മുംതാസ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് മുംതാസ് (ജനനം: ജൂലൈ 31, 1947).

മുംതാസ്
Mumtaz in 1968
ജനനം (1947-07-31) ജൂലൈ 31, 1947  (77 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1961–1977, 1989, 1993
ജീവിതപങ്കാളി(കൾ)മയൂർ മാധ്വാനി

ആദ്യ ജീവിതം

തിരുത്തുക

1947 ൽ അബ്ദുൾ സമീദ് അസ്കാരിക്കും, സർദാർ ബേഗം ഹബീബക്കും മകളായി മുംതാസ് പിറന്നു. തന്റെ 12 മത്തെ വയസ്സിൽ ബോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് വന്നു.[1]

അഭിനയ ജീവിതം

തിരുത്തുക

1960 കളുടെ ആദ്യത്തിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് മുംതാസ് ആദ്യമായി അഭിഅയിച്ചത്. ചെറിയ ബജറ്റ് ചിത്രങ്ങളിൽ ആദ്യ കാലത്ത് അഭിനയിച്ചു. 1965 ൽ ഒരു സഹ നടിയായി മേരെ സനം എന്ന ചിത്രത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായി. ഇതിലെ ഒരു ഗാനരംഗത്തിലും മുംതാസ് അഭിനയിച്ചു. 1967 ലെ ദിലീപ് കുമാർ നായകനായി അഭിനയിച്ച രാം ഓർ ശ്യാം എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ പുരസ്കാര നിർദ്ദേശം ലഭിച്ചു. പിന്നീട് മുംതാസിന് ധാരാളം വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ചു. ഇതിനു ശേഷം ധാരാളം വിജയ ചിത്രങ്ങളിൽ മുംതാസ് അഭിനയിച്ചു. 1969 ലെ രാജേഷ് ഖന്നയൊടൊപ്പം അഭിനയിച്ച ദോ രാസ്തെ എന്ന ചിത്രത്തിലെ അഭിനയം ഒരു മികച്ച ഒന്നാം കിട നടി എന്ന പേര് മുംതാസിന് നേടികൊടുത്തു.[1]. 1970 ൽ ഖിലോന എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.[1] പിന്നീടും ബോളിവുഡിലെ അക്കാലത്തെ മുൻ നിര നായകന്മരോടൊത്ത് ധാരാളം ചിത്രങ്ങളിൽ മുംതാസ് അഭിനയിച്ചു.

1977 ലെ ആഹിന എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം മുംതാസ് അഭിനയത്തോട് തൽക്കാലം വിട പറഞ്ഞു. പിന്നീട് വിവാ‍ഹം കഴിക്കുകയും, 12 വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക്ക് 1989 ൽ തിരിച്ചു വരികയും ചെയ്തു. 1996 ൽ ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചു.

സ്വകാര്യ ജീവിതം

തിരുത്തുക

ഒരു ലക്ഷാധിപതിയായ മയൂർ മാധ്വാനിയെയാണ് മുംതാസ് വിവാഹം ചെയ്തിരിക്കുന്നത്. 1974, മേയ് 29 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവർക്ക് നതാഷ, തന്യ എന്നീ രണ്ട് മക്കളുണ്ട്. മകൾ, നതാഷ ബോളിവുഡ് നടനായ ഫർദീൻ ഖാനിനെ വിവാഹം ചെയ്തു.[2]

  1. 1.0 1.1 1.2 1-3. An interview with Mumtaz Archived 2006-11-15 at the Wayback Machine.. September 22, 2006. Yahoo.com.
  2. Jitesh Pillai. Doing it My Way. Mumtaz — Kal Aaj aur Kal. September 2001. Filmfare

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുംതാസ്&oldid=3789036" എന്ന താളിൽനിന്ന് ശേഖരിച്ചത്