1987-ൽ ഫാനി ഫ്ലാഗിന്റെ ഫ്രൈഡ് ഗ്രീൻ ടൊമാറ്റോസ് അറ്റ് ദി വിസിൽ സ്റ്റോപ്പ് കഫേ എന്ന നോവലിനെ അടിസ്ഥാനമാക്കി ജോൺ അവ്നെറ്റ് സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹാസ്യ-നാടക ചലച്ചിത്രമാണ് ഫ്രൈഡ് ഗ്രീൻ ടൊമാറ്റോസ്. ഫാനി ഫ്ലാഗും കരോൾ സോബിസ്‌കിയും ചേർന്ന് എഴുതി, കാത്തി ബേറ്റ്‌സ്, ജെസീക്ക ടാണ്ടി, മേരി സ്റ്റുവാട്ട് മാസ്റ്റേഴ്‌സൺ, മേരി-ലൂയിസ് പാർക്കർ, സിസിലി ടൈസൺ എന്നിവർ അഭിനയിച്ച ഈ ചിത്രം ജീവിതത്തിൽ അസന്തുഷ്ടയായ ഒരു സ്ത്രീ ഒരു ആതുരാലയത്തിലെ മുതിർന്ന സ്ത്രീയുമായി സൗഹൃദത്തിലാകുന്നതും അവർ പറയുന്ന മാസ്മരികമായ കഥകൾ കേട്ട് സ്വാധീനപ്പെടുന്നതുമാണ് പ്രതിപാതിക്കുന്നത്.

1991 ഡിസംബർ 27-ന് അമേരിക്കയിലെ തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ച ഈ ചിത്രം നിരൂപകരിൽ നിന്ന് നല്ല അവലോകനങ്ങൾ നേടുകയും, 11 ദശലക്ഷം ഡോളർ മുടക്കി 119.4 ദശലക്ഷം ഡോളർ നേടി വാണിജ്യാടിസ്ഥാനത്തിൽ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. 64-ാമത് ഓസ്‌കാർ പുരസ്കാരത്തിൽ മികച്ച സഹനടി (ടാൻഡി), മികച്ച അവലംബിത തിരക്കഥ എന്നീ രണ്ട് വിഭാഗങ്ങളിൽ ഈ ചിത്രം ഓസ്‌കാറുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

സിനിമയും നോവലും തമ്മിലുള്ള വ്യത്യാസങ്ങൾ തിരുത്തുക

നോവലിൽ നിന്ന് വ്യത്യസ്തമായി, രണ്ട് കേന്ദ്ര സ്ത്രീകഥാപാത്രങ്ങൾ തമ്മിലുള്ള ലെസ്ബിയൻ പ്രണയത്തെ സിനിമ വ്യക്തമായി കാണിക്കുന്നില്ല, പകരം ഇഡ്ജിയും റൂത്തും തമ്മിലുള്ള ബന്ധം അവ്യക്തമായാണ് കാണിക്കുന്നത്. എന്നാൽ ഈ സിനിമയുടെ ഡിവിഡിയിൽ ഒരു ശബ്ദവിവരണത്തിൽ സംവിധായകൻ ബന്ധത്തെ അംഗീകരിക്കുന്നു എന്ന രീതിയിൽ ഇഡ്‌ജിയും റൂത്തും തമ്മിലുള്ള ഭക്ഷണ വഴക്കിൽ ഏർപ്പെടുന്ന ഒരു രംഗം പ്രതീകാത്മകമായി അവരുടെ സ്വവർഗ്ഗാനുരാഗത്തെ ചിത്രീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. സിനിമയുടെ അരങ്ങേറ്റ സമയത്ത്, സ്വവർഗ ബന്ധത്തെ "കാണിക്കാതെ കാണിക്കുന്ന" രീതിയിൽ ചിത്രീകരിച്ചത് നിരൂപകരിൽ നിന്നും ലൈംഗികന്യൂനപക്ഷാവകാശ പ്രവർത്തകരിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങാൻ ഇടയാക്കി. ലെസ്ബിയൻ ഉള്ളടക്കമുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള ഗേ & ലെസ്ബിയൻ അലയൻസ് എഗെയ്ൻസ്റ്റ് ഡിഫമേഷൻ എന്ന പുരസ്കാരം നേടി. ആഫ്രിക്കൻ അമേരിക്കക്കാർ, സ്ത്രീകൾ, വൈകല്യമുള്ളവർ എന്നിവർക്കെതിരായ വിവേചനത്തിന്റെ ഉദാഹരണങ്ങൾ സിനിമയിൽ കാണിക്കുന്നുണ്ട്, എന്നാൽ നോവലിൽ കാണുന്നതുപോലെ ശക്തമായ ലെസ്ബിയൻ ഇതിവൃത്തത്തിലൂടെ ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ള മുൻവിധി പരിശോധിക്കുന്നത് സിനിമയിലേക്ക് വരുമ്പോൾ കൂടുതൽ അവ്യക്തമാണ്.[1]

പുസ്‌തകത്തിൽ ഇഡ്‌ജിയും നിന്നിയും രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളാണെങ്കിലും, സിനിമയുടെ അവസാനം അവർ ഒന്നാണെന്ന് വലിയ തോതിൽ സൂചന നൽകിയിട്ടുണ്ട്. ഇത് "എന്നെ ശരിക്കും ത്രെഡ്ഗുഡ്സ് കുടുംബം ദത്തെടുത്തതാണ്; ഞാൻ അവളുടെ [ഇഡ്‌ജിയുടെ] സഹോദരൻ ക്ലിയോയെ വിവാഹം കഴിച്ചു." എന്ന് നിന്നി പറയുന്നതിന് വിരുദ്ധമാണ്. കൂടാതെ, ഇഡ്‌ജിയുടെ സഹോദരനായ ബഡ്ഡി ത്രെഡ്‌ഗൂഡുമായി റൂത്ത് പ്രണയത്തിലാകുന്നതിം നോവലിൽ നിന്ന് വ്യത്യസ്തമായി സിനിമയിൽ കാണിക്കുന്നുണ്ട്.[2]

പ്രേക്ഷക പ്രതികരണം തിരുത്തുക

സിനിമയുടെ റിലീസിന് ശേഷം ജൂലിയറ്റ് പട്ടണത്തിൽ വിനോദസഞ്ചാരികളുടെ ഒഴുക്കുണ്ടായി. ജോൺ അവ്നെറ്റിന്റെ പ്രോത്സാഹനത്തോടെ, പ്രദേശവാസികൾ വിസിൽ സ്റ്റോപ്പ് കഫേ തുറക്കുകയും ചിത്രത്തിലേത് പോലെ പുനഃസൃഷ്ടിക്കുകയും ചെയ്തു. "വിസിൽ സ്റ്റോപ്പ് കഫേ" ഇപ്പോൾ ഒരു രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയാണെങ്കിലും, മറ്റ് പല സ്ഥാപനങ്ങളും ആ പേര് ഉപയോഗിക്കാൻ തുടങ്ങി.

പുരസ്കാരങ്ങൾ തിരുത്തുക

ഫ്രൈഡ് ഗ്രീൻ ടൊമാറ്റോസിന് മികച്ച സഹനടിക്കും മികച്ച അവലംബിത തിരക്കഥയ്ക്കുമുള്ള രണ്ട് ഓസ്കാർ നാമനിർദ്ദേങ്ങൾ ലഭിച്ചു. മികച്ച നടി ഉൾപ്പെടെ രണ്ട് ബാഫ്റ്റ നാമനിർദ്ദേങ്ങൾ ലഭിച്ചു, കൂടാതെ മികച്ച ചലച്ചിത്രം - മ്യൂസിക്കൽ ഓർ കോമഡി ഉൾപ്പെടെ മൂന്ന് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേങ്ങൾ നേടി. മികച്ച വിദേശ ചിത്രത്തിനുള്ള ഗുൽഡ്ബാഗ് അവാർഡിനും ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടു.

പുരസ്കാരം തീയതി വിഭാഗം നാമനിർദ്ദേശം ചെയ്യപ്പെട്ടവർ ഫലം Ref.
അക്കാദമി അവാർഡുകൾ
1992 മാർച്ച് 30
മികച്ച സഹനടി ജെസീക്ക ടാണ്ടി നാമനിർദ്ദേശം [3]
മികച്ച അവലംബിത തിരക്കഥ ഫാനി ഫ്ലാഗ്, കരോൾ സോബിസ്കി നാമനിർദ്ദേശം
BMI അവാർഡുകൾ 1993 മെയ് 19 മോഷൻ പിക്ചർ കമ്പോസർ അവാർഡ് തോമസ് ന്യൂമാൻ വിജയിച്ചു
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ
1993 മാർച്ച് 21
ഒരു പ്രധാന വേഷത്തിൽ മികച്ച നടി ജെസീക്ക ടാണ്ടി നാമനിർദ്ദേശം [4] [5]
മികച്ച സഹനടി കാത്തി ബേറ്റ്സ് നാമനിർദ്ദേശം
GLAAD മീഡിയ അവാർഡ് 1992 ഏപ്രിൽ 11 മികച്ച ചിത്രത്തിനുള്ള GLAAD മീഡിയ അവാർഡ് - വൈഡ് റിലീസ് ഫ്രൈഡ് ഗ്രീൻ ടൊമാറ്റോസ് വിജയിച്ചു
ഗോൾഡൻ ഗ്ലോബ് അവാർഡുകൾ
1992 ജനുവരി 18
മികച്ച ചലച്ചിത്രം - മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി ഗ്രീൻ ഫ്രൈഡ് ടൊമാറ്റോസ് നാമനിർദ്ദേശം [6]
മികച്ച നടി - മോഷൻ പിക്ചർ കോമഡി അല്ലെങ്കിൽ മ്യൂസിക്കൽ കാത്തി ബേറ്റ്സ് നാമനിർദ്ദേശം
മികച്ച സഹനടി - ചലചിത്രം ജെസീക്ക ടാണ്ടി നാമനിർദ്ദേശം
ഗുൽഡ്ബാഗ് അവാർഡുകൾ
മാർച്ച് 1, 1993
മികച്ച വിദേശ ചിത്രം ഫ്രൈഡ് ഗ്രീൻ ടൊമാറ്റോസ് നാമനിർദ്ദേശം [7]
റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡുകൾ
1992
മികച്ച അവലംബിത തിരക്കഥ ഫാനി ഫ്ലാഗും കരോൾ സോബിസ്കിയും നാമനിർദ്ദേശം

അവലംബം തിരുത്തുക

  1. Vickers, Lu (June 1994), "Fried Green Tomatoes Excuse me, did we see the same movie?", Jump Cut, vol. 39, pp. 25–30, retrieved February 12, 2012
  2. Hollinger, Karen (1998). In the company of women. University of Minnesota Press. p. 163. ISBN 0-8166-3177-8.
  3. "The 64th Academy Awards | 1992". Academy of Motion Picture Arts and Sciences. Retrieved 8 September 2020.
  4. "Film | Actress in a Leading Role in 1993". British Academy of Film and Television Arts. Retrieved 8 September 2020.
  5. "Film | Actress in a Supporting Role in 1993". British Academy of Film and Television Arts. Retrieved 8 September 2020.
  6. "Winners & Nominees - Fried Green Tomatoes". Golden Globes. Hollywood Foreign Press Association. Retrieved 8 September 2020.
  7. "Fried Green Tomatoes (1991)". Swedish Film Database. Swedish Film Institute. Retrieved 8 September 2020.

ബാഹ്യ ലിങ്കുകൾ തിരുത്തുക