പ്രാചീന ഗ്രന്ഥപ്രകാശന ശാല

തിരുവനന്തപുരത്ത് ഉള്ളൂർ നേതൃത്ത്വം നൽകി പ്രവർത്തിപ്പിച്ചിരുന്ന ഒരു സർക്കാർ തുറയായിരുന്നു പ്രാചീന ഗ്രന്ഥപ്രകാശന ശാല. സംസ്കത ഗ്രന്ഥപ്രകാശനശാലയുടെ അദ്ധ്യക്ഷനായിരുന്ന ടി. ഗണപതി ശാസ്ത്രിക്ക് നിരവധി സംസ്കൃത ഗ്രന്ഥങ്ങൾ പരിശോധിച്ച് പുറത്തിറക്കിക്കൊണ്ടിരുന്നതിനാൽ ഭാഷാ ഗ്രന്ഥങ്ങൾ പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. നിയമ നിർമ്മാണ സഭയിൽ അംഗമായിരുന്ന പി.കെ. നാരായണപിള്ളയുടെ ക്കൂടി ശ്രമഫലമായി അന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കാര്യദർശിയായിരുന്ന ഉള്ളൂരിന്റെ അധീനതയിൽ പ്രാചീന ഭാഷാ ഗ്രന്ഥങ്ങൾ കണ്ടെത്തി പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിനായി പ്രാചീന ഗ്രന്ഥപ്രകാശന ശാല എന്ന പ്രത്യേക വകുപ്പുണ്ടാക്കി. വടക്കുംകൂർരാജ രാജ വർമ്മ, പി.കെ. നാരായണപിള്ള എന്നീ ഭാഷാ വിദഗ്ദ്ധരെക്കൂടി പിന്നീട് നിയമിച്ചു. ശ്രീമൂലം തിരുനാളിനെയും ദിവാൻ രാഘവയ്യയെയും കണ്ട് വേണ്ട ആനുകൂല്യങ്ങൾ നേടിയത് ഉള്ളൂരായിരുന്നു.[1]

ഉള്ളൂർ മേലധികാരിയായിരുന്ന കാലത്ത് ഈ തുറയിൽ നിന്ന് ഒൻപതു പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവയെ ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലി എന്ന പേരിലാണ് പ്രസിദ്അധപ്പെടുത്തിയത്.

ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിതിരുത്തുക

1930 ൽ സംസ്കൃത ഗ്രന്ഥ പ്രകാശന ശാലയും പ്രാചീന ഗ്രന്ഥപ്രകാശന ശാലയും ഒന്നാക്കപ്പെട്ടു. 1937ൽ തിരുവിതാകൂർ സർവകലാശാല നിലവിൽ വന്ന ശേഷം പ്രാചീന ഗ്രന്ഥങ്ങളുടെ വീണ്ടെടുപ്പിനും പ്രകാശനത്തിനുമായി പ്രത്യേക വകുപ്പു തുടങ്ങി. കൊട്ടാരം ലൈബ്രറി ഗ്രന്ഥങ്ങൾ ഇതിലേക്കു സംഭാവന ചെയ്യപ്പെട്ടു. 1940 ൽ ഈ വകുപ്പ് സർവകലാശാലയോട് ചേർക്കപ്പെട്ടു. ഡോ.എൽ.എ. രവിവർമ്മയായിരുന്നു ആദ്യ ഡയറക്ടർ.[2]

അവലംബംതിരുത്തുക

  1. ഉള്ളൂർ മഹാകവി, വടക്കുംകൂർ
  2. http://www.swathithirunal.in/rel_manuscript.htm