ലോകത്തിലെ ഏറ്റവും അപൂർവമായ രത്നങ്ങളിലൊന്നാണ് പൈനൈറ്റ് Painite.[6] ഓറഞ്ച്, ചുവപ്പ്, തവിട്ട് നിറങ്ങളിൽ ഇതു ലഭ്യമാണ്. ഒരു ഗ്രാമിന് 6.5 ദശലക്ഷം രൂപ മുതൽ 20 കോടി വരെ വിലമതിപ്പുണ്ട്. 2005 ൽ, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ലോകത്തിലെ ഏറ്റവും അപൂർവമായ രത്നധാതുവായി പൈനൈറ്റിനെ അംഗീകരിച്ചു.[7]

പൈനൈറ്റ്
Painit, 0.86ct, in Mogok Myanmar (Burma)
General
CategoryBorate minerals
Formula
(repeating unit)
CaZrAl9O15(BO3)
Strunz classification6.AB.85
Dana classification7.5.2.1
Crystal symmetryP63/m
യൂണിറ്റ് സെൽa = 8.72 Å,
c = 8.46 Å; Z = 2
Identification
നിറംRed, brownish, orange-red
Crystal habitElongated crystals, pseudo-orthorhombic[1][2]
Crystal systemHexagonal[3]
മോസ് സ്കെയിൽ കാഠിന്യം8
LusterVitreous
Streakred
DiaphaneityTransparent
Specific gravity4.01
Optical propertiesUniaxial (-)
അപവർത്തനാങ്കംno = 1.8159, ne = 1.7875[1]
PleochroismRuby-red parallel to [0001]; pale brownish orange or pale red-orange at right angles to [0001]
Melting point2094
SolubilityInsoluble in acids[1]
അവലംബം[2][4][5]

പൈനൈറ്റ് രത്നം ബോറേറ്റ് ധാതു ഗ്രൂപ്പിൽ ഉൾപ്പെടുന്നു. കാൽസ്യം, സിർക്കോണിയം, ബോറോൺ, അലുമിനിയം, ഓക്സിജൻ എന്നിവ (CaZrAl9O15 (BO3)) അടങ്ങിയിരിക്കുന്നു. ധാതുക്കളിൽ ക്രോമിയം, വനേഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.

പേരിന് പിന്നിൽ

തിരുത്തുക

1950 ൽ ബർമയിലെ ബ്രിട്ടീഷ് ജെമ്മോളജിസ്റ്റ് ആർതർ ചാൾസ് ഡേവി പെയിൻ (Arthur Charles Davy Pain) ആണ് ഇത് കണ്ടെത്തിയത്. ഇത് ഒരു പുതിയ ധാതു ഇനമാണെന്ന് സ്ഥിരീകരിക്കപ്പെട്ടപ്പോൾ, പൈനൈറ്റിന് അദ്ദേഹത്തിന്റെ പേര് നൽകി.[8]

മ്യാൻമറിലെ മൊഗോക്ക് മേഖലയിലും ഇത് അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഭൂമിയിൽ ഷഡ്ഭുജ ധാതുക്കളുടെ അറിയപ്പെടുന്ന രണ്ട് പരലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2005 ആയപ്പോഴേക്കും അറിയപ്പെടുന്ന 25 ൽ താഴെ മാതൃകകൾ കണ്ടെത്തി . 1950 കളിൽ ഇത് ഒരു പുതിയ രത്നമായി കണ്ടെത്തുന്നതുവരെ മാണിക്യമാണെന്ന് കരുതിപ്പോന്നു.[9]

2004 അവസാനം വരെ രണ്ടെണ്ണം മാത്രമേ രത്നക്കല്ലുകളായി മുറിച്ചിട്ടുള്ളൂ. മൊഗോക്ക് മേഖലയിലെ വിപുലമായ പര്യവേക്ഷണത്തിലൂടെ നിരവധി പുതിയ പെയിന്റൈറ്റ് പര്യവേക്ഷഷണങ്ങൾ നടത്തപ്പെട്ടു. തത്ഫലമായി ആയിരക്കണക്കിന് പുതിയ പെയിന്റൈറ്റ് മാതൃകകൾ ലഭ്യമായി. ഇന്ന്, പെയിന്റൈറ്റ് പഴയതുപോലെ അപൂർവമല്ല. നൂറുകണക്കിന് ക്രിസ്റ്റലുകളും കഷണങ്ങളും ഇതുവരെ ലഭ്യമായിട്ടുണ്ടെങ്കിലും ഏതാണ്ട് പൂർണ്ണമായ പരലുകൾ എണ്ണത്തിൽ നന്നേ കുറവാണ്. എന്നിരുന്നാലും പെയിന്റൈറ്റ് ഭൂമിയിലെ അപൂർവ ധാതുക്കളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

  1. 1.0 1.1 1.2 Claringbull GF, Hey MH, Payne CJ (1957). "Painite, a New Mineral from Mogok, Burma". Mineralogical Magazine. 31 (236): 420–5. doi:10.1180/minmag.1957.031.236.11.
  2. 2.0 2.1 Anthony, John W.; Bideaux, Richard A.; Bladh, Kenneth W.; Nichols, Monte C., eds. (2003). "Paynite". Handbook of Mineralogy (PDF). Vol. V (Borates, Carbonates, Sulfates). Chantilly, VA, US: Mineralogical Society of America. ISBN 0962209740. Retrieved December 5, 2011.
  3. T Armbruster; N Dobelin; A Peretti; D Gunther; E Reusser; B Grobety (2004). "The crystal structure of painite CaZrB(Al9O18) revisited" (PDF). American Mineralogist. 89: 610–613. Archived from the original (PDF) on 2016-03-04. Retrieved 2012-05-28.
  4. Painite. Webmineral. Retrieved on 2012-05-28.
  5. Painite. Mindat.org. Retrieved on 2012-05-28.
  6. http://minerals.gps.caltech.edu/FILES/Visible/painite/Index.html
  7. In 2005, The Guinness Book of World Records called painite the world's rarest gemstone mineral Archived 2020-06-17 at the Wayback Machine.
  8. http://minerals.gps.caltech.edu/FILES/Visible/painite/Index.html
  9. http://minerals.gps.caltech.edu/FILES/Visible/painite/Index.html
"https://ml.wikipedia.org/w/index.php?title=പൈനൈറ്റ്&oldid=4105451" എന്ന താളിൽനിന്ന് ശേഖരിച്ചത്