വെള്ളനാട് ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് വെള്ളനാട് ഗ്രാമപഞ്ചായത്ത് .[2] വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

Vellanad
ഗ്രാമം
Vellanad is located in Kerala
Vellanad
Vellanad
Location in Kerala, India
Coordinates: 8°33′51″N 77°03′16″E / 8.56408°N 77.05439°E / 8.56408; 77.05439
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
TalukasNedumangad
ജനസംഖ്യ
 (2001)
 • ആകെ26,760
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695543[1]
വാഹന റെജിസ്ട്രേഷൻKL-21

ചരിത്രം

തിരുത്തുക

ദക്ഷിണ ഭാരതത്തിലുണ്ടായിരുന്ന തിരുമലനായ്ക്കന്റെ സാമ്രാജ്യവുമായി വെള്ളനാടിന് ചരിത്രപരമായ ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. തിരുമലനായ്ക്കന്റെ തലസ്ഥാനമായ മധുരയിൽ നിന്നും പശ്ചിമഘട്ടത്തിലെത്താൻ ഷോർളക്കോട്-കോട്ടൂർ വഴി ഒരു കുതിരത്തടം ഉണ്ടായിരുന്നതായി ചരിത്രവും ഐതിഹ്യവും പറയുന്നു. ഈ കുതിരത്തടം വഴിയാണ് തിരുമലനായ്ക്കൻ വന്നതെന്നും, പിന്നീട് അനന്തപുരിയിലേക്ക് നീങ്ങിയതെന്നും ചരിത്രം പറയുന്നുണ്ട്.

സ്ഥലനാമോത്പത്തി

തിരുത്തുക

വെള്ളനാടിൻറെ മുൻകാല ചരിത്രപൈതൃകത്തെക്കുറിച്ച് ലിഖിതങ്ങളായ രേഖകളോ മറ്റ് സൂചനകളോ ലഭ്യമല്ല. കേട്ടുകേൾവിയുള്ള കഥകൾ മാത്രമാണ് ചരിത്രപരമായ എന്തെങ്കിലും സൂചന നൽകുന്നത്. വള്ളുവൻറെ നാടായതു കൊണ്ടാണ് വെള്ളനാട് എന്ന പേര് ലഭിച്ചതെന്നതാണ് ഒരു വാദം. വള്ളുവന്റെ നാട്ടിലെ പടയാളികൾ താമസിച്ചിരുന്നതിനാലാണു ഈ പേരെന്നാണു വേറൊരു വാദം. തെക്കേ ഭാരതത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ ശിൽപ്പികളിലൊരാളായിരുന്ന തിരുമലനായ്ക്കന്റെ സാമ്രാജ്യവുമായി വെള്ളനാടിന് ചരിത്രപരമായ ബന്ധമുണ്ടന്ന് പറയപ്പെടുന്നു. തിരുമലനായ്ക്കർ മധുരയിലെ വല്ലനാടിൻറെ ഓർമ്മയ്ക്കായി ഈ പ്രദേശത്തിന് വല്ലനാട് എന്ന് പേര് നൽകുകയും വല്ലനാട് എന്ന പേര് പിന്നീട് വെള്ളനാട് ആയതാകാം എന്നും കഥയുണ്ട്.[അവലംബം ആവശ്യമാണ്]

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

തിരുത്തുക

1942-ലെ ക്വിറ്റ് ഇന്ത്യാസമരത്തെ തുടർന്ന് ചെരിപ്പടി കുഞ്ഞൻ പിള്ളയാണ് ഈ പഞ്ചായത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും ഖാദിപ്രസ്ഥാനത്തിന്റെയും ആശയം പ്രചരിപ്പിച്ചത്.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

തിരുത്തുക

1891-ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് ഇന്നത്തെ വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്ക്കൂളായി മാറിയത്. ഇതിനോട് ചേർന്ന് ആദ്യകാലത്ത് ഒരു വായനശാലയും പ്രവർത്തിച്ചിരുന്നു. സമ്പൂർണ സാക്ഷരത പ്രസ്ഥാനം വളരെ വേഗം വേരുറച്ച പ്രദേശമാണിത്. 1959-ലെ വിമോചന സമരവും 1970-ലെ മിച്ചഭൂമി സമരവും വെള്ളനാടിന്റെ സാമൂഹ്യ-രാഷ്ട്രീയ മേഖലയിൽ അനേകം മാറ്റം വരുത്തിയ സംഭവങ്ങളാണ്.

വാണിജ്യ-ഗതാഗത പ്രാധാന്യം

തിരുത്തുക

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രദേശത്ത് വ്യാപകമായ ഗ്രാഫൈറ്റ് വ്യവസായങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 1914- ൽ ഒന്നാം ലോക മഹായുദ്ധത്തോടെ ഗ്രാഫൈറ്റ് ഖനനം നിർത്തിവച്ചു.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

തിരുത്തുക

1947-ൽ ഗ്രാമോദ്ധാരണത്തിനായി വില്ലേജ് അപ് ലിഫ്റ്റ് സമിതികൾ തുടങ്ങാൻ തീരുമാനിച്ചതിന്റെ ഭാഗമായി വെള്ളനാടും ആര്യനാടും ചേർന്ന് വെള്ളനാട് അപ് ലിഫ്റ്റ് സമിതി രൂപീകൃതമായി. വില്ലേജ് യൂണിയനിലേക്ക് ജനസംഖ്യാനുപാതത്തിൽ നിശ്ചിത അംഗങ്ങളെ ഗവൺമെന്റ് നോമിനേറ്റ് ചെയ്യുന്ന സമ്പ്രദായമാണ് അന്നുണ്ടായിരുന്നത്. വെള്ളനാട് മുടിപ്പുര (ക്ഷേത്രം) മൈതാനിയിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ വെളളനാടിനെ പ്രതിനിധീകരിച്ച് ഡോ.എൻ കൃഷ്ണപിള്ള, ജെ.ബി നാഥൻ, ഇടവിളാകം പരമേശ്വരൻപിള്ള, കൊക്കുടി ശിവശങ്കരപിള്ള, പാറുകുട്ടിയമ്മ എന്നിവരേയും, ആര്യനാടിനെ പ്രതിനിധീകരിച്ച് ഗോവിന്ദൻ സാർ, എരുമോട്ട് രാമകൃഷ്ണപിള്ള, ഗോപാലപിള്ള എന്നിവരെ ഗ്രാമോദ്ധാരണസമിതികളുടെ ഡയറക്ടറായിരുന്ന ശ്രീ. പിച്ചുമണി അയ്യങ്കാരുടെ സാനിദ്ധ്യത്തിൽ പാനൽ അവതരിപ്പിച്ച് തെരഞ്ഞെടുത്തു. ഈ സമിതിയുടെ ആദ്യത്തെ പ്രസിഡന്റ് ഡോ: എൻ. കൃഷ്ണപിള്ളയായിരുന്നു. വില്ലേജ് അപ് ലിഫ്റ്റ് ആഫീസിലേയ്ക്ക് ശ്രീ.ത്രിവിക്രമൻ നായരെ ആഫീസ് സെക്രട്ടറിയായും, ശേഖരപിള്ളയെ പ്യൂണായും നിയമിച്ചു. പ്രസിഡൻറായിരുന്ന ഡോ.എൻ കൃഷ്ണപിള്ള രാജിവച്ചതിനെ തുടർന്ന് അഡ്വ.നെടുമങ്ങാട് ആർ കേശവൻനായരെ അംഗമായും തുടർന്ന് പ്രസിഡൻറായും തെര‍ഞ്ഞടുത്തു. [3]1953-ൽ പുതിയ പഞ്ചായത്തുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ കെ. കൃഷ്ണൻ നായർ പ്രസിഡന്റായി.

അതിരുകൾ

തിരുത്തുക

കിഴക്ക് : ആര്യനാട് പഞ്ചായത്ത് പടിഞ്ഞാറ് : അരുവിക്കര പഞ്ചായത്ത് വടക്ക് : ഉഴമലയ്ക്കൽ, അരുവിക്കര പഞ്ചായത്തുകൾ തെക്ക് : അരുവിക്കര, പൂവച്ചൽ

ഭൂപ്രകൃതി

തിരുത്തുക

ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിനെ ഉയർന്ന കുന്നിൻ പ്രദേശങ്ങൾ, സമാന്തരമായ മലനിരകൾ, കുത്തനെയുള്ള ചെരിവ് പ്രദേശങ്ങൾ, മിതമായ ചെരിവ് പ്രദേശങ്ങൾ, ചെറു ചെരിവ് പ്രദേശങ്ങൾ, താഴ്വാര പ്രദേശങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. തിരുവനന്തപുരം നഗരത്തിൽ നിന്നും 22 കിലോമീറ്റർ കിഴക്കാണ് വെള്ളനാടിന്റെ സ്ഥാനം.

ജലപ്രകൃതി

തിരുത്തുക

വെള്ളനാട് ഗ്രാമപ്പഞ്ചായത്തിന്റെ വടക്ക് ഭാഗത്തുകൂടി കരമന നദി ഒഴുകുന്നു. തോടുകൾ, കുളങ്ങൾ എന്നിവയാണ് പഞ്ചായത്തിന്റെ ഉപരിതല ജലസ്രോതസ്സുകൾ. പുതുകുളങ്ങര തോട്, പുനലാൽ തോട്, വെള്ളനാട് തോട്, വാളിയറത്തോട് എന്നീ പ്രധാന തോടുകൾക്കു പുറമെ അനേകം ചെറു തോടുകളും കരമന നദിയിൽ എത്തിച്ചേരുന്നു.

ആരാധനാലയങ്ങൾ

തിരുത്തുക

ഈ പഞ്ചായത്തിലെ ഏറ്റവും പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രങ്ങളാണ് സുബ്രഹ്മണ്യ ക്ഷേത്രം, ശ്രീഭഗവതി ക്ഷേത്രം എന്നിവ.

  1. "India Post :Pincode Search". Archived from the original on 2012-05-20. Retrieved 2008-12-16.
  2. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (വെള്ളനാട് ഗ്രാമപഞ്ചായത്ത്)
  3. vikasana rekha1996,paje-8,9