കടിയങ്ങാട്

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന, അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഒരു നാടാണ് കടിയങ്ങാട്. കോഴിക്കോട് നഗരത്തിൽ നിന്നും 40 കിലോമീറ്റർ മാറി ചങ്ങരോത്ത് പഞ്ചായത്തിലാണ് കടിയങ്ങാട് സ്ഥിതി ചെയ്യുന്നത്.

കൂത്താളി, പാലേരി, പന്തിരിക്കര, മുതവണ്ണാച്ച എന്നീ ഗ്രാമങ്ങളുമായി കടിയങ്ങാട് അതിർത്തി പങ്കിടുന്നു. മൂന്ന് ഭാഗവും പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്നതും കടിയങ്ങാടിൻ്റെ സവിശേഷതയാണ്. കുറ്റ്യാടി പുഴയുടെ പോഷകപ്പുഴയായ കടിയങ്ങാട് പുഴയും കടിയങ്ങാട് പാലവും കടിയങ്ങാടിൻ്റെ ദൃശ്യ ഭംഗിയാണ്. മസ്ജിദുന്നൂർ പള്ളിയും ശ്രീ മഹാവിഷ്ണു ക്ഷേത്രവും കടിയങ്ങാടിൻ്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. ചങ്ങരോത്ത് പഞ്ചായത്തിന്റെ ആസ്ഥാനം കടിയങ്ങാടാണ് സ്ഥിതി ചെയ്യുന്നത്. ചങ്ങരോത്ത് പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളായ വില്ലേജ് ഓഫീസ്, കൃഷി ഭവൻ എന്നിവയും സ്ഥിതി ചെയ്യുന്നത് കടിയങ്ങാട് ടൗണിൽ ആണ്. ചങ്ങരോത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ സബ് ബ്രാഞ്ചും കടിയങ്ങാട് സ്ഥിതി ചെയ്യുന്നു. ചങ്ങരോത്ത് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രവും കടിയങ്ങാട് സ്ഥിതി ചെയ്യുന്നു. സുപ്രസിദ്ധമായ പെരുവണ്ണാമൂഴി അണക്കെട്ട് കടിയങ്ങാട് നിന്നും 6 കി.മീ അകലെയാണ്. അതോടൊപ്പം രണ്ട് പെട്രോൾ പമ്പുകളും കടിയങ്ങാടുണ്ട്. കടിയങ്ങാട് ടൗൺ, കടിയങ്ങാട് മാർക്കറ്റ്, കടിയങ്ങാട് പാലം, രണ്ടേ ആർ എന്നിങ്ങനെ വിശാലമായ ഭാഗങ്ങളിലായി കടിയങ്ങാട് സ്ഥിതി ചെയ്യുന്നു. പുല്ല്യോട്ട് മുക്ക്, കല്ലൂർ, പുളിക്കൂൽ, മാണിക്കോത്ത്, മഹിമ, കന്നാട്ടി, പുവ്വത്തിൻ ചുവട്, സൂപ്പിക്കട, മുതുവണ്ണാച്ച, കൂടലോട്ട് എന്നിങ്ങനെ വിവിധ ഉൾപ്രദേശങ്ങളും കടിയങ്ങാടിൻ്റെ ഭാഗമാണ്.

രാഷ്ട്രീയ നേതാക്കന്മാരും പൊതു പ്രവർത്തകരും. തിരുത്തുക

  • അഡ്വ. പി ശങ്കരൻ ( മുൻ ആരോഗ്യ മന്ത്രി)
  • ഡോ.ഫസൽ എടക്കോട്ട് സീ.കെ.സി.ടി സംസ്ഥാന കമ്മിറ്റി മെമ്പർ.
  • എൻ കെ അബ്ദുൽ അസീസ് . പ്രസി. നാഷണൽ യൂത്ത് ലീഗ് ( )

• കെ. ബാലനാരായണൻ ( യുഡിഎഫ് കോഴിക്കോട് ജില്ല ചെയർമാൻ )

• സത്യൻ കടിയങ്ങാട് ( കെപിസിസി സെക്രട്ടറി)

• സിഎച്ച് ഇബ്രാഹിം കുട്ടി ( പ്രവാസി വ്യവസായി, ലോക കേരള സഭ അംഗം )

*ഇബ്രാഹിം പുതുശ്ശേരി (പ്രവാസി വ്യവസായി ,മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ ,)

ടി. സലിം (കോർഡിനേറ്റർ, വിജയഭേരി വിദ്യാഭ്യാസ പദ്ധതി, മലപ്പുറം ജില്ല പഞ്ചായത്ത്.Mob.9447426132)

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ തിരുത്തുക

  • കടിയങ്ങാട് എൽ.പി. സ്കൂൾ
  • എച്ച്.ഐ.എം. മദ്രസ
  • കടിയങ്ങാട് മോഡൽ പബ്ലിക് സ്കൂൾ

• ചങ്ങരോത്ത് സർവ്വീസ് സഹകരണ ബാങ്ക്

• ചങ്ങരോത്ത് പഞ്ചായത്ത് വില്ലേജ് ഓഫീസ്

• പ്രാഥമികാരോഗ്യ കേന്ദ്രം ചങ്ങരോത്ത്

• ലൈവ് മാർട്ട് കടിയങ്ങാട്

• ചില്ലീസ് ബേക്കറി കടിയങ്ങാട്

• തൗഫീഖ് സെൻ്റർ

• ജനകീയ സ്റ്റോർ കടിയങ്ങാട്

• #123 മൊബൈൽ ഷോപ്പ് കടിയങ്ങാട്

• സ്റ്റാർ ബേക്കറി

കെൻസ് ഷോപ്പിംഗ് സെന്റർ

വണ്ണാങ്കണ്ടി സ്റ്റോർ

  • എ വൺ തട്ടുകട
  • അക്ഷയ സെന്റർ കടിയങ്ങാട്
  • മലബാർ
  • ഫോക്കസ് ഡ്രൈവിംഗ് സ്കൂൾ
  • SB ബേക്കറി


"https://ml.wikipedia.org/w/index.php?title=കടിയങ്ങാട്&oldid=3917000" എന്ന താളിൽനിന്ന് ശേഖരിച്ചത്