പുള്ളുവൻപാട്ട്

സർപ്പക്കാവുകളിൽ പാടുന്ന നാടൻപാട്ട്
(പുള്ളുവൻ പാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാവുകളിൽ പാടുന്ന ഒരു നാടൻപാട്ടാണ് പുള്ളുവൻ പാട്ട്. പുള്ളുവരാണ് സാധാരണയായി ഈ പാട്ട് പാടുന്നത്. പുള്ളുവവീണ, പുള്ളുവക്കുടം എന്നിങ്ങനെയുള്ള വാദ്യോപകരണങ്ങൾ ഈ പാട്ടിൽ ഉപയോഗിക്കുന്നു. കാവുകളുമായി അഭേദ്യമായ ബന്ധമാണു് പുള്ളുവൻ പാട്ടിനുണ്ടായിരുന്നതു്[1][2].

ശ്രീ കുരുമ്പക്കാവ് പൊയ്ക്കാട്ടുശ്ശേരിയിലെ പുള്ളുവൻപാട്ട്
കൊല്ലം അഷ്ടമുടി ക്ഷേത്രത്തിലെ പുള്ളുവൻ പാട്ട് വായന

ഐതിഹ്യം

തിരുത്തുക
കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ അവതരിപ്പിക്കപ്പെട്ട പുള്ളുവൻപാട്ട്

കർണ്ണാടകസംഗീതം, സോപാനസംഗീതം എന്നിവയിൽനിന്നെല്ലാം വിഭിന്നമായ ഒരു ആലാപനരീതിയും താളവുമാണു് പുള്ളുവൻ പാട്ടുകൾക്കുള്ളതു്. സർപ്പക്കാവുകളും സർപ്പപ്രതിഷ്ഠകളും ഉൾപ്പെടുന്ന ഒരനുഷ്ഠാനകലയും കൂടിയാണതു്. കളമെഴുത്തുപാട്ടിൽ ഭഗവതിയാണെങ്കിൽ പുള്ളുവൻ പാട്ടിൽ നാഗത്താന്മാരാണു് ആരാധനാമൂർത്തികൾ.

ശിവൻ ദർഭഭപ്പുല്ലിൽ നിന്ന് പുള്ളുവരെ സൃഷ്ടിച്ചു. ശിവൻ വീണയും ബ്രഹ്മാവ് കുടവും വിഷ്ണു കൈമണിയും നൽകി അവരെ അനുഗഹിച്ചു. അതോടൊപ്പം സരസ്വതി സഗീതവുംനൽകി. നാരദൻ, ദേശാന്തരങ്ങൾ സഞ്ചാരിച്ചു സർപ്പങ്ങളെ പ്രീതിപ്പെടുത്തുന്നതിന് പുള്ളുവരെ അനുഗ്രഹിച്ചു ഭൂമിയിലേക്ക് യാത്രയാക്കി. ഇക്കഥ സൂചിപ്പിക്കുന്ന പുള്ളുവൻ പാട്ടുകളും അവരുടെ വായ്മൊഴിശേഖരങ്ങളിൽ കാണാം. എഡ്ഗാർ തെഴ്സ്റ്റൺ രചിച്ച ദക്ഷിണേന്ത്യയിലെ ജാതിസമൂഹങ്ങൾ എന്ന ഗ്രന്ഥപരമ്പരയിൽ പുള്ളുവസമുദായത്തെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ടു്. [3]

ഇതുംകാണുക

തിരുത്തുക

പുള്ളുവർ

  1. Title Indian Literature Editor: Nagendra Publisher: Prabhat Prakashan 1988 Length 675 pages
  2. Martial races of undivided India By Vidya Prakash Tyagi Gyan Publishing House, 2009 - Caste - 309 pages
  3. Castes and Tribes of Southern India, Volume VI of VII By Edgar Thurston
"https://ml.wikipedia.org/w/index.php?title=പുള്ളുവൻപാട്ട്&oldid=4505556" എന്ന താളിൽനിന്ന് ശേഖരിച്ചത്