"ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഇന്ത്യയിലെ വിവിധ എഞ്ചിനീയറിംഗ് കോളേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

11:31, 19 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനത്തിനായി നടത്തപ്പെടുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ അഥവാ ജെ.ഇ.ഇ (JEE). ജീ മെയിൻ, ജീ അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത പരീക്ഷകളായാണ് ഇത് നടത്തപ്പെടുന്നത്.

ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) ആണ് പരീക്ഷാനടപടികൾ നടത്തുന്നത്. ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് എന്നീ പരീക്ഷകളിൽ വിദ്യാർത്ഥിക്ക് ലഭിക്കുന്ന റാങ്കിനെ ആസ്പദമാക്കിയാണ് 24 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസുകൾ, 32 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസുകൾ, 18 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കാമ്പസുകൾ, 19 ഗവണ്മെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (GFTIs) എന്നീ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം സാധിക്കുന്നത്.

[ അവലംബം ആവശ്യമാണ് ]

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐ‌ഐ‌എസ്‌ഇആർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി (ഐ‌ഐ‌പി‌ഇ), രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (ആർ‌ജി‌പി‌ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഐ‌ഐ‌എസ്ടി) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ‌ഐ‌എസ്‌സി) തുടങ്ങിയ ചില സ്ഥാപനങ്ങൾ പ്രവേശനത്തിനാധാരമായി ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ലഭിച്ച മാർക്ക് പരിഗണിക്കാറുണ്ടെങ്കിലും, തുടർനടപടികളിൽ ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) പങ്കെടുക്കുന്നില്ല.