പൊന്നറ ശ്രീധർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(പൊന്നറ ജി. ശ്രീധർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒന്നും, രണ്ടും കേരളനിയമസഭകളിൽ വിളപ്പിൽ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പൊന്നറ ജി. ശ്രീധർ (22 സെപ്റ്റംബർ 1898 - 27 ഫെബ്രുവരി 1966). സ്വതന്ത്രനായി മത്സരിച്ചാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1898 സെപ്റ്റംബർ 22ന് തിരുവനന്തപുരത്തേ തൈക്കാട് ജനിച്ചു,[2] ഗോവിന്ദപ്പിള്ളയാണ് പിതാവ്. ഒരു അഭിഭാഷകനായിരുന്ന ഇദ്ദേഹം ബിഎ., ബി.എൽ. ബിരുധധാരിയായിരുന്നു. കേരളനിയമസഭയിൽ അംഗമാകുന്നതിനു മുൻപ് 1948-ൽ തിരുവിതാംകൂർ നിയമസഭയിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ നിന്ന് എതിരില്ലാതേയും 1949 മുതൽ 1956 വരെ തിരുക്കൊച്ചി നിയമസഭയിലും പൊന്നറ ശ്രീധർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പൊന്നറ ജി. ശ്രീധർ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിസി.എസ്. നീലകണ്ഠൻ നായർ
മണ്ഡലംവിളപ്പിൽ
തിരുവനന്തപുരം കോർപ്പറേഷൻ മേയർ
ഓഫീസിൽ
മാർച്ച് 20 1956 – ഫെബ്രുവരി 20 1957
മുൻഗാമിആർ.പരമേശ്വരൻ പിള്ള
പിൻഗാമിപി.ഗോവിന്ദൻകുട്ടി നായർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1898-09-22)സെപ്റ്റംബർ 22, 1898
തൈക്കാട്, തിരുവനന്തപുരം
മരണംഫെബ്രുവരി 27, 1966(1966-02-27) (പ്രായം 67)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷിപി.എസ്.പി
മാതാപിതാക്കൾ
  • ഗോവിന്ദ പിള്ള (അച്ഛൻ)
As of ജനുവരി 2, 2012
ഉറവിടം: നിയമസഭ

രാഷ്ട്രീയ ജീവിതം

തിരുത്തുക

പൊന്നറ ശ്രീധർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. 1922-ലെ നിസ്സഹകരണ പ്രസ്ഥാനം, വിദേശ വസ്ത്ര ബഹിഷ്ക്കരണം, 1923ലെ നാഗ്പൂർ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം തുടങ്ങിയ നിരവധി സമരങ്ങളിൽ ഇദ്ദേഹം സജീവ പങ്കാളിയായിരുന്നു. നിരവധി തവണ ജയിൽ വാസം അനുഷ്ടിക്കുകയും പോലീസിന്റെ നിഷ്ഠൂര ക്രൂരകൃത്യങ്ങൾക്കിരയാവുകയും ചെയ്തിട്ടുണ്ട്.[1] തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റേയും കെ.പി.സി.സി.യുടെയും സജീവാംഗമായിരുന്ന ഇദ്ദേഹം 1923-ൽ ദില്ലി കോൺഗ്രസ്സിലും 1924-ൽ ബെൽഗാം കോൺഗ്രസ്സിലും പങ്കെടുത്തു. പുരോഗമനാശയക്കാരുടെ സംഘടനയായ സമസ്ത തിരുവിതാംകൂർ യൂത്ത് ലീഗ് 1933 -ൽ ഇദ്ദേഹം സംഘടിപ്പിച്ചു. പിന്നീട് പ്രജാസോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി. 1956-ൽ[3] തിരുവനന്തപുരം നഗരസഭയുടെ മേയറായും[4] ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരിക്കൊച്ചിയിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം പിന്നോക്കക്ഷേമപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയിരുന്നു. 1966 ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് അന്തരിച്ചു.

പൊന്നറ പാർക്ക്

തിരുത്തുക

തമ്പാനൂർ റയിൽവേ സ്റ്റേഷനു സമീപം പൊന്നറ ശ്രീധറിന്റെ അർദ്ധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്ന പ്രദേശമാണ് പൊന്നറ പാർക്ക്.[5]

  1. 1.0 1.1 http://niyamasabha.org/codes/members/m645.htm
  2. http://www.corporationoftrivandrum.org/ml/freedom-struggle[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-17. Retrieved 2012-01-02.
  4. http://www.mathrubhumi.com/thiruvananthapuram/news/1177907-local_news-Thiruvananthapuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82.html[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-01. Retrieved 2012-01-02.
"https://ml.wikipedia.org/w/index.php?title=പൊന്നറ_ശ്രീധർ&oldid=3637838" എന്ന താളിൽനിന്ന് ശേഖരിച്ചത്