സാവിത്രി ലക്ഷ്മണൻ
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തക
(ബി. സാവിത്രി ലക്ഷ്മണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കോൺഗ്രസ് (ഐ.)യുടെ നേതാവായിരുന്നു പ്രൊഫസർ സാവിത്രി ലക്ഷ്മണൻ.
സാവിത്രി ലക്ഷ്മണൻ | |
---|---|
ലോക്‌സഭാ സാമാജിക | |
ഓഫീസിൽ 1989–1991 | |
പ്രധാനമന്ത്രി | വി.പി. സിംഗ് |
മണ്ഡലം | മുകുന്ദപുരം ലോക്‌സഭാ മണ്ഡലം[1] |
ലോക്‌സഭാ സാമാജിക | |
ഓഫീസിൽ 1991–1996 | |
പ്രധാനമന്ത്രി | പി.വി. നരസിംഹ റാവു |
മണ്ഡലം | മുകുന്ദപുരം ലോക്‌സഭാ മണ്ഡലം[2] |
നിയമസഭാ സാമാജിക | |
ഓഫീസിൽ 1996–2001 | |
മണ്ഡലം | ചാലക്കുടി നിയമസഭാമണ്ഡലം [3] |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വടക്കേക്കര | ഒക്ടോബർ 15, 1945
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | പ്രൊഫ: ലക്ഷ്മണൻ നായർ |
കുട്ടികൾ | ഒരു പുത്രൻ, ഒരു പുത്രി |
വസതിs | ഇരിങ്ങാലക്കുട, തൃശൂർ ജില്ല |
ജീവിത രേഖ
തിരുത്തുകഎൻ. അച്യുതൻ നായർ ഭാനുമതിയമ്മ എന്നിവരുടെ മകളായി 1945 ഒക്ടോബർ 15നു വടക്കേക്കരയിൽ ജനിച്ചു. ഇരിഞ്ഞാലക്കുട സെൻറ്. ജോസഫ് കോളേജിലെ അദ്ധ്യാപികയായിരുന്നു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2006 | ചാലക്കുടി നിയമസഭാമണ്ഡലം | ബി.ഡി. ദേവസ്സി | സി.പി.എം. എൽ.ഡി.എഫ് | സാവിത്രി ലക്ഷ്മണൻ | കോൺഗ്രസ് (ഐ.) യു.ഡി.എഫ് |
2001 | ചാലക്കുടി നിയമസഭാമണ്ഡലം | സാവിത്രി ലക്ഷ്മണൻ | കോൺഗ്രസ് (ഐ.) യു.ഡി.എഫ് | എം.എ. പൗലോസ് | ജനതാ ദൾ (എസ്.), എൽ.ഡി.എഫ്. |
1996 | ചാലക്കുടി നിയമസഭാമണ്ഡലം | സാവിത്രി ലക്ഷ്മണൻ | കോൺഗ്രസ് (ഐ.) യു.ഡി.എഫ് | എൻ.എം. ജോസഫ് | ജനതാ ദൾ, എൽ.ഡി.എഫ്. |
1991 | മുകുന്ദപുരം ലോകസഭാമണ്ഡലം | സാവിത്രി ലക്ഷ്മണൻ | കോൺഗ്രസ് (ഐ.) യു.ഡി.എഫ് | എ.പി. കുര്യൻ | സി.പി.എം., എൽ.ഡി.എഫ്. |
1989 | മുകുന്ദപുരം ലോകസഭാമണ്ഡലം | സാവിത്രി ലക്ഷ്മണൻ | കോൺഗ്രസ് (ഐ.) യു.ഡി.എഫ് | സി.ഒ. പൗലോസ് | സി.പി.എം., എൽ.ഡി.എഫ്. |
കുടുംബം
തിരുത്തുകതൃശൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് അദ്ധ്യാപകൻ ആയിരുന്ന പ്രൊഫസർ ലക്ഷ്മണൻ നായർ ആണ് ഭർത്താവ്. ഒരു പുത്രനും ഒരു പുത്രിയും.
അവലംബം
തിരുത്തുക- ↑ http://www.partyanalyst.com/constituencyElectionResultsAction.action?constituencyId=731&electionType=Parliament&electionYear=1989
- ↑ http://ibnlive.in.com/politics/electionstats/candidate/Savithri%20Lakshmanan%20(w).html
- ↑ http://www.keralaassembly.org/kapoll.php4?year=1996&no=61
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.