ഒക്ടോബർ 14 - ഡെൽഹി കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു.74 സ്വർണവും 55 വെള്ളിയും 48 വെങ്കലവും ഉൾപ്പെടെ 117 മെഡലുകൾ നേടി ഓസ്ട്രേലിയ ഒന്നാമതെത്തി.38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും നേടിയ ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാനം. [1].
ഒക്ടോബർ 23,25 - കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.ഒന്നാം ഘട്ടത്തിൽ 75.8 % പേരും രണ്ടാം ഘട്ടത്തിൽ 76.32% പേരും വോട്ടവകാശം വിനിയോഗിച്ചു.[4]
ഒക്ടോബർ 25 - ഇന്തോനേഷ്യയിലെ മൗണ്ട് മെറാപി അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതേത്തുടർന്നുണ്ടായ ഭൂകമ്പം റിട്ചർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി[5].
ഒക്ടോബർ 27 - വർഗീസ് വധക്കേസിൽ മുൻ ഐ. ജി. ലക്ഷ്മണ കുറ്റക്കാരനാണെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു.[6]
ഒക്ടോബർ 27 - കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചു.