പൊഴിക്കര
കൊല്ലം ജില്ലയിൽ പരവൂർ നഗരസഭയുടെ പടിഞ്ഞാറൻ അതിർത്തിയോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു തീരദേശ പട്ടണമാണ് പൊഴിക്കര. പരവൂർ കായലിന്റെയും അറബിക്കടലിന്റെയും സാന്നിദ്ധ്യം ഈ പ്രദേശത്തെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു.
പൊഴിക്കര | |
---|---|
പൊഴിക്കര പാലം | |
Coordinates: 8°48′39″N 76°39′08″E / 8.81083°N 76.65222°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
നഗരം | കൊല്ലം |
• ഭരണസമിതി | പരവൂർ നഗരസഭ |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 691301 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | പരവൂർ നഗരസഭ |
ശരാശരി ഉഷ്ണകാല താപനില | 34 °C (93 °F) |
ശരാശരി ശൈത്യകാല താപനില | 22 °C (72 °F) |
വെബ്സൈറ്റ് | www www |
ചരിത്രം
തിരുത്തുകകൊല്ലം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് പൊഴിക്കര.[1] കായലും കടൽത്തീരവും അഴിമുഖവുമുള്ളതിനാൽ വർഷങ്ങൾക്കു മുമ്പുതന്നെ ഈ പ്രദേശം ഒരു ഗതാഗതകേന്ദ്രമായി മാറിയിരുന്നു. പണ്ട് ശിവക്ഷേത്രമായിരുന്ന പൊഴിക്കര മേജർ ദേവീക്ഷേത്രത്തിൽ നിന്നും 12-ആം നൂറ്റാണ്ടിലെ ഒരു ശിലാശാസനം കണ്ടെത്തിയിരുന്നു. വട്ടെഴുത്ത് ലിപിയിലുള്ള ഈ ചരിത്രരേഖയെ പൊഴിക്കര ശിലാരേഖ എന്നുവിളിക്കുന്നു. ദേവീക്ഷേത്രം കൂടാതെ കൊല്ലന്റഴികം മാടസ്വാമി ക്ഷേത്രവും ഇവിടെയുണ്ട്.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് പരവൂർ പ്രദേശത്തിന്റെ ഭരണകേന്ദ്രമായിരുന്നു പൊഴിക്കര. പഴയകാലത്തെ ഒരു കോട്ടയും അഞ്ചലാപ്പീസും പോലീസ് സ്റ്റേഷനും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.[2]
എത്തിച്ചേരുവാൻ
തിരുത്തുകകൊല്ലത്തുനിന്ന് തീരദേശപാത വഴി 12 കിലോമീറ്റർ സഞ്ചരിച്ചാൽ പൊഴിക്കരയിൽ എത്തിച്ചേരാം.
സമീപത്തെ സ്ഥലങ്ങൾ
തിരുത്തുക- പരവൂർ - 2.5 കിലോമീറ്റർ
- പരവൂർ മുൻസിപ്പൽ ബസ് സ്റ്റാൻഡ് - 2.5 കി.മീ.
- പരവൂർ തീവണ്ടിനിലയം - 2.5 കി.മീ.
അവലംബം
തിരുത്തുക- ↑ Coastal Zone Management
- ↑ "History of Paravur". Archived from the original on 2017-10-10. Retrieved 2017-12-20.