"പിണറായി വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസ് തിരിച്ചു ചേർക്കുന്നു
വരി 166:
 
== വിമർശനങ്ങൾ ==
*കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകക്കേസിലെ പ്രതികളിലൊരാളാണ് പിണറായി വിജയൻ. 1969 ഏപ്രിൽ 28 ന് വാടിക്കൽ രാമകൃഷ്ണനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ ഈ കേസിൽ, തെളിവുകളുടെ അഭാവത്തിൽ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയെങ്കിലും, കണ്ണൂരിലെ സി.പി.ഐ (എം) -ആർ.എസ്.എസ് സംഘട്ടനങ്ങളുടെ അക്രമാസക്തമായ സ്വഭാവം ചിത്രീകരിക്കാൻ രാഷ്ട്രീയ എതിരാളികൾ ഈ സംഭവം ഉയർത്തിക്കാണിക്കാറുണ്ട്. ഈ സംഘട്ടനങ്ങളിൽ നാളിതു വരെ ഇരുന്നൂറിൽ പരം ആളുകൾ, ഇരു ഭാഗത്തുമായി കൊല്ലപ്പെട്ടിട്ടുണ്ട്.<ref>https://www.theweek.in/theweek/statescan/rss-cpim-kannur.html</ref><ref>https://www.thehindubusinessline.com/specials/india-file/entering-the-fort-red/article9945733.ece</ref><ref>{{cite book|title=Kannur Inside India's Bloodiest revenge politics|author=Ullekh N.P.}}</ref>
 
*നായനാർ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് [[പന്നിയാർ]]-[[ചെങ്കുളം]]-[[പള്ളിവാസൽ]] പദ്ധതികളുടെ നവീകരണത്തിനായി [[കാനഡ|കാനഡയിലെ]] [[എസ്.എൻ.സി. ലാവ്‌ലിൻ]] എന്ന കമ്പനിയുമായി ഇദ്ദേഹം ഒപ്പുവച്ച{{തെളിവ്}} കരാറിനെക്കുറിച്ച് ആരോപണമുണ്ടായതിനെ തുടർന്ന് [[യു. ഡി. എഫ്]] ഭരണകാലത്ത് സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുകയും പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് ഇത് വീണ്ടും അന്വേഷിക്കാൻ സി.ബി.ഐ-യെ ഏൽപിക്കാൻ [[യു. ഡി. എഫ്]] തീരുമാനിച്ചു. തുടർന്ന് സി.ബി.ഐ. പിണറായി വിജയനെ ഒൻപതാം പ്രതിയായി ചേർക്കുകയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടുകയും ചെയ്തു. [[അഡ്വേക്കേറ്റ് ജനറൽ|അഡ്വേക്കേറ്റ് ജനറലിന്റേയും]], [[കേരളാ മന്ത്രിസഭ|കേരളാ മന്ത്രിസഭയുടേയും]] ഉപദേശം മറികടന്ന് അന്നത്തെ [[കേരളാ ഗവർണ്ണർ]] [[ആർ.എസ്‌. ഗവായ്‌]] സ്വന്തം നിലയിൽ പ്രോസിക്യൂട്ട്[‌ ചെയ്യാൻ അനുമതി നൽകി. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിൽ]] തന്റെ മകന്റെ തിരഞ്ഞെടുപ്പു വിജയത്തിന് [[കോൺഗ്രസ്]] സഹായം ഉറപ്പുവരുത്താൻ ആർ.എസ്‌. ഗവായ്‌ യു. ഡി. എഫ് നേതാക്കളുടെ ഇംഗിതത്തിനൊത്ത് ചെയ്തതാണിതെന്നു ആരോപണമുയർന്നു. കേരളാ ഗവർണ്ണറുടെ ഈ തീരുമാനത്തെ പിണറായി വിജയൻ [[സുപ്രീംകോടതി|സുപ്രീംകോടതിയിൽ]] ചോദ്യംചെയ്തു. അന്വേഷണത്തിലൂടെ പിണറായി വിജയൻ അഴിമതി നടത്തിയില്ലെന്നു തെളിഞ്ഞതിനു ശേഷം സി.ബി.ഐ തന്നെ അപ്രകാരം കോടതിയിൽ [[സത്യവാങ്‌മൂലം]] നൽകുകയുണ്ടായി<ref>[http://www.madhyamam.in/story/ലാവലിൻ-പിണറായി-ഉൾപ്പെട്ട-പണമിടപാടിന്-തെളിവില്ല-സിബിഐ പിണറായി വിജയൻ ഉൾപ്പെട്ട പണമിടപാടിന് തെളിവില്ല സിബിഐ മാധ്യമം ദിനപത്രം, 18 ഏപ്രിൽ 2010; ശേഖരിച്ചത് 29 ഏപ്രിൽ 2010]</ref><ref>[http://www.mathrubhumi.com/online/malayalam/news/story/265806/2010-04-18/kerala പിണറായിക്ക് എതിരെ തെളിവില്ലെന്ന് സി.ബി.ഐ മാതൃഭൂമി ദിനപത്രം, 18 ഏപ്രിൽ 2010; ശേഖരിച്ചത് 29 ഏപ്രിൽ 2010]</ref>. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണു കേസിനു പിന്നിൽ എന്ന് സി.പി.ഐ.(എം) ആരോപിക്കുന്നു<ref>[http://deshabhimani.com/e_paper/1chn200410.pdf ലാവ്‌ലിൻ:സത്യം തെളിഞ്ഞു]</ref><ref>[http://deshabhimani.com/e_paper/1chn190410.pdf അവഹേളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറേറെടുക്കും]</ref>.
"https://ml.wikipedia.org/wiki/പിണറായി_വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്