പൂങ്കോതൈ ആലടി അരുണ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

തമിഴ്നാട്ടിലെ ഒരു പ്രധാന രാഷ്ട്രീയ നേതാവും മുൻ വിവര സാങ്കേതിക വിദ്യ വകുപ്പ് മന്ത്രിയും ആണ് പൂങ്കോതൈ ആലടി അരുണ . 2006-2011 കാലയളവിൽ ഡി.എം.കെയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന മന്ത്രിസഭയിലെ അംഗം ആയിരുന്നു. 2016 - ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആലംകുളം എന്ന നിയോജക മണ്ഡലത്തിൽ നിന്നും 88,891 വോട്ടുകളുടെ ഭൂരിപക്ഷത്തോടുകൂടി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

പൂങ്കോതൈ ആലടി അരുണ
പൂങ്കോതൈ ആലടി അരുണ ചെന്നൈയിലെ യു.എസ്. കൺസലേറ്റ് ജനറലിൽ
സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
13 മേയ് 2006 – 21 മേയ് 2008
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-10-28) 28 ഒക്ടോബർ 1964  (60 വയസ്സ്)
ചെന്നൈ, തമിഴ്നാട്
രാഷ്ട്രീയ കക്ഷിദ്രാവിഡ മുന്നേറ്റ കഴകം
പങ്കാളിവി. ബാലാജി
മാതാപിതാക്കൾsആലടി അരുണ
കമല
ജോലിഗൈനക്കോളജിസ്റ്റ്, രാഷ്ട്രീയ പ്രവർത്തക
As of 23 February, 2018

സ്വകാര്യ ജീവിതം

തിരുത്തുക

മുതിർന്ന ദ്രാവിഡ മുന്നേറ്റ കഴകം നേതാവും പാർലമെന്റ് അംഗവുമായിരുന്ന ആലടി അരുണയുടെ മകളാണ് പൂങ്കോതൈ. 1964 ഒക്ടോബർ 28 ന് ചെന്നൈയിൽ ജനിച്ചു. ഉദ്യോഗപരമായി ഒരു ഗൈനക്കോളജിസ്റ്റുമായ അവർ . ലണ്ടനിൽ നിന്നാണ് തന്റെ ഉപരിപഠനം പൂർത്തിയാക്കിയത്. [1] 1980 കളിൽ ബാലാജി വേണുഗോപാൽ എന്ന വ്യക്തിയെ വിവാഹം ചെയ്തു. ഇവർക്ക് സാമന്ത, കാവ്യ എന്നു പേരായ രണ്ട് പെൺമക്കളുമുണ്ട്.

തിരഞ്ഞെടുപ്പ് വിജയങ്ങൾ

തിരുത്തുക

പിതാവിന്റെ മരണത്തിനു ശേഷം 2006 - ൽ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പൂങ്കോതൈയ്ക്ക് അവസരം ലഭിക്കുകയുണ്ടായി. 2006 - ൽ ആലങ്കുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് തമിഴ്നാട് സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [2] [3] ഇതിനെത്തുടർന്ന് തമിഴ്നാട് സംസ്ഥാന മന്ത്രിസഭയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിക്കുകയുണ്ടായി. [4]

സാമൂഹ്യക്ഷേമ മന്ത്രി

തിരുത്തുക

പൂങ്കോതൈ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിക്കുന്ന കാലയളവിലാണ് അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി, സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പരിപാടിയുടെ ഭാഗമായി രണ്ട് മുട്ട കൂടി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ഇന്ന് ഇത് മൂന്നെണ്ണം വരെ വിതരണം ചെയ്യുന്നുണ്ട്. ഈ ഭരണകാലയളവിൽ ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജനങ്ങൾക്ക് വലിയ പരിഗണന നൽകപ്പെട്ടിരുന്നു. ഇവർക്ക് ഐ.ഡി കാർഡ് നൽകുന്നതിനും സർക്കാർ തല ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മോട്ടോർ വാഹനങ്ങൾ വിതരണം ചെയ്യുന്നതിനും വിപുലമായ ഒരു സർവേ തന്നെ നടത്തിയിരുന്നു. 2008 - ൽ തന്റെ ബന്ധു ഉൾപ്പെടുന്ന ഒരു അഴിമതി കേസിനെ സംബന്ധിച്ച് അന്നത്തെ വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോ ഡയറക്ടറായിരുന്ന എസ്.കെ. ഉപാധ്യായയുമായി നടത്തിയ ഒരു ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള വിവാദങ്ങളെത്തുടർന്ന് 2008 മേയ് 14 - ന് പൂങ്കോതൈ തന്റെ മന്ത്രിസ്ഥാനം രാജിവയ്ക്കുകയുണ്ടായി. [5]

വിവര സാങ്കേതിക വിദ്യ മന്ത്രി

തിരുത്തുക

2009 ഫെബ്രുവരി 28-ന് പൂങ്കോതൈ ആലടി അരുണാ, വീണ്ടും തമിഴ്നാട് സർക്കാരിന്റെ വിവരസാങ്കേതികവിദ്യാ വകുപ്പു മന്ത്രിയായി പദവിയേൽക്കുകയുണ്ടായി. ഇത് ആദ്യത്തെ തവണയാണ് തമിഴ്നാട് സർക്കാർ വിവരസാങ്കേതിക വിദ്യയ്ക്കുവേണ്ടി പ്രത്യേകം ഒരു മന്ത്രിയെ നിയമിച്ചത്. [6]

2008 മേയ് 13 ന് ജനതാപാർട്ടി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പുറത്തിറക്കിയ ഓഡിയോ സിഡിയിൽ പൂങ്കോതൈ, അന്നത്തെ വിജിലൻസ് ഡയറക്ടർ എസ്.കെ. ഉപാധ്യായയോട്, തന്റെ ബന്ധുവായ ജവഹറിനോട് അഴിമതിക്കേസിൽ മൃദുസമീപനം പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്ന ഒരു ഫോൺ സംഭാഷണം ഉൾപ്പെട്ടിരുന്നു. തമിഴ്നാട് വൈദ്യുതി ബോർഡിലെ ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു ജവഹർ. കൈക്കൂലി സ്വീകരിച്ചതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ആ ടേപ്പിലുള്ള ശബ്ദം യഥാർഥത്തിൽ താൻ തന്നെയാണെന്ന് പിന്നീട് പൂങ്കോതൈ സ്ഥിരീകരിച്ചിരുന്നു. [7] [8]

നീരാ റാഡിയ ടേപ്പുകൾ

തിരുത്തുക

ഔട്ട്ലുക്ക് മാഗസിൻ പ്രസിദ്ധീകരിച്ച നീരാ റാഡിയ ടേപ്പുകളിലും പൂങ്കോതൈ ഉൾപ്പെട്ടിരുന്നു. ഈ സംഭാഷണത്തിൽ കനിമൊഴി Mos പോർട്ട്ഫോളിയോ നിരസിച്ചതിലൂടെ എന്ത് തെറ്റാണ് ചെയ്തതെന്നും പക്ഷേ അതിനുശേഷവും അഴഗിരിയുമായി എങ്ങനെ സൗഹൃദം തുടരുന്നുവെന്നും നീരാ റാഡിയ, പൂങ്കോതൈയോട് വിശദീകരിക്കുന്നുണ്ട്. "അവർ MoS എടുത്തിരുന്നു, പക്ഷേ അവർക്ക് അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. കനി സ്വയം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയം ആണ്, വളരെ രൂക്ഷമാണ്, ആരും നിങ്ങളുടെ സുഹൃത്തല്ല, ആരും നിങ്ങളുടെ ശത്രുവുമല്ല. അവർക്കൊരു തെറ്റ് പറ്റിയെന്നും അത് അംഗീകരിച്ചതായും അവർ തിരിച്ചറിഞ്ഞോ എന്ന് എനിക്കറിയില്ല. ദയവായി നിങ്ങൾ അവളോട് സംസാരിക്കുകയും അഴഗിരിയോടുള്ള സൗഹൃദം തുടരാൻ പറയുകയും വേണം. എന്നെ വിശ്വസിക്കൂ, അവർ സ്നേഹിതരായി തുടരുന്നത് വളരെ പ്രധാനപ്പെട്ടതാണ് " ഇങ്ങനെയായിരുന്നു അവർ തമ്മിലുള്ള ഫോൺ സംഭാഷണം. [9]

  1. "പൂങ്കൊടി അലാഡി അരുണ പ്രൊഫൈൽ". Archived from the original on 2010-03-06. Retrieved 2019-03-30.
  2. 1996 തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ
  3. "2006 തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ" (PDF). Archived from the original (PDF) on 2018-06-13. Retrieved 2019-03-30.
  4. "തമിഴ്നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്". Archived from the original on 2012-11-02. Retrieved 2019-03-30. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  5. {{cite news}}: Empty citation (help)
  6. {{cite news}}: Empty citation (help)
  7. "കോഴ". Archived from the original on 2012-10-20. Retrieved 2019-03-30. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  8. രാജിവെയ്ക്കൽ
  9. http://www.outlookindia.com/article.aspx?268996
"https://ml.wikipedia.org/w/index.php?title=പൂങ്കോതൈ_ആലടി_അരുണ&oldid=4100184" എന്ന താളിൽനിന്ന് ശേഖരിച്ചത്