പ്രസന്ന ജയവർദ്ധനെ

ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ

ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് പ്രസന്ന ജയവർദ്ധനെ എന്നറിയപ്പെടുന്ന ഹെവാസന്ദാച്ചിഗെ അസിരി പ്രസന്ന വിശ്വനനാഥ് ജയവർദ്ധനെ (സിംഹള : හේවාසන්දච්චිගේ ආසිරි ප්රසන්න විශ්වනාත් ජයවර්ධන, ജനനം: 10 സെപ്റ്റംബർ 1979) ശ്രീലങ്കയ്ക്കു വെണ്ടി ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കളിച്ച ഇദ്ദേഹം ഒരു വലംകൈയ്യൻ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായിരുന്നു. 58 ടെസ്റ്റുകളിൽ ശ്രീലങ്കയുടെ വിക്കറ്റ് കീപ്പറായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ കൂടിയും, 2015 ഏപ്രിലിനുശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ല[1].

പ്രസന്ന ജയവർദ്ധനെ
ප්‍රසන්න ජයවර්ධන
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഹെവാസന്ദാച്ചിഗെ അസിരി പ്രസന്ന വിശ്വനനാഥ് ജയവർദ്ധനെ
ജനനം (1979-09-10) 10 സെപ്റ്റംബർ 1979  (45 വയസ്സ്)
കൊളംബോ
ബാറ്റിംഗ് രീതിവലം-കൈയ്യൻ
റോൾവിക്കറ്റ് കീപ്പർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 83)28 ജൂൺ 2000 v പാകിസ്താൻ
അവസാന ടെസ്റ്റ്3 ജനുവരി 2015 v ന്യൂസിലൻഡ്
ആദ്യ ഏകദിനം (ക്യാപ് 114)4 ഏപ്രിൽ 2003 v പാകിസ്താൻ
അവസാന ഏകദിനം22 മേയ് 2007 v പാകിസ്താൻ
ഏകദിന ജെഴ്സി നം.3
പ്രാദേശിക തലത്തിൽ
വർഷംടീം
1999 – presentSebastianites C&AC
1998 – 2005Nondescripts
2001 – 2003Colombo
2000 – 2001Sinhalese
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏക ഫസ്റ്റ് LA
കളികൾ 58 6 228 123
നേടിയ റൺസ് 2,124 27 9,274 2,031
ബാറ്റിംഗ് ശരാശരി 29.50 5.40 29.61 21.37
100-കൾ/50-കൾ 4/5 0/0 14/39 0/8
ഉയർന്ന സ്കോർ 154* 20 229* 70
എറിഞ്ഞ പന്തുകൾ 18
വിക്കറ്റുകൾ 0
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0
മത്സരത്തിൽ 10 വിക്കറ്റ് 0
മികച്ച ബൗളിംഗ് 0/9
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 124/32 4/1 513/106 126/54
ഉറവിടം: ക്രിക്കിൻഫോ, 16 സെപ്റ്റംബർ 2015

19-ആം വയസിൽ തന്നെ 1998-ലെ പാകിസ്താൻ പര്യടനത്തിനായുള്ള ടീമിൽ ജയവർദ്ധനെ ഇടം പിടിച്ചു[2], ചെറുപ്രായത്തിൽ തന്നെ ടീമിലെത്തിയതിനാൽ ദീർഘ നാളത്തെ ഒരു കരിയർ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു, എന്നാൽ 2000-ൽ കുമാർ സംഗക്കാര രംഗപ്രവേശനം ചെയ്തതോടു കൂടി അദ്ദേഹത്തിന് സംഗക്കാരയ്ക്കു വേണ്ടി ടീമിൽ നിന്ന് വഴിമാറേണ്ടി വന്നു. റോമേഷ് കലുവിതരണ മികച്ച ഫോമിലായതിനാൽ, ആദ്യകാലങ്ങളിൽ പലപ്പോഴും അദ്ദേഹത്തിന് ആവശ്യത്തിന് മത്സരങ്ങളിൽ കളിയ്ക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് ശ്രീലങ്കൻ ടീമിനായി കുറച്ച് മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശ്രീലങ്കൻ സെലക്ടർമാർക്ക് സംഗക്കാരയുടെ ജോലിഭാരത്തേപ്പറ്റി ആശങ്കയുണ്ടായപ്പോൾ, 2004 സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ ജയവർദ്ധനയേയെ വീണ്ടും ടീമിലുൾപ്പെടുത്തി.

അന്താരാഷ്ട്ര കരിയർ

തിരുത്തുക

28 ജൂൺ 2000-ൽ പാകിസ്താനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു ജയവർധനയുടെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം, ഈ മത്സരത്തിൽ ശ്രീലങ്ക മൂന്ന് ദിവസം ബാറ്റ് ചെയ്തെങ്കിലും മഴ കളി തടസ്സപ്പെടുത്തിയതിനാൽ ജയവർധനയ്ക്ക് ബാറ്റ് ചെയ്യുനതിനോ കീപ്പിങ്ങ് ചെയ്യുന്നതിനോ അവസരം ലഭിച്ചില്ല[2]. ജയവർധനെ തന്റെ ഏറ്റവും മികച്ച ടെസ്റ്റ് സ്കോർ കണ്ടെത്തിയത് 2009 നവംബറിൽ ഇന്ത്യയ്ക്കെതിരായുള്ള ആദ്യ ടെസ്റ്റിലായിരുന്നു, ഈ മത്സത്തിൽ 154 റൺസ് നേടിയ ജയവർദ്ധനെ പുറത്താകാതെ നിന്നു, സമനിലയിലെത്തിയ ഈ മത്സരത്തിലെ കളിയിലെ താരം ഇരട്ടശതകം പൂർത്തിയാകിയ മഹേല ജയവർദ്ധനെയായിരുന്നു. 2015 ജനുവരി മൂന്നിന് വെല്ലിംഗ്ടണിൽ ന്യൂസിലാൻഡുമായി നടന്ന രണ്ടാം ക്രികക്റ്റ് ടെസ്റ്റാണ് ജയവർദ്ധനെയുടെ ഒടുവിലത്തെ അന്താരാഷ്ട്ര മത്സരം. ഈ മത്സരത്തിൽ രണ്ടിന്നിംഗ്സുകളിലുമായി 16 റൺസായിരുന്നു ജയവർദ്ധനെയുടെ സംഭാവന, ഈ മത്സരത്തിൽ ലങ്ക 193 റൺസിന്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങി[3].

സംഗക്കാര എന്ന സ്പെഷ്യലിസ്റ്റ് വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ ടീമിലുള്ളതിനാൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ജയവർധനയ്ക്ക് അവസരം കുറാവായിരുന്നു. എന്നിരുന്നാലും ശ്രീലങ്കൻ സെലക്ടർമാർ പിന്നിട് ഇവർ രണ്ട് പേർക്കും ഒരേ ടീമിൽ കളിയ്ക്കാൻ അവസരം നൽകി. സംഗക്കാരയെ ഒരു മുനിര ബാറ്റ്സ്മാനായും ജയവർദ്ധനെയെ മധ്യനിരയിലെ കീപ്പറായും കളിപ്പിച്ചു. 2007 നവംബർ 8 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ശ്രീലങ്കയുടെ ആദ്യ ടെസ്റ്റിൽ സംഗക്കാരയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ജയവർദ്ധനയ്ക്ക് ശ്രീലങ്കൻ ടീമിലെ കീപ്പർ പദവി തിരികെ ലഭിച്ചു. ഡിസംബറിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജയവർധന രണ്ട് സുപ്രധാന അർദ്ധസെഞ്ച്വറികളും ഒമ്പത് ക്യാച്ചുകളും നേടി. 2011 മെയ് 27 ന് കാർഡിഫിലെ സ്വാലെക് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ ജയവർദ്ധനെ 112 റൺസ് നേടി.

2003 ഏപ്രിൽ മൂന്നിന് ഷാർജയിൽ വച്ച് പാകിസ്താനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഏകദിന അരങ്ങേറ്റം, ഈ കളിയിൽ അദ്ദേഹം ഗോൾഡൻ ഡക്ക് ആയിരുന്നു[4]. ഏകദിന മത്സരങ്ങളിൽ ജയവർദ്ധനെയ്ക്ക് ഒരിക്കൽ പോലും ശോഭിക്കാൻ കഴിഞ്ഞില്ല, ആറ് മത്സരങ്ങൾ കളിച്ച അദ്ദേഹത്തിന് 5.40 ശരാശാരിയോടു കൂടി 27 റൺസ് മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

ടെസ്റ്റ് ശതകങ്ങൾ

തിരുത്തുക

പ്രസന്ന ജയവർദ്ധനെ നേടിയ ടെസ്റ്റ് സെഞ്ച്വറികളുടെ സ്ഥിതിവിവരകണക്കുകൾ.

  • റൺസ് നിരയിൽ, * പുറത്താകാത്തതിനെ സൂചിപ്പിക്കുന്നു
  • നിരയുടെ ശീർഷകം മത്സരം എന്നത് കളിക്കാരന്റെ കരിയറിലെ മത്സരത്തിന്റെ എണ്ണത്തിനെ സൂചിപ്പിക്കുന്നു.
ക്രമം റൺസ് മത്സരം എതിരാളി നഗരം, രാജ്യം വേദി വർഷം
1 120 * 10   ബംഗ്ലാദേശ് കൊളംബോ, ശ്രീലങ്ക സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് 2007
2 154 * 28   ഇന്ത്യ അഹമ്മദാബാദ്, ഇന്ത്യ സർദാർ പട്ടേൽ സ്റ്റേഡിയം 2009
3 112 36   ഇംഗ്ലണ്ട് കാർഡിഫ്, വെയിൽസ് സ്വാലെക് സ്റ്റേഡിയം 2011
4 120 43   പാകിസ്താൻ അബുദാബി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഷെയ്ഖ് സായിദ് സ്റ്റേഡിയം 2011
  1. "Prasanna Jayawardene". Retrieved 2020-11-15.
  2. 2.0 2.1 "Full Scorecard of Sri Lanka vs Pakistan 3rd Test 2000 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-15.
  3. "Full Scorecard of New Zealand vs Sri Lanka 2nd Test 2015 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-15.
  4. "Full Scorecard of Sri Lanka vs Pakistan 2nd Match 2003 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-15.
"https://ml.wikipedia.org/w/index.php?title=പ്രസന്ന_ജയവർദ്ധനെ&oldid=4100237" എന്ന താളിൽനിന്ന് ശേഖരിച്ചത്