അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്

(Academy of Motion Picture Arts and Sciences എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട കല, ശാസ്ത്രം, സാങ്കേതികത മുതലായവയുടെ ഉന്നമനത്തിനായി അമേരിക്കയിലെ ലോസ് ആഞ്ചലസിൽ രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ് അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചേർന്ന ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് - നാണ് ഇതിന്റെ ഭരണനിർവഹണച്ചുമതല.

അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്
ആസ്ഥാമമന്ദിരം
ചുരുക്കപ്പേര്ആംപാസ്സ്
രൂപീകരണംമേയ് 11, 1927; 97 വർഷങ്ങൾക്ക് മുമ്പ് (1927-05-11)
തരംചലച്ചിത്ര സംഘടന
ആസ്ഥാനംബെവർലി ഹിൽസ്, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
Location
  • 8949 വിൽഷയർ ബൊളിവാർഡ്
    ബെവർലി ഹിൽസ്, കാലിഫോർണിയ 90211
അംഗത്വം
6,687
പ്രസിഡന്റ്
ഷെറില് ബോണ് ഐസക്സ്
വെബ്സൈറ്റ്വെബ്സൈറ്റ്

6000-ലത്തിൽ പരം ചലച്ചിത്രപ്രവർത്തകർ അംഗങ്ങളായുള്ള അക്കാഡമിയുടെ പ്രശസ്തി എല്ലാ വർഷവും ഈ സംഘടന നൽകിപ്പോരുന്ന ഓസ്ക്കാർ എന്നു വിളിപ്പേരുള്ള അക്കാഡമി അവാർഡുകളിലൂടെയാണ്. ഇതിനു പുറമേ വിദ്യാർത്ഥികളിലെ ചലച്ചിത്രപ്രതിഭകൾക്കായുള്ള സ്റ്റുഡന്റ്സ് അക്കാഡമി അവാർഡുകൾ, തിരക്കഥക്കുള്ള നിക്കോൾ ഫെലോഷിപ്പ് മുതലായവയും അക്കാഡമിയുടെ പ്രവർത്തനങ്ങളിൽ പെടുന്നു.