മഴമംഗലത്തു നാരായണൻനമ്പൂരി രചിച്ച ഗ്രന്ഥമാണ് വ്യവഹാരമാല. " ക്രി. പി. പത്തൊൻപതാംശതകത്തിന്റെ ആരംഭത്തിലാണല്ലോ ആംഗ്ലേയസമ്പ്രദായത്തിൽ വ്യവഹാരങ്ങൾക്കു വിധി കല്പിക്കുന്നതിന്നുള്ള കോടതികൾ കേരളത്തിൽ സ്ഥാപിയ്ക്കപ്പെട്ടതു്. അതുവരെ 250 വർഷക്കാലത്തേക്കു പ്രാഡ്വിവാകന്മാർക്കു ശരണീകരണീയമായിരുന്ന നിയമഗ്രന്ഥം വ്യവഹാരമാല മാത്രമായിരുന്നു. " എന്ന് കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ ഈ ഗ്രന്ഥത്തെക്കുറിച്ചു പരാമർശിക്കുന്നു. വ്യവഹാരമാല പരാശരമാധവീയത്തേയും വ്യവഹാരനിർണ്ണയത്തേയും ഉപജീവിക്കുന്നു. സിവിലായും ക്രിമിനലായും ഉണ്ടാകുന്ന കേസ്സുകൾ തീരുമാനിക്കുവാൻ കേരളത്തിൽ അതിനുമുമ്പു് അത്തരത്തിൽ ക്രോഡീകൃതമായ ഒരു നിയമഗ്രന്ഥമില്ലായിരുന്നതിനാൽ ആ ന്യൂനത പരിഹരിക്കുന്നതിനുവേണ്ടിയാണു് മഴമംഗലം പ്രസ്തുത നിബന്ധം രചിച്ചതെന്ന് കരുതപ്പെടുന്നു.[1]

(1) ഋണാദാനം, (2) അസ്വാമിവിക്രയം, (3) സംഭൂയ സമുസ്ഥാനം, (4) ദത്താപ്രദാനികം, (5) അഭ്യുപേത്യാശുശ്രുഷ, (6) വേതനാനപാകർമ്മം, (7) സ്വാമിപാലവിവാദം, (8) സമയാനപാകർമ്മം, (9) വിക്രിയാസമ്പാദനം, (10) ക്രീത്വാനുശയം, (11) സീമാവിവാദം, (12) വാൿപാരുഷ്യം, (13) ദണ്ഡപാരുഷ്യം, (14) സ്തേയം, (15) സാഹസം, (16) സ്ത്രീസംഗ്രഹണം, (17) ദായവിഭാഗം, (18) ദ്യൂതസമാഹ്വയം, (19) പ്രകീർണ്ണകം എന്നിങ്ങനെ പത്തൊൻപതു പ്രകരണങ്ങളിലായി സകല വ്യവഹാരങ്ങളെയും ഉൾപ്പെടുത്തി അവയെ സംക്ഷിപ്തമായും സമഞ്ജസമായും നിരൂപണംചെയ്യുന്നു.

അവലംബംതിരുത്തുക

  1. http://ml.sayahna.org/index.php/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_2.II#.E0.B4.AE.E0.B4.B4.E0.B4.AE.E0.B4.99.E0.B5.8D.E0.B4.97.E0.B4.B2.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81_.E0.B4.A8.E0.B4.BE.E0.B4.B0.E0.B4.BE.E0.B4.AF.E0.B4.A3.E0.B4.A8.E0.B5.8D.E2.80.8D.E0.B4.A8.E0.B4.AE.E0.B5.8D.E0.B4.AA.E0.B5.82.E0.B4.B0.E0.B4.BF
"https://ml.wikipedia.org/w/index.php?title=വ്യവഹാരമാല&oldid=2932413" എന്ന താളിൽനിന്ന് ശേഖരിച്ചത്