സിർ ദര്യ
സ്വർഗീയ നദിയായ സായ്ഹോണിനെ ഓർമ്മിപ്പിക്കുന്ന നദിയാണ് സിർ ദര്യ. നര്യൻ, കാറ ദര്യ നദികളിൽ നിന്നുത്ഭവിച്ച് ആറൽ കടലിൽ പതിക്കുന്ന ഈ നദി 2,212 കി.മീ. നീണ്ടുകിടക്കുന്നു. കസാഖിസ്താൻ, ഉസ്ബക്കിസ്താൻ, താജിക്കിസ്താൻ എന്നിവിടങ്ങളിലായി 2,19,000 ചതുരശ്ര കിലോമീറ്റർ ആണ് ഇതിൻറെ നീർത്തടം. മധ്യേഷ്യയിലെ പ്രധാന പരുത്തിത്തോട്ടങ്ങൾക്കെല്ലാം നീർ പകരുന്നത് സിർ ദര്യയാണ്. ഈ നദിയിലെ ജലം എട്ടുലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പ്രയോജനപ്പെടുന്നത്. സഹോദരീ നദിയായ അമു ദര്യയുടെ പകുതി ജലമേ ഇതിലിള്ളൂ. ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു നദിയായ സിർ ദര്യ, സൈറസ്[2], അലക്സാണ്ടർ[3] എന്നിവരുടെ സാമ്രാജ്യങ്ങളുടെ വടക്കുകിഴക്കൻ അതിരായിരുന്നു. ഗ്രീക്കുകാർ ഈ നദിയെ ജക്സാർട്ടസ് എന്നാണ് വിളിച്ചിരുന്നത്.
സിർ ദര്യ | |
---|---|
![]() | |
Physical characteristics | |
നദീമുഖം | Aral Sea |
നീളം | 2,212 km |
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ http://www.ce.utexas.edu/prof/mckinney/papers/aral/CentralAsiaWater-McKinney.pdf
- ↑ Voglesang, Willem (2002). "7- Opening up to the west". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 97. ISBN 978-1-4051-8243-0. Cite has empty unknown parameters:
|1=
and|coauthors=
(help) - ↑ Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 113–122. ISBN 978-1-4051-8243-0. Cite has empty unknown parameter:
|coauthors=
(help)