പോപ്കോൺ
ചോളം ചൂടാക്കുമ്പോൾ അതിന്റെ ഉൾവശത്തുള്ള പരിപ്പ് ചെറിയ ശബ്ദത്തിൽ പൊട്ടി വിരിഞ്ഞ് വരുന്ന പൂമ്പാറ്റയുടെ ആകൃതിയിലുള്ള വെള്ള നിറത്തോട്കൂടിയ ഭക്ഷ്യയോഗ്യമായ ഒന്നാണ് പോപ്‌കോൺ അഥവാ ചോളാപ്പൊരി . കൂൺ ആകൃതിയിലുമുള്ള ചോളാപ്പൊരിയുമുണ്ട്.
പോപ്‌കോൺ | |
---|---|
Popcorn on the cob, freshly harvested. | |
കഴിക്കാൻ തയ്യാറായ പോപ്കോൺ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | Z. mays
|
Subspecies: | Z. m. averta
|
Trinomial name | |
Zea mays averta |
Popcorn, air-popped, no additives 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 380 kcal 1600 kJ | |||||||||||||
| |||||||||||||
One cup is 8 grams. Percentages are relative to US recommendations for adults. Source: USDA Nutrient database |
ചരിത്രം
തിരുത്തുകഅമേരിക്കക്കാരാണ് പോപ്കോൺ ആദ്യമായി കണ്ടുപിടിച്ചത്. 1930കളിൽ ലോകെത്തെ പ്രത്യേകിച്ചും അമേരിക്കയെ പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധികാലത്താണ് ഇടവേളകളിലെ ചെറുഭക്ഷണമായി പോപ്‌കോൺ ജനപ്രിയമാകുന്നത്. അക്കാലത്ത് എല്ലാ വാണിജ്യങ്ങളും പരാജയമായപ്പോൾ, താരതമ്യേന ചെലവ് കുറഞ്ഞ പോപ്‌കോൺ കച്ചവടത്തിലേക്ക് ജനങ്ങൾ തിരിയുകയായിരുന്നു. ചെറിയ കർഷകർക്ക് ഇതൊരു വരുമാന മാർഗ്ഗമായിമാറി. രണ്ടാംലോക യുദ്ധസമയത്ത് പഞ്ചസാരയുടെ ദൗർലഭ്യം കാരണം അമേരിക്കൻ ജനത പോപ്‌കോൺ ഭക്ഷിക്കുന്നത് മൂന്നിരട്ടിയോളമായി വർദ്ധിപ്പിച്ചു.
ഇന്ന് ലോകവ്യാപകമായി പോപ്‌കോൺ പ്രിയമേറിയ ഒരു ഇടഭക്ഷണം ആയി കണക്കാക്കപെടുന്നു.
പാചകരീതി
തിരുത്തുകവാണിജ്യാടിസ്ഥാനത്തിൽ പോപ്കോൺ ഉണ്ടാക്കുന്നതിന് പ്രത്യേകമായ യന്ത്രം തന്നെ ആവശ്യമാണ്. എന്നാൽ ചെറിയ തോതിൽ പോപ്‌കോൺ പാചകം ചെയ്യുന്നതിന് ഇതിന്റെ ആവശ്യമില്ല. ഒരു ആഴമുള്ള പാത്രം അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അല്പം പാചകയെണ്ണ ഒഴിക്കുക. അതിലേക്ക് ഉണക്കിയെടുത്ത ചോളമണികൾ ചേർക്കുകയും പാത്രം കുറച്ച് സമയം അടച്ച് വെക്കുകയും ചെയ്യുക. അല്പസ്മയം കഴിയുമ്പോൾ പത്രത്തിനകത്തുള്ള ചോളം ചെറിയ ശബ്ദത്തിൽ പൊട്ടുന്നത് കേൾക്കാം. പൊട്ടുന്ന ശബ്ദം ഇല്ലതാകുന്നതോട്കൂടി പോപ്‌കോൺ തയ്യാറായി എന്ന് കണക്കാക്കാം.
പോപ്‌കോൺ ഉണ്ടാകുന്നതിനായുള്ള ചോളധാന്യം പ്രത്യാകമായി ഉണക്കി പാക്ക് ചെയ്തവ ഇന്ന് വിപണികളിൽ ലഭ്യമാണ്.
അവലംബം
തിരുത്തുകകൂടുതൽ വായനക്ക്
തിരുത്തുക- Hallauer, Arnel R. (2001). Specialty Corns. CRC Press. ISBN 0849323770.
- Lusas, Edmund W.; Rooney, Lloyd W. (2001). Snack Foods Processing. CRC press. ISBN 1566769329.
{{cite book}}
: CS1 maint: multiple names: authors list (link) - Smith, Andrew F. (1999). Popped Culture: The Social History of Popcorn in America. University of South Carolina Press. ISBN 1570033005.