"ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vinayaraj (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ...
റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി റോൾബാക്ക്
No edit summary
വരി 19:
|website =
}}
[[ത്യാഗരാജൻ|ശ്രീ. ത്യാഗരാജ സ്വാമികളുടെ]] (1767-1847) സംഗീത സൃഷ്ടികളിൽ വളരെ പ്രശസ്തമായി തീർന്നവയാണ് അദ്ദേഹത്തിന്റെ ഘനരാഗ പഞ്ചരത്നകൃതികൾ. [[നാട്ട]], [[ഗൗള]], [[ആരഭി]], [[വരാളി]], [[ശ്രീ]] എന്നീ ഘനരാഗങ്ങളിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഇവയൊന്നും തന്നെ എട്ടു ഗന്ധ പല്ലവിക്ക് സമാനമായ അംഗവിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നില്ല. ഏത് രാഗത്തിന്റെ സ്വരൂപം, അതിന്റെ ഘനം, അതായത് താനം അഥവാ മധ്യകാലം പാടുമ്പോൾ വളരെ സ്പഷ്ടമായി ദ്യോതിക്കപ്പെടുന്നുവോ അത് [[ഘനരാഗം]]. (ഘനരാഗങ്ങൾ-നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ, കേദാരം, നാരായണഗൗള, രീതിഗൗള, സാരംഗനാട്ട, ഭൗളി). ത്യാഗരാജ സ്വാമികൾ ജീവിതത്തിന്റെ മദ്ധ്യ കാലഘട്ടത്തിലാണ് ഘനരാഗ പഞ്ചരത്നകൃതികളുടെ രചന നിർവ്വഹിച്ചത്. ഈ കൃതികൾ എല്ലാം തന്നെ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
 
ഘനരാഗ പഞ്ചരത്നകൃതികളിൽ ആദ്യത്തേത് നാട്ട രാഗത്തിലുള്ള 'ജഗദാനന്ദകാരക' എന്ന് തുടങ്ങുന്ന കൃതിയാണ്. [[രാമൻ|ശ്രീരാമ]]സ്തുതിയാണ് സാഹിത്യം. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ രണ്ടാമത്തേത് ഗൗള രാഗത്തിലുള്ള 'ദുഡുകുഗല', എന്ന കൃതി ഈ രാഗത്തിന്റെ ഭാവസാന്ദ്രതയ്ക്കൊരുദാഹരണമാണ്. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ മുന്നാമത്തേത് ആരഭി രാഗത്തിലുള്ള 'സാധിംചെനെ' എന്ന കൃതിയാണ്. ശ്രീകൃഷ്ണ സ്തുതിപരമായ ഈ കൃതിയിൽ താന രീതിയിലുള്ള സ്വരസഞ്ചാരങ്ങളും ദ്രുതകാല പ്രയോഗങ്ങളും ഒരു സവിശേഷതയാണ്. ഇതിന് 8 ചരണങ്ങളും ഒരു അനുബന്ധവുമുണ്ട്. 'സാധിംചെനെ' എന്ന കൃതിയിലെ 8 ചരണങ്ങളും പാടിയതിനു ശേഷമാണ് 'സത് ഭക്തുല' എന്നു തുടങ്ങുന്ന അനുബന്ധം ആരംഭിക്കുന്നത്.
വരി 26:
<ref>ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ .</ref>
 
== ത്യാഗരാജ സ്വാമികളുടെ ഘനരാഗ പഞ്ചരത്നകൃതികളിൽ ഒന്നാമത്തെ കൃതിയുടെ സാഹിത്യവും അർത്ഥവും. ==
*''രാഗം: നാട്ട താളം:ആദി
'''പല്ലവി''' - ജഗദാനന്ദകാരക ജയ ജാനകി പ്രാണനായക.(ജനകപുത്രിയായ സീതയുടെ പ്രാണവല്ലഭനും സർവ ജീവജാലങ്ങളെയും സന്തോഷിപ്പിക്കുന്നവനുമായ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
*'''''അനുപല്ലവി''' - ഗഗനാധിപ സത്കുലജ രാജരാജേശ്വര, സുഗുണാകര സുര സേവ്യ ഭവ്യദായക സദാസകല (ആകാശമണ്ഡലത്തിന്റെ അധിപനായ സൂര്യദേവന്റെ വംശത്തിൽ ജനിച്ചവനും രാജാക്കന്മാരിൽ അദ്വിതീയനും സദ്ഗുണസമ്പന്നനും സർവ്വദേവന്മാരാലും സേവിക്കപ്പെടുന്നവനും മംഗളദായകനുമായ അല്ലയോ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
*''== ചരണം ==
*'' 1. അമരതാരക, നിചയ, കുമുദഹിത, പരിപൂർണാനഘ, സുരസുരഭുജ ദധി, പയോധി, വാസഹരണ
*'' സുന്ദരതര, വദന, സുധാമയ, വചോബൃന്ദ
*'' ഗോവിന്ദ സാനന്ദമാവരാജരാപ്ത, ശുഭകരാനേക
*'' (സുരന്മാരാകുന്ന താരവൃന്ദത്തിന് ചന്ദ്രഭഗവാനെപ്പോലെയുള്ളവനും, ശ്രീകൃഷ്ണാവതാരമെടുത്ത് പാല്, വെണ്ണ, തൈര്, മുതലായവ മോഷ്ടിച്ച് ഭുജിച്ചവനും മനോഹരമുഖത്തോടുകൂടിയവനും, അമൃതതുല്യമായ മൊഴി തൂകുന്നവനും, ഗോക്കളെ മേയ്ക്കുന്നവനും സച്ചിദാനന്ദസ്വരൂപനും, ലക്ഷ്മീകാന്തനും, ദേവന്മാർക്ക് സംരക്ഷണം നല്കുന്നവനും, ശുഭപ്രദായകനും ആയ അല്ലയോ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
*'' 2. നിഗമ നീരജാമൃതജ, പോഷകാനിമിഷ വൈരി,
*'' വാരിദ, സമീരണ, ഖഗതുരംഗസത് കവി ഹൃദാലയ
*'' ഗണിത വാനരാധിപനതാങ്ഘ്രിയുഗ
*''(വേദങ്ങളാകുന്ന അംബുജങ്ങൾക്ക് ആദിത്യനെപ്പോലെ ആനന്ദം നല്കുന്നവനും, ദേവശത്രുക്കളായ അസുരന്മാരാകുന്ന മേഘങ്ങൾക്ക് കാറ്റ് പോലുള്ളവനും, ഗരുഡവാഹനനും, നല്ല കവികളുടെ ഹൃദയസരോജങ്ങളിൽ വാഴുന്നവനും, വാനരാധിപരായ സുഗ്രീവൻ ആജ്ഞനേയൻ എന്നിവരാൽ പൂജിക്കപ്പെടുന്ന തൃപ്പാദങ്ങളോടു കൂടിയവനുമായ ഹേ! ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
*'' 3. ഇന്ദ്രനീലമണി സന്നിഭാപഘനചന്ദ്രസൂര്യ, നയനാ -
*'' പ്രമേയ, വാഗീന്ദ്ര, ജനക, സകലേശ, ശുഭ നാഗേന്ദ്ര
*'' ശയന, ശമന വൈരി സന്നുത
*'' (നീലരത്നശോഭയെ തോല്പിക്കുന്ന സൗന്ദര്യമുള്ള ഗാത്രത്തോടു കൂടിയവനും സൂര്യചന്ദ്രന്മാരെ നയനങ്ങളായി ധരിക്കുന്നവനും അമിത മഹിമയോടു കൂടിയവനും വാഗീശനായ ബ്രഹ്മാവിന്റെ പിതാവും, സർവ്വേശ്വരനായുള്ളവനും, അനന്തശയനത്തിൽ പള്ളികൊള്ളുന്നവനും യമരാജാവിനെ ജയിച്ച പരമശിവൻ വണങ്ങുന്നവനുമായ അല്ലയോ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)
*'' പാദവിജിത, മൗനിശാപ, സർവപരിപാല, വരമന്ത്ര
*'' ഗ്രഹണലോല, പരമശാന്ത, ചിത്തജനകജാധിപ
*'' സരോജ ഭവ വരദാഖില
*''(ഗൗതമ പത്നിയായ അഹല്യയുടെ ശാപത്തെ പാദസ്പർശത്താൽ വിമോചിപ്പിച്ചവനും, വിശ്വാമിത്രയാഗത്തെ സംരക്ഷിച്ചവനും ബല, അതിബല എന്നീ ശ്രേഷ്ഠ മന്ത്രങ്ങളെ വിശ്വാമിത്ര മഹർഷിയിൽ നിന്ന് ഗ്രഹിച്ചവനും, ശാന്തസ്വരൂപനും, സീതാനായകനും, ബ്രഹ്മാവിന് വരപ്രദാനം ചെയ്തവനും ആയ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും.
== ചിത്രശാല ==
<gallery>
ചിത്രം:Thirvaiyar tanjore thyagaraja samadhi.JPG|തഞ്ചാവൂരിനു സമീപം തിരുവൈയ്യാറിലെ ത്യാഗരാജ സമാധി. ത്യാഗരാജ സംഗീതോൽസവം ഇതിന്റെ മുൻപിലെ മണല്പരപ്പിൽ വച്ചു നടത്തപ്പെടുന്നു.)
</gallery>