൊട്ടമൺ ചുലബോൺ (Thaipotamon chulabhorn) ആണ് പ്രവിശ്യാ ജലജീവി.

  1. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  2. รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 2019-06-14. Retrieved 26 February 2020.
  3. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 56{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  4. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  5. ไทย (2011-08-20). ".thailangr: Phra That Na Dun: Buddhist Park of Isan". .thailangr. Retrieved 2023-04-10.
  6. matichon (2023-04-03). "รวบหนุ่มรับหน้าที่ 'นักบิน' วางยาบ้า ตามจุดนัดหมายพื้นที่ภาคอีสาน ของกลางกว่า3แสนเม็ด". มติชนออนไลน์ (in തായ്). Retrieved 2023-04-10.
"https://ml.wikipedia.org/w/index.php?title=മഹാ_സാരഖം_പ്രവിശ്യ&oldid=4137952" എന്ന താളിൽനിന്ന് ശേഖരിച്ചത്