"വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
മലയാളം വിക്കിപീഡിയ ഇപ്പോഴും ഒരു നവജാതശിശുവാണു്. ഇത്രയും കാലത്തിനിടയിൽ തന്നെ എത്രയോ സജീവ ഉപഭോക്താക്കളും കാര്യനിർവാഹകരും വന്നു? അതിൽ എത്രയോ പേർ burn-out ചെയ്തു? ഇനിയും ആരൊക്കെ വരും, പോവുമായിരിക്കാം? നാമൊക്കെ വളർന്നുമൂത്തു് ചത്തുപോവുമ്പോഴേ അതിനു് കൌമാരപ്രായമെങ്കിലും എത്തൂ. പക്ഷെ ഇപ്പോൾ, ആയ കാലത്തു്, നാം കൊണ്ടു നടക്കുന്ന നമ്മുടെ ചെറിയ വിചാരസീമകൾ മൂലം, മലയാളം വിക്കിപീഡിയയുടെ പൂർണ്ണസൌകുമാര്യകാലത്ത് അതിനു് വികലാംഗത്വം വരുത്താതെയിരിക്കാനെങ്കിലും നാം ശ്രദ്ധിക്കണം.
 
:വിശ്വ്വേട്ടൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലായി, പക്ഷെ നമ്മൾ ചർച്ചചെയ്യുന്നത് ശ്രദ്ധേയനായ പൂർവ്വവിദ്യാർഥിയുള്ളതുകൊണ്ട് സ്കൂൾ ശ്രദ്ധേയമാകുമോ എന്നതാണ്. വിക്കിപീഡിയയിൽ നമ്മൾ എല്ലാത്തിനേയും പറ്റി ലേഖനങ്ങൾ വരണം എന്നു പറയാൻ പറ്റില്ല ശ്രദ്ധേയതയുള്ളത് ആകാം എന്നു കരുതി വിക്കിപീഡിയ ഒരു സംഭരണിയുമല്ല.--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 05:09, 13 ജനുവരി 2012 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1161857" എന്ന താളിൽനിന്ന് ശേഖരിച്ചത്