അത്തോളി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോഴിക്കോട് ജില്ലയിലെ ഒരു പഞ്ചായത്ത് ആണ് അത്തോളി. കുറ്റ്യാടി സ്റ്റേറ്റ് ഹൈ വേ അത്തോളി വഴി കടന്നു പോവുന്നു, കൂടാതെ കുനിയിൽ കടവ് പാലം. മുൻ കേരളമുഖ്യമന്തി സി.എച്ച്. മുഹമ്മദ്കോയയുടെയും കവി രാഘവൻ അത്തോളിയുടെയും മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളിയുടെയും സി.പി.ഐ നേതാവും അദ്ധ്യാപകനും ആയിരുന്ന കോതങ്കൽ രാഘവൻ മാസ്റ്ററുടെയും ജന്മദേശമാണ്.
Atholi | |
---|---|
village | |
Korapuzha river Korapuzha river | |
Coordinates: 11°25′31″N 75°46′26″E / 11.425280°N 75.773780°E | |
Country | India |
State | Kerala |
District | Kozhikode |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 673315 |
വാഹന റെജിസ്ട്രേഷൻ | KL- |
സന്ദർശിക്കേണ്ട അത്തോളിയിലെയും ചുറ്റുപാടുമുള്ള പ്രധാന സ്ഥലങ്ങൾ [1]
[വേളൂർ വെസ്റ്റ് പുഴയോരം]
എത്തിച്ചേരാനുള്ള വഴികൾ
ബസ്സ് മാർഗം
ബസ്സ് മാർഗ്ഗം വരുന്നവർക്ക് കോഴിക്കോടു നിന്നും ധാരാളം സ്വകാര്യ ബസ്സുകൾ അത്തോളിയിലേക്ക് ലഭ്യമാണ്. കോഴിക്കോട് മൊഫ്യുസിൽ ബസ് സ്റ്റാൻഡിൽ നിന്നും ധാരാളം പ്രൈവറ്റ്ബസ്സുകൾ ലഭ്യമാണ്.കുറ്റ്യാടി പേരാമ്പ്ര എന്നിവിടങ്ങളിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ ഉള്ളിയേരി,കൊളത്തൂർ ക്ഷേത്രം, തോരായി, വേളൂർ വെസ്റ്റ് , ചീക്കിലോട് തുടങ്ങിയ സ്ഥങ്ങളിലേക്ക് ഉള്ള ഓർഡിനറി ബസ്സുകളും ലഭ്യമാണ്. ഇപ്പോഴത്തെ നിരക്ക് പ്രകാരം കോഴിക്കോട്ടു നിന്നും 25 രൂപ് ടിക്കറ്റിൽ അത്തോളിയിൽ എത്താം. തൊട്ടിൽപ്പാലം ,മാനന്തവാടി, മൈസൂർ ട്രാൻസ്പോർട്ട് ബസ്സുകളുടെ സേവനവും ലഭ്യമാണ് .
ട്രയിൻ മാർഗം
ട്രയിൻ മാർഗ്ഗം വരുന്നവർക്കു, കൊയിലാണ്ടിയിലോ, കോഴിക്കോടോ ഇറങ്ങി അത്തോളിയിൽ എത്താം. ഏറ്റവും അടുത്ത റെയിൽ സ്റ്റേഷൻ കൊയിലാണ്ടി ആണെങ്കിലും എക്സ്പ്രസ്സ് ട്രയിനുകൾ എല്ലാം ഇവിടെ നിർത്തില്ല. അതിനാൽ കോഴിക്കോട് സ്റ്റേഷനിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ മൊഫ്യുസിൽ ബസ് സ്റ്റാൻഡിൽ നിന്നും അത്തോളിയിലേക്ക് വരാം.
വിമാന മാർഗം
മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കരിപ്പൂർ എയർപോർട്ട് ആണ് അടുത്ത വിമാനത്താവളം. അന്താരാഷ്ട്ര/ആഭ്യന്തര വിമാന സർവീസുകൾ ഇവിടെ ലഭ്യമാണ്. എയർപോർട്ടിൽ നിന്നും ടാക്സി മുഖാന്തരം പ്രൈവറ്റ് സ്റ്റാൻഡിൽ എത്തിയ ശേഷം ബാലുശ്ശേരിയിൽ എത്താം.കൂടാതെ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മട്ടന്നൂർ -പാനൂർ -നാദാപുരം - കുറ്റ്യാടി-പേരാമ്പ്ര -ഉള്ളിയേരി വഴിയും വരാവുന്നതാണ് .
അത്തോളിയിലെ സർക്കാർ സ്ഥാപനങ്ങൾ
അത്തോളി ഗ്രാമപഞ്ചായത്ത് (വേളൂർ ) ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അത്തോളി, ഗവൺമെന്റ് മാപ്പിള യു പി സ്‌കൂൾ വേളൂർ,അത്തോളി (GMUP വേളൂർ,അത്തോളി) ,മൃഗാശുപത്രി അത്തോളി, ആയുർവേദ ആശുപത്രി (കൊടശ്ശേരി ), വില്ലേജ് ഓഫീസ് അത്തോളി, കുടുംബാരോഗ്യ കേന്ദ്രം അത്തോളി (വേളൂർ ), പോസ്റ്റോഫീസ് അത്തോളി ,[[പൊലീസ് സ്റ്റേഷൻ ,ഹോമിയോ ആശുപത്രി അത്തോളി