"കമലദളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox film | name = കമലദളം | image = Kamaladalam.jpg | director = സിബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

02:33, 12 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്തു 1992-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കമലദളം. മോഹൻലാൽ, മുരളി, വിനീത്, നെടുമുടി വേണു, മോനിഷ, പാർവ്വതി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

കമലദളം
സംവിധാനംസിബി മലയിൽ
നിർമ്മാണംമോഹൻലാൽ
രചനലോഹിതദാസ്
അഭിനേതാക്കൾമോഹൻലാൽ
മോനിഷ
പാർവ്വതി
വിനീത്
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഛായാഗ്രഹണംആനന്തക്കുട്ടൻ
സ്റ്റുഡിയോപ്രണവം ആട്സ്
വിതരണംപ്രണവം മൂവീസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനുട്ട്

കഥാസന്ദർഭം

കേരള കലാ മന്ദിരത്തിലെ അദ്ധ്യാപകനായിരുന്നു നന്ദഗോപൻ. ഭാര്യയുടെ ആത്മഹത്യ ഇദ്ദേഹത്തെ മദ്യത്തിനടിമയാക്കി. ഭാര്യയുടെ കൊലപാതകിയെന്ന് സംശയിക്കപ്പെട്ട നന്ദഗോപനെ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ കലാ മന്ദിരത്തിൽനിന്നും സസ്പെന്റ് ചെയ്തു. തിരിച്ചെടുക്കാതിരിക്കാൻ സെക്രട്ടറി വേലായുധന്റെ അടവുകൾ വിഫലമാക്കി അദ്ദേഹം കലാ മന്ദിരത്തിൽ അദ്ധ്യാപകനായി പ്രവേശിക്കുന്നു. അദ്ദേഹത്തിന്റെ മോഹമായിരുന്ന സീതാ കല്ല്യാണം എന്ന നൃത്തശില്പം മാളവിക എന്ന വിദ്യാർത്ഥിനിയെ പരിശീലിപ്പിച്ച് അവതരിപ്പിക്കുന്നു. നന്ദഗോപനും മാളവികയും തമ്മിലുള്ള അടുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെട്ട സോമശേഖരൻ നന്ദഗോപനു വിഷം കൊടുക്കുന്നു.

അഭിനേതാക്കൾ

  • മോഹൻലാൽ – നന്ദഗോപൻ, കേരള കലാ മന്ദിരത്തിലെ അദ്ധ്യാപകൻ
  • മോനിഷ – മാളവിക നങ്ങ്യാർ, കേരള കലാ മന്ദിരത്തിലെ വിദ്യാർത്ഥിനി
  • പാർവ്വതി – സുമംഗല, നന്ദഗോപന്റെ ഭാര്യ
  • വിനീത് – സോമശേഖരനുണ്ണി, കേരള കലാ മന്ദിരത്തിലെ വിദ്യാർത്ഥി, മാളവികയുടെ കാമുകൻ
  • മുരളി - മാധവനുണ്ണി, കേരള കലാ മന്ദിരത്തിലെ അദ്ധ്യാപകൻ, സോമശേഖരനുണ്ണിയുടെ സഹോദരൻ
  • ഒടുവിൽ ഉണ്ണികൃഷ്ണൻ - രാവുണ്ണി നന്പീശൻ, കേരള കലാ മന്ദിരത്തിന്റെ പ്രധാനാദ്ധ്യാപകൻ, മാളവികയുടെ പിതാവ്
  • നെടുമുടി വേണു – വേലായുധൻ, കേരള കലാ മന്ദിരത്തിന്റെ സെക്രട്ടറി
  • തിക്കുറിശ്ശി സുകുമാരൻ നായർ – കേരള കലാ മന്ദിരത്തിന്റെ ഡയറക്ടർ
  • സുകുമാരി – കേരള കലാ മന്ദിരത്തിലെ അദ്ധ്യാപിക
  • ബിന്ദു പണിക്കർ - മാധവനുണ്ണിയുടെ ഭാര്യ
  • മാമുക്കോയ - ഹൈദ്രോസ്സ്, നന്ദഗോപന്റെ സുഹൃത്ത്

ഗാനങ്ങൾ

കൈതപ്രം രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് രവീന്ദ്രൻ മാസ്റ്ററാണ്.

Track Song Title Singer(s)
1 പ്രേമോദാരനായ് യേശുദാസ്, ചിത്ര
2 അലൈപായുതേ കാഞ്ഞങ്ങാട് രാമചന്ദ്രൻ
3 സായന്തനം യേശുദാസ്
4 ആനന്ദ നടനം ലത രാജു
5 'ആനന്ദ നടനം യേശുദാസ്
6 കമലദളം എം. ജി. ശ്രീകുമാർ, സുജാത മോഹൻ
7 സായന്തനം ചിത്ര
8 സുമുഹോർത്തമാ യേശുദാസ്

External links

"https://ml.wikipedia.org/w/index.php?title=കമലദളം&oldid=1881023" എന്ന താളിൽനിന്ന് ശേഖരിച്ചത്