മലയാള ചലച്ചിത്ര സംവിധായകനായിരുന്നു ബാബു നാരായണൻ (1958/1959 - 29 ജൂൺ 2019). [1] [2] [3] 25 ലധികം മലയാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. 1990 കളിലെ ജനപ്രിയ മലയാള ചലച്ചിത്ര സംവിധായകനായിരുന്ന ബാബു നാരായണൻ, അനിൽ കുമാറുമൊന്നിച്ച് അനിൽ ബാബു എന്ന പേരിൽ സംവിധാനം ചെയ്ത മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയം നേടി.[4] 2004 ൽ പറയാം ആയിരുന്നു അവർ ഒരുമിച്ച് ചെയ്ത അവസാന ചിത്രം. പിന്നീട് സിനിമകളിൽ നിന്ന് ബാബു നാരായണൻ ഒരു ഇടവേള എടുത്തു. [5] 2013 ൽ ടു നൂറ വിത്ത് ലവ് എന്ന മലയാള സിനിമയിലൂടെ അദ്ദേഹം തിരിച്ചുവരവ് നടത്തി. [6]

ബാബു നാരായണൻ
ജനനം
മരണം29 ജൂൺ 2019
തൊഴിൽസംവിധായകൻ
സജീവ കാലം1989 – 2019
ജീവിതപങ്കാളി(കൾ)ജ്യോതി ബാബു
കുട്ടികൾദർശൻ ടി. എൻ, ശ്രാവണ ടി. എൻ
മാതാപിതാക്ക(ൾ)നാരായണ പിഷാരടി, ദേവകി പിഷാരസ്യാർ

കാൻസർ രോഗം ബാധിച്ച് 2019 ജൂൺ 29 ന് 59 ആം വയസ്സിൽ ബാബു നാരായണൻ അന്തരിച്ചു. [7]

ജീവിതരേഖ തിരുത്തുക

ബാബു നാരായണൻ, കോഴിക്കോട് തളിക്ഷേത്രം ജീവനക്കാരനായ തലക്കളത്തൂർ പിഷാരത്ത് നാരായണ പിഷാരടിയുടെയും പത്തപ്പിരിയത്ത് പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും മകനായി ജനിച്ചു[8]. എടവണ്ണ പത്തപ്പിരിയം ഹൈസ്കൂളിലും കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലും വിദ്യാഭ്യാസം നേടി. ക്ഷേത്രവാദ്യങ്ങളെല്ലാം കുട്ടിക്കാലത്തെ കൈകാര്യം ചെയ്യുമായിരുന്നു. ജ്യോതി ബാബുവാണ് ഭാര്യ. തട്ടിൻ പുറത്ത് അച്യുതനിൽ അഭിനയിച്ച നടി ശ്രാവണയും ദർശനും മക്കളാണ്. ദീർഘകാലമായി കുടുംബസമേതം തൃശ്ശൂർ ചെമ്പൂക്കാവിലായിരുന്നു താമസം. [9]

ചലച്ചിത്രരംഗത്ത് തിരുത്തുക

കുട്ടിക്കാലത്തേ സിനിമാകമ്പം മൂത്ത ബാബു പോസ്റ്റർ ഒട്ടിക്കൽ, പ്രൊജക്റ്റർ റൂം, ഫിലിം കൂട്ടിചേർക്കുന്ന പണി തുടങ്ങി എല്ലാതരം പണികളും ചെയ്താണ് സിനിമാമോഹവുമായി മദ്രാസിലെത്തുന്നത്.[10].ഹരിഹരന്റെ സംവിധാന സഹായിയായിട്ടായിരുന്നു ബാബു നാരായണൻ സിനിമയിലെത്തിയത്. നെടുമുടി വേണു, പാർവ്വതി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 1989 ൽ പുറത്തിറക്കിയ അനഘയായിരുന്നു ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീട്, സംവിധായകൻ അനിൽ കുമാറുമായി ചേർന്ന് ‘അനിൽ ബാബു’വെന്ന പേരിൽ 24 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1992ൽ ഇറങ്ങിയ മാന്ത്രികചെപ്പിലൂടെയാണ് അനിൽ ബാബു എന്ന സംവിധായകജോടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ജഗദീഷ് നായകനായ ഈ കൊച്ചു സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകരായി മാറി 'അനിൽബാബുമാർ.'[11]

ഫിലിമോഗ്രാഫി തിരുത്തുക

സംവിധാനം തിരുത്തുക

ഫിലിം വർഷം
അനഘ 1989
പൊന്നരഞ്ഞാണം 1990
പൊന്നാരം തോട്ടത്തെ രാജാവ് 1992
മന്ത്രികച്ചെപ്പ് 1992
വെൽക്കം ടു കൊടൈകനാൽ 1992
ഇഞ്ചക്കാടൻ മത്തായി & സൺസ് 1993
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി 1993
സ്ത്രീധനം 1994
കുടുംബ വിശേഷം 1994
അച്ചൻ കൊമ്പത്ത് അമ്മ വരമ്പത്ത് 1995
രഥോത്സവം 1995
സ്ട്രീറ്റ് 1995
ഹാർബർ 1996
അരമന വീടും അഞ്ഞൂറേക്കറും 1996
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ 1997
കളിയൂഞ്ഞാൽ 1997
മയിൽപ്പീലിക്കാവ് 1998
പട്ടാഭിഷേകം 1999
ഇങ്ങനെ ഒരു നിലാ പക്ഷി 1999
ഉത്തമൻ 2000
പകൽപ്പൂരം 2002
വാൽക്കണ്ണാടി 2003
ഞാൻ സൽപ്പേര് രാമൻകുട്ടി 2003
കുസ്രുതി 2004
പറയാം 2004
ടു നൂറ വിത്ത് ലവ് 2013

കഥ തിരുത്തുക

  • ഓം ഗുരുഭ്യോ നമ (2002)

സംഭാഷണം തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-30. Retrieved 2019-06-30.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-11. Retrieved 2019-06-30.
  3. http://www.thehindu.com/features/friday-review/all-about-noora/article5809735.ece
  4. http://en.msidb.org/displayProfile.php?category=director&artist=Anil%20Babu
  5. http://www.malayalachalachithram.com/profiles.php?i=2295
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-11. Retrieved 2019-06-30.
  7. "സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു". Mathrubhumi.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-01. Retrieved 2019-07-01.
  9. "സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു". Manorama. Archived from the original on 2019-06-30. Retrieved 2019-06-30.
  10. https://www.mathrubhumi.com/movies-music/news/director-babu-narayanan-passed-away-1.3915609
  11. "സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു". Manorama.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാബു_നാരായണൻ&oldid=4041749" എന്ന താളിൽനിന്ന് ശേഖരിച്ചത്