ഫലകത്തിലൂടെ വർഗ്ഗം ചേർക്കുന്ന രീതി മലയാളചലച്ചിത്രങ്ങൾക്ക് യോജിക്കില്ല. കാരണം, അവ മലയാളം ഭാഷയിലുള്ള ചിത്രങ്ങൾ എന്ന മാതൃവർഗ്ഗത്തിലാണല്ലോ ചെന്നു ചേരുക. മലയാളചലച്ചിത്രങ്ങൾ നമ്മർ വർഷമനുസരിച്ചാണല്ലോ വർഗ്ഗീകരിക്കുന്നത്. മറ്റു ഭാഷകളിലുള്ള ചലച്ചിത്രങ്ങൾക്ക് അത്തരത്തിൽ വർഗ്ഗം നൽകാൻ ശ്രമിക്കാം. --Vssun (സുനിൽ) 17:22, 9 ഒക്ടോബർ 2011 (UTC)Reply

മലയാളമൊഴികെയുള്ളവക്ക്, വർഗ്ഗം:X ഭാഷയിലുള്ള ചലച്ചിത്രങ്ങൾ എന്ന് വരാവുന്ന രീതിയിൽ ഫലകത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ പല ലേഖനങ്ങളിലും ഭാഷ ലിങ്ക് ചെയ്ത് നൽകിയിട്ടുള്ളതുകൊണ്ട് പ്രശ്നമാണ്. ലിങ്ക് ചെയ്തവയെ ഒഴിവാക്കാൻ ഫലകത്തിൽ മാറ്റം വരുത്താൻ ശ്രമിക്കാം. --Vssun (സുനിൽ) 17:43, 9 ഒക്ടോബർ 2011 (UTC)Reply

ശരിയാക്കിയതിന് നന്ദി--നിജിൽ 17:55, 9 ഒക്ടോബർ 2011 (UTC)Reply

ഒന്നിലധികം ഭാഷകൾ കൊടുത്തതിനും പ്രശ്നം വരുന്നുണ്ട്--നിജിൽ 18:03, 9 ഒക്ടോബർ 2011 (UTC)Reply

ഒന്നിലധികം ഭാഷകളുള്ള സിനിമാലേഖനങ്ങളുണ്ടോ? ഒരു സുരക്ഷിതരീതി ഉപയോഗിക്കാൻ ശ്രമിക്കാം. --Vssun (സുനിൽ) 16:36, 10 ഒക്ടോബർ 2011 (UTC)Reply

പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്നു കരുതുന്നു. X ഭാഷയിലുള്ള ചലച്ചിത്രങ്ങൾ എന്ന വർഗ്ഗം വരണമെങ്കിൽ

  1. X മലയാളം ആകരുത്
  2. X എന്ന പേരിൽ ഒരു ലേഖനം വിക്കിപീഡിയയിൽ ഉണ്ടായിരിക്കണം.

--Vssun (സുനിൽ) 16:47, 10 ഒക്ടോബർ 2011 (UTC)Reply

തമിഴ്, ഹിന്ദി തുടങ്ങിയവക്കൊക്കെ ഇത്തരത്തിലുള്ള വർഗ്ഗം ചേരുമ്പോൾ അത്ര സുഖം പോര എന്ന തോന്നലുണ്ട്. (അതായത്, തമിഴ് ഭാഷയിലുള്ള ചലച്ചിത്രങ്ങൾ എന്നതിനേക്കാൾ തമിഴ് ചലച്ചിത്രങ്ങൾ എന്നതാണ് കൂടുതൽ നല്ലത് എന്ന് കരുതുന്നു.) --Vssun (സുനിൽ) 17:07, 10 ഒക്ടോബർ 2011 (UTC)Reply
ഇനി ലേഖനങ്ങളിൽ x ഭാഷയിലുള്ള ചലച്ചിത്രങ്ങൾ എന്നു ചേർക്കുന്നതിനു പകരം yyyy-ൽ പുറത്തിറങ്ങിയ x ചലച്ചിത്രങ്ങൾ എന്നു ചേർക്കണം. --അനൂപ് | Anoop (സംവാദം) 17:58, 28 നവംബർ 2011 (UTC)Reply

വലയം

തിരുത്തുക

മറ്റൊരു താളിൽ നടന്ന സംവാദം താഴെച്ചേർക്കുന്നു.


ഈ ഫലകം നിർമ്മിച്ചതു കൊണ്ടാണോ താളിന്റെ തലക്കെട്ടിലെ മലയാളചലച്ചിത്രം എന്ന വലയം മറയ്ക്കപ്പെട്ടിരിക്കുന്നത്. --റോജി പാലാ 13:33, 20 നവംബർ 2011 (UTC)Reply

അല്ല. ഫലകത്തിലെ {{DISPLAYTITLE:{{{name|}}} <span style="display:none">(മലയാളചലച്ചിത്രം)</span> }} എന്ന കോഡാണത് നിർവ്വഹിക്കുന്നത്. ലേഖനത്തിന്റെ തലക്കെട്ടും യു.ആർ.എല്ലും മാറുന്നത് നല്ലതല്ല എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം.--അനൂപ് | Anoop 13:47, 20 നവംബർ 2011 (UTC)Reply
ഈ സംവാദം ഇതല്ലെ പ്രതിപാദിക്കുന്നത്. വലയമില്ലാത്തത് വല്ലാതെ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു. പ്രത്യേകിച്ചും കോപ്പിയെടുക്കാൻ. --റോജി പാലാ 13:55, 20 നവംബർ 2011 (UTC)Reply
 @അനൂപൻ, ഈ സംവാദം {{infobox film}} എന്ന ഫലകത്തെക്കുറിച്ചായതിനാൽ അങ്ങോട്ട് മാറ്റുന്നു. --Vssun (സുനിൽ) 14:29, 20 നവംബർ 2011 (UTC)Reply

--Vssun (സുനിൽ) 14:30, 20 നവംബർ 2011 (UTC)Reply

@അനൂപൻ--Deepak 14:36, 20 നവംബർ 2011 (UTC)Reply
ഇൻഫോബോക്സ് ഉപയോഗിച്ചിരിക്കുന്ന എല്ലാതാളിലും ഇങ്ങനെയാണ്, ഇൻഫോബോക്സിലെ name മുഴുവൻ പേരുകൊടുത്താകൽ തീരാവുന്നതല്ലേ ഉള്ളൂ, ഉദാ: name = xxx (മലയാളചലച്ചിത്രം) ഇതുപോലെ--എഴുത്തുകാരി സംവാദം 15:42, 20 നവംബർ 2011 (UTC)Reply
ഇപ്പോൾ ഇങ്ങനെ ചെയ്തിരിക്കുന്നതു കൊണ്ടുള്ള ഗുണം എന്താണ്? --അനൂപ് | Anoop 16:08, 20 നവംബർ 2011 (UTC)Reply
തലക്കെട്ടും യു.ആർ.എല്ലും ഒന്നുതന്നെ ആയിരിക്കും, ഒരേ ശീർഷകത്തിലുള്ള രണ്ട് ലേഖനങ്ങൾ ഒഴിവാക്കം ഇവയാണ് ഗുണങ്ങൾ. അല്ലെങ്കിൽ ഫലത്തിനു മാറ്റം വരുത്തേണ്ടിവരും --എഴുത്തുകാരി സംവാദം 16:19, 20 നവംബർ 2011 (UTC)Reply
എന്താണുദ്ദേശീച്ചതെന്ന് മനസിലായില്ല. --അനൂപ് | Anoop 16:27, 20 നവംബർ 2011 (UTC)Reply
മഴു മഴു (മലയാളചലച്ചിത്രം) രണ്ടിന്റെയും ശീർഷകം ഒന്നുതന്നെയാണ്. --എഴുത്തുകാരി സംവാദം 16:53, 20 നവംബർ 2011 (UTC)Reply
സാധാരണ രീതിയിൽ യു.ആർ.എൽ. തന്നെയായിരിക്കും ലേഖനത്തിന്റെ തലക്കെട്ടിനും. ഇവിടെ രണ്ടും വ്യത്യസ്തമാണ്. അത് സാധാരണ യൂസർമാരിൽ തീർച്ചയായും ആശയക്കുഴപ്പം സൃഷ്ടിക്കും. മാത്രമല്ല ഒരേ വാക്കിനു ഒന്നിൽ കൂടുതൽ വിവക്ഷകളും അവയ്ക്കെല്ലാം വിക്കിപീഡിയ ലേഖനവുമുണ്ടെങ്കിൽ , ലേഖനത്തിന്റെ തലക്കെട്ടിൽ അത് സൂചിപ്പിക്കുന്നത് തന്നെയാണ് നല്ലത്. --അനൂപ് | Anoop 17:06, 20 നവംബർ 2011 (UTC)Reply
ഒരു താളിന്റെ തലക്കെട്ടുമാറ്റം പോലും നമ്മൾ ചർച്ച ചെയ്തു തീരുമാനിക്കാറുള്ള സാഹചര്യത്തിൽ ഈ സുപ്രധാന മാറ്റം ഒരു ചർച്ച നടത്തി നടപ്പാക്കേണ്ടതായിരുന്നു. ചിലമ്പ് (മലയാളചലച്ചിത്രം) എന്നു കണ്ടു വരുന്ന വ്യക്തി എത്തിപ്പെടുന്ന താളിലെ തലക്കെട്ടു കാണുമ്പോൾ ഒന്നു അമ്പരക്കും. യഥാർഥ താളിലാണോ എത്തിപ്പെട്ടതെന്നു വിലയിരുത്താൻ താഴോട്ടു നോക്കേണ്ടി വരും. പഴയ രീതി തന്നെയാണ് നല്ലത്. --റോജി പാലാ 17:27, 20 നവംബർ 2011 (UTC)Reply
ഇവിടെ ഒരു മാറ്റവും നടപ്പാക്കിയിട്ടില്ല, ഇൻഫോബോക്സ് ചേർക്കുമ്പോഴുള്ള ശീർഷകത്തിനുണ്ടാകുന്ന മാറ്റമാണിത്. ഇത് എങ്ങനെ പരിഹരിക്കണം എന്നുള്ളത് സമവായത്തിലെത്തണം. വിവക്ഷ, name ‌= change, ഫലകത്തിലെ മാറ്റം ഇതിലേത് എന്നുള്ളത് തീരുമാനിക്കണം?--എഴുത്തുകാരി സംവാദം 17:38, 20 നവംബർ 2011 (UTC)Reply

ഈ മാറ്റം വരുത്തിയത് ദീപക്കല്ലേ?--റോജി പാലാ 17:42, 20 നവംബർ 2011 (UTC)Reply

അപ്പൊ അതാണ് കാര്യം   ഫലകത്തിനുമാറ്റമൊന്നുമില്ലന്നായിരുന്നു എന്റെ വിശ്വാസം --എഴുത്തുകാരി സംവാദം 17:45, 20 നവംബർ 2011 (UTC)Reply
ഇൻഫോബോക്സ് ചേർക്കുമ്പോൾ ശീർഷകത്തിനുണ്ടാകുന്ന മാറ്റത്തെപ്പറ്റി തന്നെയാണു മുകളിൽ ഞാനും റോജിയും ഒക്കെ സംവദിച്ചത്. --അനൂപ് | Anoop 17:47, 20 നവംബർ 2011 (UTC)Reply
എഴുത്തുകാരിക്ക് ആശയക്കുഴപ്പമുണ്ടായി എന്നെനിക്കു തോന്നിയതിനാലാണ് മാറ്റം ദീപക്കല്ലേ വരുത്തിയതെന്നു ചോദിച്ചത്. കാരണം ഈ മാറ്റം വരുത്തിയ ആൾ അനൂപനോട് യോജിച്ചു കഴിഞ്ഞു. കുറച്ചു ദിവസമായി എന്താണു സംഭവിച്ചതെന്നു മനസിലാക്കാൻ സാധിച്ചില്ല. ഇന്നാണ് ഈ ഫലകം കണ്ടത്. അവിടെ നിന്നും ഇവിടെ എത്തിപ്പെട്ടു. അനൂപന് നന്ദി.

ദീപക്കിനോട് ഈ മാറ്റം ആവശ്യമുള്ളതാണോ? പലതാളിലും കണ്ടു. --റോജി പാലാ 17:56, 20 നവംബർ 2011 (UTC)Reply

പ്രസ്തുത മാറ്റം തിരസ്കരിച്ചിട്ടുണ്ട്. സമവായമാകുകയാണെങ്കിൽ വീണ്ടും ഉൾപ്പെടുത്താവുന്നതാണ്. --Vssun (സുനിൽ) 01:08, 21 നവംബർ 2011 (UTC)Reply

ഇറ്റാലിക്സ്

തിരുത്തുക

ചലച്ചിത്രതാളുകളുടെ തലക്കെട്ട് ഇറ്റാലിക്സ് ആക്കുന്ന വിധത്തിൽ ഈ ഇൻഫോബോക്സ് അപ്‌ഡേറ്റ് ചെയ്യട്ടേ? --Jairodz (സംവാദം) 16:50, 5 ജൂൺ 2012 (UTC)Reply

ഗാനരചന

തിരുത്തുക

ഗാനരചന എന്ന ഫീൽഡ് ചേർക്കട്ടേ? മുൻപ് ഈ ഫീൽഡ് ഉണ്ടായിരുന്നു. എന്നാൽ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഇൻഫോബോക്സിൽ നിന്ന് പല ഫീൽഡുകളും നീക്കം ചെയ്തപ്പോൾ lyrics എന്ന ഫീൽഡിനെയും ഒഴിവാക്കി. ഇൻഫോബോക്സ് അപ്‌ഡേറ്റ് ചെയ്തപ്പോൾ ഇവിടെയും അത് നീക്കം ചെയ്യപ്പെട്ടു. മലയാളം വിക്കിപീഡിയയിൽ ഗാനരചന ഒഴിവാക്കേണ്ട കാര്യമില്ല എന്നു കരുതുന്നു. --Jairodz (സംവാദം) 06:43, 8 ജൂൺ 2012 (UTC)Reply

  --Vssun (സംവാദം) 06:55, 8 ജൂൺ 2012 (UTC)Reply
  Done ഗാനരചന എന്ന ഫീൽഡ് ചേർത്തു. --Jairodz (സംവാദം) 08:44, 8 ജൂൺ 2012 (UTC)Reply

Wikidata property mapping

തിരുത്തുക

At Wikidata:WikiProjet Movies/Tools#Wikipedia infobox mapping, I added an attempt to map the various infobox fields to Wikidata properties (I'm glad you are using the one from English language Wikipedia.). You could use that list to display information from some of the Wikidata properties in the infobox. --Jura1 (സംവാദം) 08:22, 7 ജനുവരി 2016 (UTC)Reply

സംഭാഷണം

തിരുത്തുക

ഇതിൽ കഥ, ആഖ്യാനം രചന എന്ന മൂന്ന് വിഭഗങ്ങളിൽ ഒന്നിലും പെടാത്ത സംഭാഷണം (dialogue) എന്ന ഒരു ഇനം മലയാള സിനിമയിലുണ്ട്. ആഖ്യാനം രചന എന്നിവ അപ്രസക്തമാണെന്ന് പറയുകയും ചെയ്യാം അതിനാൽ ആഖ്യാനത്തെ സംഭാഷണം (dialogue) എന്നാക്കി മാറ്റുന്നു.--ദിനേശ് വെള്ളക്കാട്ട്:സംവാദം 12:18, 30 ഒക്ടോബർ 2017 (UTC)Reply

നേരത്തെ കാര്യമായി ആരും തന്നെ ഉപയോഗിച്ചിരുന്നില്ല എങ്കിലും അത്യാവശ്യ സംഗതിയായ മുകളിലെ കൂട്ടിച്ചേർക്കലിന് നന്ദി. പശ്ചാത്തല സംഗീതം എന്ന ഭാഗവും കൂടി വേണം. --സുഗീഷ് (സംവാദം) 09:48, 15 മാർച്ച് 2018 (UTC)Reply
പശ്ചാത്തലസംഗീതം:-പോസ്റ്ററിലോ, സിനിമയുടെ ആദ്യം കാണിക്കുന്ന ലിസ്റ്റിലോ പശ്ചാത്തലസംഗീതം എന്ന് ചുരുക്കം ഇടങ്ങളിലേ വേറേ കാണുന്നുള്ളൂ. https://www.malayalachalachithram.com, മലയാളം മൂവി ഡാറ്റാബേസ് എന്നിവയിലും അവ വേറെ കാണുന്നില്ല. അതുകൊണ്ട് സംഗീതം എന്ന് പൊതുവേ കൊടുക്കുകയല്ലാതെ വേറെ കൊടുക്കുന്നതുകൊണ്ട് പ്രയോജനം ഉണ്ടോ?--ദിനേശ് വെള്ളക്കാട്ട്:സംവാദം 13:23, 31 ഡിസംബർ 2019 (UTC)Reply

തിരിച്ചുപോക്ക്

തിരുത്തുക

ഈ ഫലകം ഇപ്പോൾ അനാവശ്യമായി കുറേ മാറിയതായി കാണുന്നു. (വേണ്ട വിവരങ്ങൾ പലതും (ഗാനരചന, സംഭാഷണം) പോലുള്ളവ ഒഴിവാക്കി, പലതും ആംഗലത്തിലാക്കി) അതുകൊണ്ട് പഴയ യുക്തമായതെന്നു തോന്നുന്ന ഒരു പേജിലേക്ക് വേണ്ട മാറ്റങ്ങളോടെ തിരിച്ചുപോകുന്നു. മൂവായിരത്തോളം പേജുകളിൽ ഉപയോഗിക്കുന്ന ഈ ഫലകം മാറ്റിയാൽ ഇപ്പോൾ ചേർത്ത വിവരങ്ങൾ ഉപയോഗശൂന്യമാകുമെന്നും പുതിയവക്കായി ചേർക്കുന്ന ഇനങ്ങളും താളുകളിൽ അവ ഇല്ല എന്നതിനാൽ ഉപയോഗശൂന്യമാകുമെന്നും ഓർമിപ്പിക്കുന്നു.--ദിനേശ് വെള്ളക്കാട്ട്:സംവാദം 13:29, 31 ഡിസംബർ 2019 (UTC)Reply

"Infobox film" താളിലേക്ക് മടങ്ങുക.