"വിക്കിപീഡിയ:കൈപ്പുസ്തകം/രണ്ടാം പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മനുഷ്യരാശിയുടെ ആരംഭം മുതൽ ഇന്നുവരെ ഒറ്റയ്ക്കും കൂട്ടായും ആർജ്ജിച്ചെടുത്ത സമസ്തവിജ്ഞാനവും ഏതെങ്കിലും ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ മാത്രം കുത്തകയല്ലെന്നും, അതു് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും പങ്കുവെക്കുംതോറും അതിന്റെ അളവു് ഏറിക്കൊണ്ടിരിക്കും എന്നുമുള്ള തിരിച്ചറിവിൽ, പകർപ്പുപേക്ഷ പ്രകാരമാണു് വിക്കിപീഡിയയിലെ ഉള്ളടക്കം വികസിപ്പിക്കപ്പെടുന്നതു്. വിക്കിപീഡിയയിലെ എല്ലാ വിവരങ്ങളും ഏറ്റവും ചുരുങ്ങിയ ഉപാധികളോടെ സ്വതന്ത്രമായി ഉപയോഗിക്കുവാൻ ലോകത്തിലെ ഏതൊരാൾക്കും അവകാശമുണ്ടായിരിക്കും.
 
വിക്കിപീഡിയ പ്രചരണത്തിനായി, വിക്കിമീഡിയ ഫൗണ്ടേഷന്റെ സഹായത്തോടെ, മലയാളം വിക്കിപീഡിയ പ്രവർത്തകർ തയ്യാറാക്കി വിതരണം ചെയ്യുന്ന ഒരു കൈപ്പുസ്തകമാണിതു്. മലയാളം വിക്കിപ്രവർത്തകരുടെ വാർഷികസംഗമം 2013 ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽവെച്ചു നടക്കുന്നതിന്റെ ഭാഗമായി ഈ കൈപ്പുസ്തകം കാലാനുസൃതമായി പരിഷ്കരിച്ചിട്ടുണ്ടു്.
 
ഈ പുസ്തകത്തിന്റെ മാതൃരൂപം മലയാളം വിക്കിപീഡിയയിൽ ലഭ്യമാണു്. {{update_required |(add link)}} ഇതിൽ തിരുത്തലുകളും പരിഷ്കാരങ്ങളും ആവശ്യമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്കും പ്രസ്തുതതാളുകളിൽ അത്തരം സംഭാവനകൾ ചേർക്കാവുന്നതാണു്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1848660" എന്ന താളിൽനിന്ന് ശേഖരിച്ചത്