മാർച്ച് 8
തീയതി
(8 മാർച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 8 വർഷത്തിലെ 67 (അധിവർഷത്തിൽ 68)-ം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1618 - ജോഹന്നാസ് കെപ്ലർ ഗ്രഹചലനത്തിന്റെ മൂന്നാം നിയമം ആവിഷ്കരിച്ചു.
- 1817 - ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.
- 1844 - സ്വീഡന്റേയും നോർവേയുടേയും രാജാവായി ഓസ്കാർ ഒന്നാമൻ സ്ഥാനാരോഹണം ചെയ്തു.
- 1911 - അന്താരാഷ്ട്ര വനിതാദിനം ആദ്യമായി ആഘോഷിച്ചു.
- 1917 - റഷ്യയിൽ ഫെബ്രുവരി വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജാവയിൽ വച്ച് ഡച്ചുകാർ ജപ്പാനോട് കീഴടങ്ങി.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ ബർമ്മയിലെ റംഗൂൺ പിടിച്ചടക്കി.
- 1950 - സോവിയറ്റ് യൂണിയൻ അണുബോംബുണ്ടെന്നു പ്രഖ്യാപിച്ചു.
- 1952 - ആന്റണി പിനായ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1957 - ഈജിപ്ത് സൂയസ് കനാൽ വീണ്ടും തുറന്നു.
- 1979 – കോംപാക്റ്റ് ഡിസ്കിന്റെ ആദ്യ രൂപം ഫിലിപ്സ് കമ്പനി പുറത്തിറക്കി.
- 200 - ഇറാക്കിലെ പുതിയ ഭരണഘടനയിൽ ഭരണസമിതി ഒപ്പുവച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
- ലോക വനിതാ ദിനം