ഫെലിക്സ് ഡയർഷിൻസ്കി
റഷ്യയിലെ ബോൾഷെവിക് വിപ്ലവകാരിയും സോവിയറ്റ് രാഷ്ട്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്നു ഫ്യേലിക്സ് എഡ്‌മൂന്ദവിച്ച് ദ്സിർഷ്ഴീൻസ്‌ക്കിയ് (ജ: 11 സെപ്റ്റംബർ 1877 – 20 ജൂലൈ 1926) . ലിത്വാനിയയിലെ വിൽന (Vilna) പ്രവിശ്യയിൽ ഒരു കുലീന പോളിഷ് കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്.
ഫ്യേലിക്സ് ദ്സിർഷ്ഴീൻസ്‌ക്കിയ് | |
---|---|
1ആം സോവ്യറ്റ് ദേശീയ സുരക്ഷാ മേധാവി | |
ഓഫീസിൽ 20 ഡിസംബർ 1917 – 20 ജൂലൈ 1926 | |
പ്രധാനമന്ത്രി | വ്ലാഡിമിർ ലെനിൻ അലെക്സി റൈക്കോവ് |
Deputy | യാക്കോവ് പീറ്റേഴ്സ് Ivan Ksenofontov Iosif Unshlikht |
മുൻഗാമി | position created |
പിൻഗാമി | Vyacheslav Menzhinsky |
3rd People's Commissar of Internal Affairs (Russia) | |
ഓഫീസിൽ 30 March 1919 – 6 July 1923 | |
പ്രധാനമന്ത്രി | Vladimir Lenin |
മുൻഗാമി | Grigory Petrovsky |
പിൻഗാമി | Aleksandr Beloborodov |
1st People's Commissar of Transportation (Soviet Union) | |
ഓഫീസിൽ 6 July 1923 – 2 February 1924 | |
പ്രധാനമന്ത്രി | Vladimir Lenin |
മുൻഗാമി | position created |
പിൻഗാമി | Jānis Rudzutaks |
2nd People's Commissar of Superior Council of National Economy (Soviet Union) | |
ഓഫീസിൽ 2 February 1924 – 20 July 1926 | |
പ്രധാനമന്ത്രി | Aleksei Rykov |
മുൻഗാമി | Aleksei Rykov |
പിൻഗാമി | Valerian Kuybyshev |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 11 September [O.S. 30 August] 1877 Ivyanets, Ashmyany county, Vilna Governorate, Russian Empire |
മരണം | 20 July 1926 (aged 48) Moscow, Russian SFSR, Soviet Union |
പൗരത്വം | Russia, Soviet Union |
ദേശീയത | Polish |
രാഷ്ട്രീയ കക്ഷി | VKP(b) (1917-26) |
മറ്റ് രാഷ്ട്രീയ അംഗത്വം | SDKPiL (1900-17) LSDP (1896-00) SDKP (1895-96) |
പങ്കാളി | Sofia Sigizmudovna Muszkat (1910-1926) |
Domestic partner | Julia Goldman (?-1904) |
കുട്ടികൾ | Jan Feliksovich Dzerzhinsky |
മാതാപിതാക്കൾs | Edmund-Rufin Iosifovich Dzerzhinsky Helena Ignatievna Januszewska |
അൽമ മേറ്റർ | none |
തൊഴിൽ | Statesman and revolutionary |
Nickname | ഇരുമ്പ് ഫെലിക്സ് |
Military service | |
Allegiance | സോവ്യറ്റ് യൂണിയൻ |
ജയിൽശിക്ഷ
തിരുത്തുക1895-ൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു പ്രവർത്തിച്ച ദ്സിർഷീൻസ്കിയെ സാർ ഭരണകൂടത്തിന്റെ പോലീസ് പല തവണ അറസ്റ്റു ചെയ്യുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽപ്പെടുന്ന ഒടുവിലത്തെ അറസ്റ്റ് 1912-ലായിരുന്നു. ഇതോടെ ഇദ്ദേഹം 9 വർഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലായി. 1917-ലെ ഫെബ്രുവരി വിപ്ലവത്തോടെ ജയിൽ മോചിതനായ ഡയർഷീൻസ്കി ബോൾഷെവിക് വിപ്ലവത്തിൽ സജീവമായി പങ്കെടുത്തു. റഷ്യയിൽ ഭരണം പിടിച്ചടക്കാൻ മുൻകൈ എടുത്തവരിൽ ഒരാളായിരുന്നു ഇദ്ദേഹം.
പദവികൾ
തിരുത്തുകകമ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യത്തെ രഹസ്യപ്പൊലിസ് സംഘടനയായിരുന്ന ചെകാ (Cheka)[1] യുടെ അധ്യക്ഷനായി 1917 ഡിസംബറിൽ ഇദ്ദേഹം അവരോധിതനായി. ചെകാ പിന്നീട് 1922 മുതൽ ഒ. ജി. പി. യു. എന്ന പേരിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴും അധ്യക്ഷപദവിയിൽ തുടർന്ന ഇദ്ദേഹം മരണം വരെ ഈ സ്ഥാനം വഹിച്ചിരുന്നു. ഡയർഷിൻസ്കി 1919-ൽ ആഭ്യന്തര മന്ത്രിയും 1921-ൽ ഗതാഗത മന്ത്രിയുമായി നിയമിതനായി. 1921-നു ശേഷം സോവിയറ്റ് യൂണിയന്റെ സാമ്പത്തിക കാര്യങ്ങളിൽ ഇദ്ദേഹം ശ്രദ്ധ ചെലുത്തിപ്പോന്നു. 1924-ൽ സുപ്രീം ഇക്കണോമിക് കൗൺസിലിന്റെ അധ്യക്ഷനാവുകയുമുണ്ടായി. ലെനിന്റെ മരണശേഷം ഇദ്ദേഹം സ്റ്റാലിനെ പിന്തുണച്ചിരുന്നു. 1926 ജൂലൈ 20-ന് ഇദ്ദേഹം മോസ്കോയിൽ നിര്യാതനായി.
അവലംബം
തിരുത്തുക- ↑ http://www.spartacus.schoolnet.co.uk/RUScheka.htm Archived 2010-05-27 at the Wayback Machine. Communist Secret Police: Cheka
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- http://www.spartacus.schoolnet.co.uk/RUSDzerzhinsky.htm Archived 2012-09-18 at the Wayback Machine.
- http://russiapedia.rt.com/prominent-russians/politics-and-society/felix-dzerzhinsky/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയർഷീൻസ്കി, ഫെലിക്സ് എഡ് മണ്ടോവിച്ച് (1877 - 1926) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |