"ഇല്യൂഷിൻ ഐ.എൽ.-2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ഇല്യൂഷിൻ ഐ.എൽ.-2 എന്ന താൾ സൃഷ്ടിച്ചു.
(വ്യത്യാസം ഇല്ല)

02:16, 24 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ഇല്യൂഷിൻ ഐ.എൽ.-2 (ഇംഗ്ലീഷ്: Ilyushin Il-2, റഷ്യൻ: Илью́шин Ил-2) രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയനുടെ പ്രാഥമികമായ ആക്രമണ വിമാനമായിരുന്നു. ഈ വിമാനത്തിനെ ഷ്ടുർമോവീക്ക് (ഇംഗ്ലീഷ്: Shturmovik, റഷ്യൻ: Штурмови́к) എന്ന പേരിലും അറിയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ കിഴക്കൻ മുന്നണിയിൽ സോവിയറ്റ് വായുസേനയുടെ പ്രധാനമായൊരു ഭാഗമായിരുന്നു ഐ.എൽ.-2. മൊത്തത്തിൽ ഇല്യൂഷിൻ ഏകദേശം 36,000[1] ഐ.എൽ.-2 വിമാനങ്ങൾ നിർമ്മിച്ചിരുന്നു. ഐ.എൽ.-2 ആണ് ചരിത്രത്തിൽ ഏറ്റവും അധികം നിർമ്മിക്കപ്പെട്ട സൈനികവിമാനം, കൂടാതെ ചരിത്രത്തിൽ ഏറ്റവും അധികം നിർമ്മിക്കപ്പെട്ട വിമാനങ്ങളിൽ രണ്ടാമത്.[2]

ഐ.എൽ.-2
സോവിയറ്റ് വായുസേനയുടെ ഒരു ഐ.എൽ.-2.
സോവിയറ്റ് വായുസേനയുടെ ഒരു ഐ.എൽ.-2.
തരം ആക്രമണ വിമാനം
ഉത്ഭവ രാജ്യം സോവിയറ്റ് യൂണിയൻ
നിർമ്മാതാവ് ഇല്യൂഷിൻ
ആദ്യ പറക്കൽ 1939 ഒക്ടോബർ 2
അവതരണം 1941
ഉപയോഗം നിർത്തിയ തീയതി 1954 (യുഗോസ്ലാവിയയും ബൾഗേറിയയും)
പ്രാഥമിക ഉപയോക്താക്കൾ സോവിയറ്റ് യൂണിയൻ
പോളണ്ട്
യുഗോസ്ലാവിയ
ബൾഗേറിയ
നിർമ്മിച്ച കാലഘട്ടം 1941-1945
നിർമ്മിച്ച എണ്ണം ഏകദേശം 36,000

അവലംബം

  1. "Ilyushin Il-2". Encyclopædia Britannica. 2014 ജൂലൈ 20. Retrieved 2020 ഡിസംബർ 23. {{cite web}}: Check date values in: |access-date= and |date= (help)
  2. Crellin, Evelyn (2016 സെപ്റ്റംബർ 26). "Stalin's "Essential Aircraft:" Ilyushin Il-2 in WWII". Smithsonian National Air and Space Museum. Retrieved 2020 ഡിസംബർ 23. {{cite web}}: Check date values in: |access-date= and |date= (help)
"https://ml.wikipedia.org/w/index.php?title=ഇല്യൂഷിൻ_ഐ.എൽ.-2&oldid=3500973" എന്ന താളിൽനിന്ന് ശേഖരിച്ചത്