പൂർവ്വഘട്ടം

(പൂർവ്വഘട്ടം‍‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ കിഴക്കൻ തീരത്ത്‌ ബംഗാൾ ഉൾക്കടലിനും ഡക്കാൻ പീഠഭൂമിക്കും സമാന്തരമായുള്ള പർവ്വത ശ്രേണിയാണ്‌ പൂർവ്വഘട്ടം.

Eastern Ghats (Jats Jhutts Jatts)
Pallavamandala mountains
Malayadri Mountains
Godavari River at Papi Hills of the Eastern Ghats in Andhra Pradesh
ഉയരം കൂടിയ പർവതം
PeakArma Konda[1]
Elevation1,680 മീറ്റർ (5,512 അടി)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
CountryIndia
StatesOdisha, Andhra Pradesh, Karnataka and Tamil Nadu
RegionsEastern India and South India
Settlements
BiomeForests
ഭൂവിജ്ഞാനീയം
Type of rockIron, Steel and Limestone

ചരിത്രം

തിരുത്തുക

വളരെ പഴക്കമേറിയതും സങ്കീർണ്ണവുമായ ഭൂമിശാസ്ത്ര ചരിത്രമാണ്‌ പൂർവ്വഘട്ടത്തിനുള്ളത്‌. പുരാതനഭൂഖണ്ഡമായ റോഡിനിയ പൊട്ടിപിളരുകയും കൂടിച്ചേരുകയും പിന്നീട്‌ ഗോണ്ട്വാന ഭൂഖണ്ഡം രൂപം കൊള്ളുകയും ഒക്കെ ചെയ്തതിന്റെ ഫലമാണ്‌ ഇന്നു കാണുന്ന പൂർവ്വഘട്ടം എന്നു പൊതുവേ കരുതുന്നു.

പ്രത്യേകതകൾ

തിരുത്തുക

ഇന്ത്യയിലെ മറ്റു പ്രധാന പർവ്വതങ്ങളായ ഹിമാലയം, പശ്ചിമഘട്ടം എന്നിവയെ പോലെ തുടർച്ചയായതോ ഉയരമുള്ളതോ ആയ പർവ്വത നിരയല്ല പൂർവ്വഘട്ടം. വടക്ക്‌ ഒറീസ്സയിലെ മഹാനദി എന്ന സ്ഥലത്ത്‌ ആരംഭിക്കുന്ന പൂർവ്വഘട്ടം, ആന്ധ്രാ പ്രദേശിലൂടെ തമിഴ്‌നാട്ടിലെ വൈഗൈ വരെയെത്തുന്നു. തെക്കെയറ്റത്തെത്തുമ്പോൾ പൂർവ്വഘട്ടം ഒട്ടേറേ ചെറുമലകളുടേയും കുന്നുകളുടേയും കൂട്ടമായി മാറുന്നു. ഏറ്റവും തെക്കുള്ള പൂർവ്വഘട്ടഭാഗം കാന്തമല കുന്നുകൾ ആണെന്നാണ്‌ ഭൂമിശാസ്ത്രജ്ഞന്മാരുടെ അനുമാനം. ആന്ധ്രപ്രദേശിൽ പാലാർ നദിക്കു വടക്ക്‌ പൂർവ്വഘട്ടം സമാന്തരങ്ങളായ നിരകളായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. ഗോദാവരി നദി, മഹാനദി, കൃഷ്ണാ നദി, കാവേരി നദി തുടങ്ങിയ ഒട്ടനവധി നദികൾ പൂർവ്വഘട്ടത്തെ മുറിച്ചു കടന്നാണ്‌ ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്‌. പൂർവ്വഘട്ടത്തെ ഉപയോഗപ്പെടുത്തി ധാരാളം ജലസേചന പദ്ധതികൾ ഉണ്ടെങ്കിലും വൈദ്യുതി ഉത്പാദനം ഇപ്രദേശത്ത്‌ നടക്കുന്നില്ല. ഗോദാവരി നദിയുടെ വടക്കുഭാഗത്താണ്‌ പൂർവ്വഘട്ടം പർവ്വതസ്വഭാവം ശരിക്കും കാണിക്കുന്നത്‌. മാലിയ പംക്തികൾ, മഡഗുല കോൻഡ പംക്തികൾ മുതലായ പേരുകളിലാണ്‌ ഈ ഭാഗം അറിയപ്പെടുന്നത്‌.അമർ കോൻഡ(1680 മീ.), ഗാലി കോൻഡ(1643 മീ.),സിൻക്രോം ഗുട്ട(1620 മീ.) എന്നിവയാണ്‌ പൂർവ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടികൾ. ഇവയെല്ലാം മഡഗുല കോൻഡ പംക്തികളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. പൂർവ്വഘട്ടവും പശ്ചിമഘട്ടവും സംഗമിക്കുന്ന സ്ഥലമാണ്‌ നീലഗിരി കുന്നുകൾ.

പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടക്കുള്ള പ്രദേശത്തെ കൊറമാണ്ടൽ തീരം[2][3] എന്നറിയപ്പെടുന്നു.

പൂർവ്വഘട്ടത്തിലെ പ്രധാന മലനിരകൾ

തിരുത്തുക
  • ശിരുമലൈ
  • കൊള്ളിമല
  • ഹാദേശ്വര നിരകൾ
  • ജവാദി മല
  • കൽ വരായൻ
  • വെലിക്കൊണ്ട
  • നല്ലമല
  • തിരുമല
  • കൊണ്ടപ്പള്ളി
  • പാപി
  • മധുരവാഡ
  • മലിയ
  • മദുഗലകൊണ്ട
  • ഗാർജട്ട്
  • ചന്ദ്രഗിരി-പൊട്ടങ്കി

പൂർവ്വഘട്ടത്തിലെ പ്രധാന നദികൾ

തിരുത്തുക

ചില നദികളുടെ ഉത്ഭവസ്ഥാനം കൂടിയാണ് പൂർവ്വഘട്ടം .[4]

  1. Kenneth Pletcher (August 2010). The Geography of India: Sacred and Historic Places. The Rosen Publishing Group, 2010. pp. 28–. ISBN 978-16-1530-142-3. Retrieved 4 July 2013.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-17. Retrieved 2009-08-04.
  3. http://www.britannica.com/EBchecked/topic/138164/Coromandel-Coast
  4. http://books.google.co.in/books?id=pSXidQZupHYC&pg=PR3&lpg=PR3&dq=fauna+of+the+eastern+ghats&source=bl&ots=FdNI0zLJcl&sig=eITFhoWZVYawIuE3Ia15ujv-BY8&hl=en&sa=X&ei=EUHBUcrPFoatrAfCyICoCQ&ved=0CFwQ6AEwCQ#v=onepage&q=fauna%20of%20the%20eastern%20ghats&f=false
ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
"https://ml.wikipedia.org/w/index.php?title=പൂർവ്വഘട്ടം&oldid=3661177" എന്ന താളിൽനിന്ന് ശേഖരിച്ചത്