ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്

ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ ആർട്ട്സ് (BAFTA) നൽകുന്ന ഒരു അവാർഡ് ആണ് ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ് അഥവാ ബാഫ്റ്റ പുരസ്ക്കാരം. ഓസ്ക്കാർ അവാർഡിന് തുല്യമായ ബ്രിട്ടീഷ് പുരസ്ക്കാരമായി ബാഫ്റ്റ വിശേഷിപ്പിക്കപ്പെടാറുണ്ട്.

ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്
71-ആം ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്
പ്രമാണം:British Academy Film Awards logo.svg
രാജ്യംയുണൈറ്റഡ് കിങ്ഡം
ആദ്യം നൽകിയത്29 മേയ് 1949; 74 വർഷങ്ങൾക്ക് മുമ്പ് (1949-05-29)
ഔദ്യോഗിക വെബ്സൈറ്റ്ബാഫ്റ്റ.ഓർഗ്

ചരിത്രം തിരുത്തുക

1947 ൽ ബ്രിട്ടീഷ് ഫിലിം അക്കാദമി എന്ന പേരിൽ ഡേവിഡ് ലീൻ, അലക്സാണ്ടർ കോർഡ, കരോൾ റീഡ്, ചാൾസ് ലോഫ്ടൺ, റോജർ മൺവെൽ തുടങ്ങിയവരാണ് ഇതിന് തുടക്കമിട്ടത്. 1958 ൽ ഗിൽഡ് ഓഫ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് ആൻഡ് ഡയറക്റ്റേഴ്സ് എന്ന സ്ഥാപനവുമായി ലയിപ്പിച്ചു[1]. പിന്നീട് 1976 ൽ ദി ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ ആർട്സ് ആയി മാറി. 1949 മേയ് 29-നായിരുന്നു ആദ്യ പുരസ്കാരദാനച്ചടങ്ങ്.

അവാർഡ് തിരുത്തുക

അമേരിക്കൻ ശിൽപ്പിയായ മിറ്റ്സി കുൻലിഫ് രൂപകൽപന ചെയ്ത ഒരു തിയറ്റിക്കൽ മാസ്കിന്റെ രൂപത്തിലാണ് അക്കാദമി അവാർഡുകൾ വിതരണം ചെയ്യുന്നത് [2].

അവലംബം തിരുത്തുക