ബാക്കൊ ദേശീയോദ്യാനം മലേഷ്യയിലെ സാരാവാക് സംസ്ഥാനത്തെ കുച്ചിംഗ് ഡിവിഷനിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1957 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, സാരവാക്കിലെ ഏറ്റവും പഴയ ദേശീയോദ്യാനമാണ്. ബാക്കോ, കുച്ചിങ്ങ് നദീമുഖങ്ങളിൽ മുവാര ടെബാസ് ഉപദ്വീപിൻറെ അറ്റത്തുവരെ 27.27 ചതുരശ്ര കിലോമീറ്ററോളം (10.53 ച മൈൽ) വിസ്തീർണ്ണത്തിൽ ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. കുച്ചിങ്ങിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) റോഡിലൂടെ സഞ്ചരിച്ച് ഇവിടെയെത്തിച്ചേരാൻ സാധിക്കുന്നു. ദശലക്ഷക്കണക്കിനു വർഷങ്ങളായുള്ള മണൽക്കല്ലുകളുടെ ദ്രവീകരണം കാരണമായി ചെങ്കുത്തായ മലഞ്ചെരുവുകളും കടലിലേക്കുന്തി നിൽക്കുന്ന പാറക്കെട്ടുകളും, വെളുത്ത പഞ്ചസാര മണൽപ്പരപ്പുകളുമടങ്ങിയ തീരപ്രദേശങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തിരമാലകളുടെ നിരന്തരമായ ആക്രമണത്തിൻറെ ഫലമായി കൊത്തിയെടുക്കപ്പെട്ടതുപോലെയുള്ള അതിമനോഹരമായ രൂപത്തിലുള്ളതും ഇരുമ്പ് നിക്ഷേപത്താൽ സമൃദ്ധമായതും വർണ്ണാഭമായതുമായ കടൽക്കമാനങ്ങളും കടൽച്ചിമ്മിനികളും പാറക്കെട്ടുകളിൽ രൂപന്തരം പ്രാപിച്ചിരിക്കുന്നു. അവയിൽ ഏറ്റവും പ്രശസ്തമായത് ഒരു മൂർഖൻ പാമ്പിൻറെ തലയുടെ ആകൃതിയിൽ തലയുയർത്തി നിൽക്കന്ന ഒന്നാണ്. ഇത് ദേശീയോദ്യാനത്തിൻറ ആസ്ഥാനത്തോ ഏതെങ്കിലും ബീച്ചുകളിൽ നിന്നോ ബോട്ട് സവാരിയ്കിടെ ദർശിക്കുവാൻ സാധിക്കുന്നു. ഈ ശിലാ രൂപീകരണങ്ങളിൽ ചിലത് ദേശീയോദ്യാനത്തിനു ദർശനമായിട്ടുള്ള തെലൂക്ക് ആസാം ബീച്ചിലേയ്ക്കുള്ള പ്രവേശന കവാടത്തിൽ നിന്നു കാണാൻ സാധിക്കുന്നു. കുംപുങ് ബാകോ ഗ്രാമത്തിൽ നിന്നും 20 മിനിറ്റ് മാത്രമുള്ള ബോട്ട് സവാരിയിലൂടെ മാത്രമേ ഈ ദേശീയോദ്യാനത്തിലേയ്ക്ക് എത്തുവാൻ സാധിക്കുകയുള്ളൂ. കുച്ചിങ്ങിൽ നിന്ന് താമസസൗകര്യത്തിനായി ക്യാമ്പ് ഗ്രൌണ്ട് , വനസേനയുടെ ബംഗ്ലാവുകൾ തുടങ്ങിയവ ലഭ്യമാണെങ്കിലും ഒരു ദിവസ യാത്രയായി മാത്രം പലപ്പോഴും ആളുകൾ ഈ ദേശായോദ്യാനം സന്ദർശിക്കാറുണ്ട്.

ബാക്കൊ ദേശീയോദ്യാനം
Padang scrub at Bako National Park, with N. rafflesiana plant in foreground.
Map showing the location of ബാക്കൊ ദേശീയോദ്യാനം
Map showing the location of ബാക്കൊ ദേശീയോദ്യാനം
Bako NP
Location in Borneo
LocationKuching Division, Sarawak, Malaysia
Coordinates1°43′N 110°28′E / 1.717°N 110.467°E / 1.717; 110.467
Area27 കി.m2 (10 ച മൈ)
Established1957
Governing bodySarawak Forestry

സാരാവാക്കിലെ ഏറ്റവും ചെറിയ ദേശീയ പാർക്കുകളിൽ ഒന്നാണ് ബാക്കൊ. എന്നിരുന്നാലും, വൈവിധ്യമുളള ജൈവമേഖലകൾ (മഴക്കാടുകൾ ഉൾപ്പെടെ), സമൃദ്ധമായ വന്യജീവി, കാട്ടരുവികൾ, വെള്ളച്ചാട്ടങ്ങൾ, ഏകാന്തമായ ബീച്ചുകൾ, ട്രെക്കിങ്ങ് പാതകൾ എന്നിവയും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നതിനാൽ ഇവിടം വളരെ വ്യത്യസ്തമായ ഒരു അനുഭവം പ്രാദാനം ചെയ്യുന്നു. കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ള വ്യത്യസ്ത ദൈർഘ്യങ്ങളിലുള്ളതും തമ്മിൽ കൂട്ടി യോജിപ്പിച്ചിട്ടുള്ളതുമായ 16 നടപ്പാതകളിലൂടെ ദേശീയോദ്യാനം ചുറ്റിക്കാണുവാൻ സന്ദർശകരെ അനുവദിച്ചിരിക്കുന്നു. ഇതു കൂടാതെ കുംപുങ് ബാകോ അല്ലെങ്കിൽ തെലുക് ആസാം എന്നിവിടങ്ങളിൽ നിന്നുള്ള ബോട്ടുകളിലൂടെ വിവിധ ബീച്ചുകളിലേയ്ക്കും ഭൂമിശാസ്ത്രപരമായി താൽപര്യമുണർത്തുന്ന പാറകളിലെ കടൽച്ചിമ്മിനികൾ രൂപീകരണം പ്രാപിച്ചിരിക്കുന്ന മേഖലകളിലേയ്ക്കും അനായാസമായി പ്രവേശിക്കുവാൻ കഴിയും. ഇത്രയും ഒതുങ്ങിയ പ്രദേശത്ത് അതിവിശാലമായ ആകർഷണങ്ങളും മറ്റു പ്രവർത്തനങ്ങളും സുസാദ്ധ്യമായ ഈ ദേശീയോദ്യാനം സരാവാകിലെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനങ്ങളിലൊന്നായി മാറിയിരിക്കുന്നു.[അവലംബം ആവശ്യമാണ്]

"ദ അമേസിങ്ങ് റെയിസ് ഏഷ്യ 1" എന്ന അമേരിക്കൻ പരമ്പരയെ അടിസ്ഥാനമാക്കിയുള്ള റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയുടെ സേവനത്തിനുള്ള അവസാനത്തെ തങ്ങൽ കേന്ദ്രമായിരുന്നു ആയിരുന്നു ഇത്

സസ്യജാലം

തിരുത്തുക

ബാക്കൊ ദേശീയോദ്യാനത്തിൽ ബോർണിയോയിൽ കാണപ്പെടുന്ന മിക്കവാറും എല്ലാവിധ സസ്യജാലങ്ങളും അടങ്ങിയിട്ടുണ്ട്. ഏഴ് സമ്പൂർണ ജൈവവ്യവസ്ഥകളിൽ നിന്നുള്ള 25 ഇനം സസ്യങ്ങൾ ഇവിടെയുണ്ട്. തീരദേശ സസ്യങ്ങൾ, മലഞ്ചരുവുകളിലെ സസ്യങ്ങൾ, കെരൻഗാസ് അഥവാ മരുന്നു ചെടികളടങ്ങിയ വനങ്ങൾ, കണ്ടൽ വനം, മിശ്രിത വനം, പാഡാങ് അഥവാ പുൽമേടുകളിലെ സസ്യങ്ങൾ, ചതുപ്പുനില സസ്യങ്ങൾ എന്നി സസ്യജാലങ്ങളിലുൾപ്പെടുന്നു.[1]  ഇവിടുത്തെ അസാധാരണമായ സസ്യജാലങ്ങളിൽ പലതരം മാംസഭോജിയായ സസ്യങ്ങളും ഉൾപ്പെട്ടിരിക്കുന്നു (നാലിനം പിച്ചർ ചെടികൾ,[2] അക്കരപ്പുത, യൂട്രിക്കുലേറിയ). അതുപോലെ ധാരാളം വൃക്ഷങ്ങളും മറ്റു സസ്യയിനങ്ങളും ഉൾപ്പെടുന്നതാണ് ഇവിടുത്തെ സസ്യജാലം.

ജന്തുജാലം

തിരുത്തുക

ഏകദേശം 150 നടുത്ത് തുമ്പിക്കൈമൂക്കൻ കുരങ്ങുകളുടെ ആവാസകേന്ദ്രമാണ് ബാക്കൊ ദേശീയോദ്യാനം.[3] ഇവ ബോർണിയോയിൽ മാത്രം കാണപ്പെടുന്നവയാണ്. സരാവാക്ക് "പ്രോബോസിസ് കുരങ്ങുകളെ കാണാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം" എന്നാണ് അറിയപ്പെടുന്നത്.[4] നീണ്ട വാലുള്ള മകാക്, ഹനുമാൻ കുരങ്ങ്, വാഴയണ്ണാൻ, ബോർനിയൻ താടിയുള്ള പന്നി, ഉടുമ്പുകൾ, ഓട്ടറുകൾ എന്നിവ ഇവിടെ കാണപ്പെടുന്ന മറ്റ് മൃഗങ്ങളിൽ ഉൾപ്പെടുന്നു. ഇവയെല്ലാം വനത്തിനുള്ളിലും ടെലോക് ആസ്സാം ബീച്ചിലെ ക്യാമ്പ് ആസ്ഥാനത്തും കാണപ്പെടുന്നു. നിരവധി പല്ലികളും പാമ്പുകളും ഇവിടെയുണ്ട്, ഇവയിൽ മിക്കതും നിരുപദ്രവകാരികളാണ്. പക്ഷിനിരീക്ഷണത്തിനായി ഏറ്റവും യോജിച്ച ഒരു സ്ഥലമായ ബക്കോയിൽ ഏകദേശം നൂറ്റമ്പതിലധികം ഇനം പക്ഷികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ബാക്കോയിലെ രാത്രിഞ്ജരന്മാരായ ജീവികളിൽ കൊലുഗോ, ഇനാംപേച്ചി, കൂരമാൻ, നിരവിധിയിനം പഴം ആഹരിക്കുന്നവും ഷഡ്പദങ്ങളെ ആഹരിക്കുന്നവയുമായ വാവലുകൾ, ടാർസിയർ, തേവാങ്ക്, പന വെരുക് എന്നിവയും ഉൾപ്പെടുന്നു.

 
ബാക്കൊ ദേശീയോദ്യാനത്തിലെ ബീച്ചിൻറെ പനോരമ ദൃശ്യം.

ചിത്രശാല

തിരുത്തുക
  1. Ashton, P.S. 1971. The plants and vegetation of Bako National Park. Malayan Nature Journal 24: 151–162.
  2. Lonely Planet description of Bako National Park, "[https://web.archive.org/web/20190327223346/http://www.lonelyplanet.com/malaysia/malaysian-borneo-sarawak/bako-national-park Archived 2019-03-27 at the Wayback Machine. [1]]", retrieved 6 Jun 2011.
  3. Barrett, Rosanne (November 26, 2009). "Monkey Business in Borneo's Rainforest". TIME.
  4. Lonely Planet description of Bako National Park, "[https://web.archive.org/web/20190327223346/http://www.lonelyplanet.com/malaysia/malaysian-borneo-sarawak/bako-national-park Archived 2019-03-27 at the Wayback Machine. [2]]", retrieved 6 Jun 2011.
"https://ml.wikipedia.org/w/index.php?title=ബാക്കൊ_ദേശീയോദ്യാനം&oldid=3830981" എന്ന താളിൽനിന്ന് ശേഖരിച്ചത്