ബുഖാറ എമിറേറ്റ്
ബുഖാറ എമിറേറ്റ് 1785 മുതൽ 1920 വരെയുള്ള കാലത്ത് ആധുനിക ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കസാഖ്സ്ഥാൻ എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ നിലനിന്നിരുന്ന മധ്യേഷ്യയിലെ ഒരു ഇസ്ലാമിക രാഷ്ട്രമായിരുന്നു. മുമ്പ് ട്രാൻസോക്സിയാന എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇത് അമു ദര്യ, സിർ ദര്യ നദികൾക്കിടയിലുള്ള ഭൂപ്രദേശം അധീനപ്പെടുത്തിയിരുന്നു. ഈ എമിറേറ്റിൻറെ പ്രധാന ഭൂപ്രദേശമായി അറിയപ്പെടുന്നത് സരഫ്ഷോൺ നദിയോരത്തിൻറെ താഴ്ഭാഗത്തെ പ്രദേശവും, നഗര കേന്ദ്രങ്ങൾ പുരാതന നഗരങ്ങളായ സമർഖണ്ഡും എമിറേറ്റിന്റെ തലസ്ഥാനമായിരുന്ന ബുഖാറയും ആയിരുന്നു. പടിഞ്ഞാറ് ഭാഗത്ത് ഖ്വാരസ്മ് മേഖലയിൽ നിലനിന്നിരുന്ന ഖിവ ഖാനേറ്റ്, കിഴക്ക് ഫെർഗാന താഴ്വരയിലെ കോക്കണ്ട് ഖാനേറ്റ് എന്നിവ ഇതിൻറെ സമകാലിക ഖാനേറ്റുകളായിരുന്നു. 1920-ൽ ബുഖാറൻ പീപ്പിൾസ് സോവിയറ്റ് റിപ്പബ്ലിക്കിൻറെ സ്ഥാപനത്തോടെ ഈ എമിറേറ്റ് അസ്തമിച്ചു.
ബുഖാറ എമിറേറ്റ് امارت بخارا (Persian) Amārat-e Bokhārā (language?) بخارا امرلیگی (language?) Bukhārā Amirligi (language?) | |||||||||
---|---|---|---|---|---|---|---|---|---|
1785–1920 | |||||||||
പതാക | |||||||||
റഷ്യൻ ഭരണത്തിൻ കീഴിലുള്ള ബുഖാറ എമിറേറ്റ് | |||||||||
പദവി |
| ||||||||
തലസ്ഥാനം | ബുഖാറ | ||||||||
പൊതുവായ ഭാഷകൾ |
| ||||||||
മതം | സുന്നി ഇസ്ലാം, ഷിയാ ഇസ്ലാം, സൂഫിസം (നക്ഷ്ബന്ദി), സൊറോസ്ട്രിയനിസം, യഹൂദമതം | ||||||||
ഗവൺമെൻ്റ് | സമ്പൂർണ്ണ രാജവാഴ്ച | ||||||||
• 1785–1800 | മിർ മാസും ഷാ മുറാദ് | ||||||||
• 1911–1920 | മിർ മുഹമ്മദ് അലിം ഖാൻ | ||||||||
ചരിത്രം | |||||||||
• Manghit control | 1747 | ||||||||
• സ്ഥാപിതം | 1785 | ||||||||
• Conquered by Russia | 1868 | ||||||||
• Russian protectorate | 1873 | ||||||||
• ഇല്ലാതായത് | October 1920 | ||||||||
Population | |||||||||
• 1875[4] | c. | ||||||||
• 1911[5] | c. | ||||||||
നാണയവ്യവസ്ഥ | fulus, tilla, and tenga.[6] | ||||||||
|
ചരിത്രം
തിരുത്തുക1785-ൽ മങ്കിത് അമീറായിരുന്ന ഷാ മുറാദ് ഭരണം ഏറ്റെടുത്തതോടുകൂടിയാണ് ബുഖാറ എമിറേറ്റ് ഔദ്യോഗികമായി സൃഷ്ടിക്കപ്പെട്ടത്. ഷാ മുറാദ്, കുടുംബത്തിന്റെ രാജവംശ ഭരണം (മാംഗിത് രാജവംശം) ഔപചാരികമാക്കിയതോടെ ഖാനേറ്റ് ബുഖാറ എമിറേറ്റായി മാറി.[7]
മംഗോളിയൻ സാമ്രാജ്യത്തിനു ശേഷം ജെങ്കിസ് ഖാന്റെ പിൻഗാമികൾ ഭരിക്കാത്ത മധ്യേഷ്യയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നായിരുന്ന (തിമൂറിഡുകൾക്ക് പുറമെ) ഇതിൻറെ ഭരണാധികാരി ഖാൻ എന്നതിനുപകരം അമീർ എന്ന ഇസ്ലാമിക പദവി സ്വീകരിച്ചതിനാൽ ജെങ്കിസ്ഖാൻറെ പരമ്പരയേക്കാൾ ഇസ്ലാമിക തത്വങ്ങളിലാണ് അതിന്റെ നിയമസാധുത ഉറപ്പിച്ചത്. 18-19 നൂറ്റാണ്ടുകളിൽ, ഖ്വാരസ്ം (ഖിവ ഖാനേറ്റ്) ഭരിച്ചത് കുൻഗ്രാറ്റുകളുടെ ഉസ്ബെക്ക് രാജവംശമായിരുന്നു.[8] 18-ആം നൂറ്റാണ്ടിൽ, അത്താലിക്ക് എന്ന അവരുടെ സ്ഥാനത്ത് നിന്നുകൊണ്ട് അമീറുകൾ ബുഖാറയിലെ ഖാനേറ്റിന്റെ ഫലപ്രദമായ നിയന്ത്രണം മെല്ലെ നേടിയെടുത്തു. 1740-കളോടെ, പേർഷ്യയിലെ നാദിർഷാ ഈ ഖാനേറ്റ് കീഴടക്കുമ്പോൾ യഥാർത്ഥ അധികാരം അമീറുമാരാണ് കൈവശം വച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. 1747-ൽ, നാദിർഷായുടെ മരണശേഷം, അബുൽഫയസ് ഖാനെയും അദ്ദേഹത്തിന്റെ മകനെയും അത്ലിഖ് മുഹമ്മദ് റഹീം ബി കൊലപ്പെടുത്തുകയും ജാനിദ് രാജവംശത്തിൻറെ ഭരണം അവസാനിപ്പിക്കുകയും ചെയ്തു. അന്നുമുതൽ, അബു എൽ-ഗാസി ഖാന്റെ മരണത്തെത്തുടർന്ന് ഷാ മുറാദ് പരസ്യമായി സിംഹാസനം ഏറ്റെടുക്കുന്നതുവരെ പാവ ഖാന്മാരെയാണ് അമീറുകൾ ഭരണത്തിൽ അവരോധിച്ചത്.[9]
1868-ൽ, ഈ പ്രദേശം പിടിച്ചടക്കാനുള്ള ആഗ്രഹമുണ്ടായിരുന്ന റഷ്യൻ സാമ്രാജ്യവുമായുള്ള ഒരു യുദ്ധത്തിൽ എമിറേറ്റ് പരാജയപ്പെട്ടു. പ്രധാന നഗരമായ സമർഖണ്ഡ് ഉൾപ്പെടെ എമിറേറ്റിന്റെ ഭൂരിഭാഗം പ്രദേശങ്ങളും റഷ്യയുടെ അധീനതയിലായി.[10] 1873-ൽ, എമിറേറ്റിൻറെ ശിഷ്ടഭാഗം ഒരു റഷ്യൻ സംരക്ഷിത പ്രദേശമായി മാറുകയും[11] താമസിയാതെ അതിന് ചുറ്റുമായി തുർക്കിസ്താൻ ഗവർണറേറ്റ്-ജനറൽ നിലവിൽ വരുകയും ചെയ്തു.
എമിറേറ്റിലെ പരിഷ്‌കരണവാദികൾ യാഥാസ്ഥിതിക അമീറായ മുഹമ്മദ് അലിം ഖാൻ തൻറെ അധികാരത്തിലെ തന്റെ പിടി അയയ്‌ക്കാൻ തയ്യാറല്ലെന്ന് കണ്ടെത്തിയതോടെ സൈനിക സഹായത്തിനായി റഷ്യൻ ബോൾഷെവിക് വിപ്ലവകാരികളിലേക്ക് തിരിഞ്ഞു. 1920 മാർച്ചിൽ ഒരു പരാജയപ്പെട്ട ആക്രമണം നടത്തിയ ചെമ്പടയ്ക്ക് അതേ വർഷം സെപ്റ്റംബറിൽ വിജയിക്കാൻ സാധിച്ചു.[12] ബോൾഷെവിക്കുകൾ കീഴടക്കിയ ബുഖാറ എമിറേറ്റിൻറെ സ്ഥാനത്ത് ബുഖാറൻ പീപ്പിൾസ് സോവിയറ്റ് റിപ്പബ്ലിക്ക് സ്ഥാപിക്കപ്പെട്ടു. ഇന്ന്, ഈ എമിറേറ്റിന്റെ പ്രദേശങ്ങൾ കൂടുതലും ഉസ്ബെക്കിസ്ഥാനിലും ബാക്കി ഭാഗങ്ങൾ താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലുമായി ചിതറിക്കിടക്കുന്നു.
സംസ്കാരം
തിരുത്തുകബുഖാറയിലെ മാംഗിത് അമീറുകളുടെ കാലഘട്ടത്തിൽ, മദ്രസകൾ, പള്ളികൾ, കൊട്ടാരങ്ങൾ എന്നിവയുടെ വിപുലമായി വലിയ നിർമ്മാണങ്ങൾ നടത്തപ്പെട്ടു. പേർഷ്യൻ, ഉസ്ബെക്ക്, ജൂത സ്വാധീനങ്ങൾ ഉൾപ്പെടെ സമ്പന്നമായ ഒരു സാംസ്കാരിക മിശ്രിതം ആസ്വദിക്കാവുന്ന പ്രധാനപ്പെട്ട വ്യാപാര പാതകളിലായിരുന്ന ബുഖാറ നഗരത്തിൻറെ സ്ഥാനം. ബുഖാറ എമിറേറ്റിൽ ചരിത്രകാരന്മാരുടെ ഒരു പ്രാദേശിക വിദ്യാലയം ഇക്കാലത്ത് വികസിച്ചിരുന്നു. മിർസ ഷംസ് ബുഖാരി, മുഹമ്മദ് യാക്കൂബ് ഇബ്ൻ ദാനിയാൽബി, മുഹമ്മദ് മിർ ഒലിം ബുഖാരി, അഹ്മദ് ഡോനിഷ്, മിർസ അബ്ദലാസിം സാമി, മിർസ സലിംബെക് എന്നിവരായിരുന്നു ഈ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ ചരിത്രകാരന്മാർ.[13] ബുഖാറ നഗരത്തിന് പേർഷ്യൻ വാസ്തുവിദ്യയുടെയും സാഹിത്യത്തിന്റെയും സമ്പന്നമായ ചരിത്രമുണ്ടായിരുന്ന ബുഖാറ നഗരം അതിൻറെ സാംസ്കാരിക പാരമ്പര്യങ്ങൾ എമിറേറ്റ് കാലഘട്ടത്തിലും പിന്തുടർന്നു. കവി കിറോമി ബുഖോറോയ്, കാലിഗ്രാഫർ മിർസ അബ്ദുൽ അസീസ് ബുഖാരി, പണ്ഡിതനായ റഹ്മത്ത്-അല്ലാഹ് ബുഖാരി എന്നിവർ അക്കാലത്തെ പ്രമുഖ കലാകാരന്മാരിൽ ഉൾപ്പെടുന്നു. ഈ കാലഘട്ടത്തിലുടനീളം ഈ പ്രദേശത്ത് സ്ഥാപിക്കപ്പെട്ടിരുന്ന മദ്രസകൾ പ്രസിദ്ധമായിരുന്നു.
-
ചോർ മൈനർ മദ്രസ, ബുഖാറ (2006)
-
ബുഖാറയിലെ ഒരു ബ്യൂറോക്രാറ്റ്, ഏകദേശം 1910ലെ ചിത്രം
-
18-ാം നൂറ്റാണ്ടിന്റെ മധ്യത്തിലേതെന്ന് കരുതുന്ന ബുഖാറയിൽ നിന്നുള്ള വലിയ മെഡാലിയൻ സുസാനി (അലങ്കാര തുണിത്തരം)
അവലംബം
തിരുത്തുക- ↑ Roy (2000), The new Central Asia: the creation of nations, p.70
- ↑ ""About the national delimitation in Central Asia"". Archived from the original on 2021-08-04. Retrieved 2022-11-01.
- ↑ Grenoble, Lenore (2003). Language Policy of the Soviet Union. Kluwer Academic Publishers. p. 143. ISBN 1-4020-1298-5.
- ↑ |Meyendorf E.K. Travel from Orenburg to Bukhara. Foreword N. A. Halfin. Moscow, The main edition of the eastern literature of the publishing house "Science", 1975. (in Russian:Мейендорф Е. К. Путешествие из Оренбурга в Бухару. Предисл. Н. А. Халфина. М., Главная редакция восточной литературы издательства "Наука", 1975.)
- ↑ Olufsen, Ole (1911). The emir of Bokhara and his country; journeys and studies in Bokhara. Gyldendal: Nordisk forlag. p. 282.
- ↑ ANS Magazine. "The Coinage of the Mangit Dynasty of Bukhara" Archived 15 July 2020 at the Wayback Machine. by Peter Donovan. Retrieved: 16 July 2017.
- ↑ Soucek, Svat. A History of Inner Asia (2000), p. 180.
- ↑ Bregel, Y. The new Uzbek states: Bukhara, Khiva and Khoqand: C. 1750–1886. In N. Di Cosmo, A. Frank, & P. Golden (Eds.), The Cambridge History of Inner Asia: The Chinggisid Age (pp. 392-411). Cambridge: Cambridge University Press 2009
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ Russo-Bukharan War 1868, Armed Conflict Events Database, OnWar.com
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ Anke fon Kyugel'gen, Legitimizatsiya sredneaziatskoy dinastii mangitov v proizvedeniyakh ikh istorikov (XVIII-XIX vv.). Almaty: Dayk press, 2004