പൂവച്ചൽ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പൂവച്ചൽ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂവച്ചൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°31′40″N 77°5′26″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾകൊണ്ണിയൂർ‌, ആലമുക്ക്, ഉണ്ടപ്പാറ, പുളിങ്കോട്, കോവിൽവിള, കുഴയ്ക്കാട്, ഇലയ്ക്കോട്, കല്ലാമം, പന്നിയോട്, പട്ടകുളം, വീരണകാവ്, ചായ്ക്കുളം, ആനാകോട്, മൈലോട്ടുമൂഴി, മുതിയാവിള, മുണ്ടുകോണം, കാട്ടാക്കട മാർക്കറ്റ്, തോട്ടമ്പറ, കരിയംകോട്, ചാമവിള, പൂവച്ചൽ, പൊന്നെടുത്തകുഴി, കാപ്പിക്കാട്
ജനസംഖ്യ
ജനസംഖ്യ37,980 (2001) Edit this on Wikidata
പുരുഷന്മാർ• 18,764 (2001) Edit this on Wikidata
സ്ത്രീകൾ• 19,216 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.44 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221819
LSG• G010502
SEC• G01034
Map
പൂവച്ചൽ ഗ്രാമ പഞ്ചായത്ത് ആഫീസ് പൂവച്ചൽ , പൂവച്ചൽ പി.ഒ. തിരുവനന്തപുരം ജില്ല പിൻ: 695575 ഫോൺ: 0472 - 2896338ഇ-മെയിൽ : poovachalgp@gmail.com

ചരിത്രം (സ്ഥലനാമോൽപത്തി)

തിരുത്തുക

1953-ലാണ് പൂവച്ചൽ പഞ്ചായത്ത് രൂപീകൃതമാവുന്നത്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് ബ്ലോക്കിൽ പെരുംകുളം, വീരണകാവ് വില്ലേജുകുൾ ഉൾപ്പെടുന്ന പ്രദേശമാണ് പൂവച്ചൽ ഗ്രാമപഞ്ചായത്ത്. സമതലങ്ങളും പാടശേഖരങ്ങളും കുന്നിൻ ചെരിവുകളും നിറഞ്ഞ അതിമനോഹരമായ നിമ്നോന്നതമായ ഭൂപ്രകൃതിയാണ് പൂവച്ചൽ പഞ്ചായത്തിനുള്ളത്. വടക്കു വെള്ളനാട് പഞ്ചായത്തും വടക്കുപടിഞ്ഞാറ് ആര്യനാട് പഞ്ചായത്തും വടക്കുകിഴക്കു കുറ്റിച്ചൽ പഞ്ചായത്തും കിഴക്കു കള്ളിക്കാട് പഞ്ചായത്തും നെയ്യാർ നദിയും തെക്ക് കാട്ടാക്കട പഞ്ചായത്തും പടിഞ്ഞാറ് വിളപ്പിൽ, അരുവിക്കര എന്നീ പഞ്ചായത്തുകളുമാണ് പൂവച്ചലിന്റെ അതിരുകൾ. തിരുവനന്തപുരം ജില്ലയിലെ മലയോരത്തെ ഒരു പ്രധാന വിപണന കേന്ദ്രമായ കാട്ടാക്കട ചന്ത ഉൾപ്പെടുന്ന പ്രദേശമാണ് പൂവച്ചൽ പഞ്ചായത്ത്. അതുകൊണ്ടുതന്നെ പണ്ടുമുതലേ യാത്രാ സൌകര്യം താരതമ്യേന മെച്ചപ്പെട്ടതായിരുന്നു ഇവിടെ. വനത്തിൽ നിന്നും ശേഖരിക്കുന്ന പൂജാപുഷ്പങ്ങൾ കൊട്ടാരത്തിലെത്തിക്കുന്നവർക്കു വഴിയിൽ “പൂ വച്ച് വിശ്രമിക്കാൻ ഒരുക്കിയ ഇടം പൂവച്ചൽ “ആയി മാറി എന്നാണ് സ്ഥല നാമോൽപ്പത്തിയെപ്പറ്റി കേൾക്കുന്നത്.[അവലംബം ആവശ്യമാണ്][പ്രവർത്തിക്കാത്ത കണ്ണി] 23 വാർഡുകളാണ് പൂവച്ചൽ പഞ്ചായത്തിലുള്ളത്.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികൾ, സംഭവങ്ങൾ

തിരുത്തുക

ഈ പഞ്ചായത്തിൽ സ്വാതന്ത്ര്യസമരത്തിൻറെയും നവോത്ഥാനത്തിൻറെയും പ്രവർത്തനങ്ങൾ നടന്നിരുന്നത് പൂവച്ചലും, കാട്ടാക്കടയും കേന്ദ്രീകരിച്ചായിരുന്നു അയിത്തോച്ഛാടനത്തിൻറെ മുഖ്യവക്താവായിരുന്ന ഗാന്ധിരാമകൃഷ്ണ പിളള, പൊന്നറ ശ്രീധർ, പടിയന്നൂർ രാഘവൻ പിളള, നെൻമേനിക്കര മാധവൻ നായർ എന്നിവരായിരുന്നു ഈ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പാക്കിയവരിൽ പ്രമുഖർ.

സാമൂഹ്യ-സാംസ്കാരിക ചരിത്രം

തിരുത്തുക

പൂജാപുഷ്പങ്ങൾ കൊട്ടാരത്തിലെത്തിക്കുന്നവർക്ക് വഴിയിൽ പൂ വച്ച് വിശ്രമിക്കാനുണ്ടാക്കിയ താവളമാണ് പൂവച്ചൽ. പഞ്ചായത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് തിരുവളന്തൂർ ശ്രീസുബ്രമണ്യ ക്ഷേത്രം. ഈ പഞ്ചായത്തിൽ സ്വാതന്ത്യ്ര സമരത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രവർത്തനങ്ങൾ നടന്നിരുന്നത് പൂവച്ചലും കാട്ടാക്കടയും കേന്ദ്രീകരിച്ചായിരുന്നു. അയിത്തോച്ഛാടനത്തിന്റെ മുഖ്യ വക്താവായിരുന്ന ഗാന്ധി രാമകൃഷ്ണ പിള്ള, പൊന്നറ ശ്രീധർ , പടിയന്നൂർ രാഘവൻ പിള്ള, നെൻമേനിക്കര രാഘവൻ എന്നിവരായിരുന്നു ഈ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിൽ നേത്യത്വം നൽകിയിരുന്നത്.

പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ 1910-ൽ ആരംഭിച്ച സി.എസ്.ഐ. സഭയുടെ സ്കൂളാണ്. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1951-ൽ നിലവിൽ വന്ന ജനതാ ഗ്രന്ഥശാലയാണ് ഇവിടുത്തെ ആദ്യത്തെ ഗ്രന്ഥശാല. തിരുവനന്തപുരം ജില്ലയിലെ മലയോര പ്രദേശത്തെ പ്രധാന വാണിജ്യ കേന്ദ്രമായ കാട്ടാക്കട ചന്തയും പൂവച്ചൽ പഞ്ചായത്തിലാണ് സ്ഥാപിതമായിരിക്കുന്നത്. അതുകൊണ്ടുതന്ന മികച്ച ഗതാഗത സൌകര്യങ്ങൾ ഇവിടെ പണ്ടു മുതലേയുണ്ട്. 1930-കളിലാണ് ആദ്യമായി സർവ്വീസ് ബസുകൾ പൂവച്ചൽ പഞ്ചായത്തിൽ ഓടിത്തുടങ്ങിയത്. രണ്ടാംലോക മഹായുദ്ധ കാലത്ത് ഇന്ധന ക്ഷാമം അനുഭവപ്പെട്ടപ്പോൾ കരി ഉപയോഗിച്ച് കരിഗ്യാസ് ഇന്ധനം ഉണ്ടാക്കി വാഹനങ്ങൾ ഓടിച്ചിരുന്നു.

വെള്ളനാട് വില്ലേജ് പഞ്ചായത്തിൽ നിന്നും വേർപെട്ട് 1953-ൽ പൂവച്ചൽ പഞ്ചായത്ത് നിലവിൽ വന്നു. ആദ്യ കാലത്തെ പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ്, മണ്ണൂർകര വില്ലേജുകൾ പൂർണ്ണമായും, പെരുംകുളം വില്ലേജിന്റെ പൂഞ്ഞാംകോട്, കൊണ്ണിയൂർ , കുഴക്കാട് മുറികളാണ് ഉണ്ടായിരുന്നത്. 1964-ൽ കൊണ്ണിയൂർ പൂർണ്ണമായും, നെടുമാന്നൂർമുറി കൂട്ടിച്ചേർക്കുകയും ചെയ്തു. 1963-ൽ നടന്ന തെരഞ്ഞെടുപ്പിലൂടെ ആദ്യത്തെ പ്രസിഡണ്ടായി ശ്രീ.എൻ.മാധവൻ നായർ അധികാരം ഏറ്റെടുക്കുകയുണ്ടായി. തിരുവളുന്തൂർ ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, വീരണകാവ്, പുനയ്ക്കോട് നാടുകാണി ശാസ്താം ക്ഷേത്രങ്ങൾ , പെരുകുളത്തൂർ , പന്നിയോട് ശ്രീകൃഷ്ണ ക്ഷേത്രം, ആനാകോട്, പുളിങ്കോട്, കൊണ്ണിയൂർ ഭദ്രകാളി ക്ഷേത്രങ്ങൾ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ. നൂറുകണക്കിന് മലയാള ചലച്ചിത്രങ്ങൾക്കു ഗാനങ്ങളെഴുതിയ ഗാന രചയിതാവ് പൂവച്ചൽ ഖാദർ ഈ പഞ്ചായത്തിൽ ജനിച്ചു വളർന്നയാളാണ്.

വാണിജ്യ-ഗതാഗത പ്രാധാന്യം

തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ മലയോരത്തെ ഒരു പ്രധാന വിപണനകേന്ദ്രമായ കാട്ടാക്കട ചന്ത ഉൾപ്പെടുന്ന പ്രദേശമാണ് പൂവച്ചൽ പഞ്ചായത്ത്. അതുകൊണ്ടുതന്നെ പണ്ടുമുതലേ യാത്രാസൗകര്യം താരതമ്യേന മെച്ചപ്പെട്ടതായിരുന്നു ഇവിടെ. 1930 കളിലാണ് സർവ്വീസ് ബസ്സുകൾ പൂവച്ചൽ പഞ്ചായത്തിൽ ഓടിതുടങ്ങിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ധനക്ഷാമം അനുഭവപ്പെട്ടപ്പോൾ കരിയുപയോഗിച്ച് കരിഗ്യാസ് ഇന്ധനം ഉണ്ടാക്കി വണ്ടികൾ ഓടിച്ചിരുന്നു.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

തിരുത്തുക

വെളളനാട് വില്ലേജ് പഞ്ചായത്തിൽ നിന്നും വേർപ്പെട്ട് 1953-ൽ പൂവച്ചൽ പഞ്ചായത്ത് നിലവിൽ വന്നു. ആദ്യത്തെ പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ്, മണ്ണൂർക്കര വില്ലേജുകൾ പൂർണ്ണമായും, പെരുംകുളം വില്ലേജിന്റെ പൂഞ്ഞാംക്കോട്, കൊണ്ണിയൂർ, കുഴക്കാട് മുറികളാണ് ഉണ്ടായിരുന്നത്. 1964-ൽ കൊണ്ണിയൂർ പൂർണ്ണമായും, നെടുമാന്നൂർ മുറിക്കൂട്ടിച്ചേർക്കുകയും ചെയ്തു. 1963-ൽ നടന്ന തെരഞ്ഞെടുപ്പിലൂടെ ആദ്യത്തെ പ്രസിഡന്റ്ായി ശ്രീ. എൻ മാധവൻ നായർ അധികാരമേറ്റെടുക്കുകയുണ്ടായി.

പൊതുവിവരങ്ങൾ

തിരുത്തുക
ജില്ല : തിരുവനന്തപുരം
ബ്ലോക്ക്     : വെള്ളനാട്
വിസ്തീർണ്ണം : 30.06
വാർഡുകളുടെ എണ്ണം : 23
ജനസംഖ്യ : 37980
പുരുഷൻമാർ : 18764
സ്ത്രീകൾ : 19216
ജനസാന്ദ്രത : 1263
സ്ത്രീ : പുരുഷ അനുപാതം : 1024
മൊത്തം സാക്ഷരത : 89.44
സാക്ഷരത (പുരുഷൻമാർ) : 92.84
സാക്ഷരത (സ്ത്രീകൾ) : 86.03
Source : Census data 2001

അതിരുകൾ

തിരുത്തുക

ഭൂപ്രകൃതി

തിരുത്തുക

സമതലങ്ങൾ , പാടശേഖരങ്ങൾ , കുന്നിൻ ചരിവുകൾ എന്നിങ്ങനെ ഈ പഞ്ചായത്തിനെ ഭൂപ്രകൃതി അനുസരിച്ച് മൂന്നായി വേർതിരിക്കാം. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം നാടുകാണിയും, ഉയരം കുറഞ്ഞത് വീരണകാവും നെയ്യാറിന്റെ കരയുമാണ്. സമതലം വളരെ കുറവുള്ള ഈ പഞ്ചായത്തിൽ ചരൽ മണ്ണ്, മണൽ മണ്ണ്, എക്കൽ മണ്ണ്, പാറക്കൂട്ടങ്ങൾ ഉള്ള മണ്ണ് എന്നീ ഇനങ്ങളിലുള്ള മണ്ണാണ് കണ്ടുവരുന്നത്.

ജലപ്രകൃതി

തിരുത്തുക

വാഴോട്ടുകോണം, പുന്നാംകരിക്കകം, പുളിങ്കോട്, മൈലോട്ടുമൂഴി, വഴുതനമുകൾ , വെള്ളംകൊള്ളി തുടങ്ങി ഈ പഞ്ചായത്തു പ്രദേശത്തു നിന്നും ഉത്ഭവിച്ച് കരനമയാർ, നെയ്യാർ എന്നിവയിലേക്ക് ഒഴുകിയെത്തുന്ന നിരവധി തോടുകളാണ് ഇവിടുത്തെ പ്രധാന ജല സ്രോതസ്സുകൾ. സംസ്ഥാന ശരാശരിയോടടുത്തു ഇവിടെ മഴയും ലഭിക്കുന്നുണ്ട്.

ചിറകൾ (കുളം)

തിരുത്തുക
  1. പുന്നമൂട് പുല്ലുവെട്ടി ചിറ
  2. പുന്നാംകരിക്കകം മുണ്ടുകോണം ചിറ
  3. മിനിനഗർ നക്രാം ചിറ

ആരാധനാലയങ്ങൾ

തിരുത്തുക
  1. പൂവച്ചൽ അമ്പലം ജംഗ്ഷൻ അയണിമൂട് ശ്രീധർമശാസ്താ ക്ഷേത്രം
  2. തിരുവളുന്തൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം
  3. വീരണക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രം
  4. പുനയ്ക്കോട് നാടുകാണി മല ശാസ്താ ക്ഷേത്രം
  5. പെരുംകുളത്തൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
  6. പന്നിയോട് ശ്രീകൃഷണ സ്വോമി ക്ഷേത്രം
  7. ആനാകോട് ശ്രീ ഭദ്രകാളി ക്ഷേത്രം
  8. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രം
  9. കൊണ്ണിയൂർ ശ്രീ ഭദ്രകാളി ക്ഷേത്രം
  10. വീരണാകാവ് ആറാട്ട് കടവ് ശ്രീ ധർമ ശാസ്താ ക്ഷേത്രം

എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ.

പൂവച്ചൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം

തിരുത്തുക

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിററി

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിററി

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിററി

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി

പൂവച്ചൽ ഗ്രാമ പഞ്ചയത്തിലെ സർക്കാർ സ്‌കൂളുകൾ

തിരുത്തുക

1.യു.പി.എസ് പൂവച്ചൽ 2.ഗവ.എൽ.പി.എസ്. കൊണ്ണിയൂർ ] 3.ഗവ.എൽ.പി.എസ്. പന്നിയോട്

4.ഗവൺമെൻറ്, [പ്രവർത്തിക്കാത്ത കണ്ണി] ജില്ല|തിരുവനന്തപുരം ജില്ലയിലെ] കാട്ടാക്കട താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പൂവച്ചൽ .[2] വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (പൂവച്ചൽ ഗ്രാമപഞ്ചായത്ത്)
  2. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (പൂവച്ചൽ ഗ്രാമപഞ്ചായത്ത്)