പീറ്റ്രോ പെറുഗ്വിനോ
പീറ്റ്രോ പെറുഗ്വിനോ (Italian: [ˈpjɛːtro peruˈdʒiːno];1446/1450-1523), പീറ്റ്രോ വാനുക്കി ഒരു ഇറ്റാലിയൻ നവോത്ഥാന നായകനും, പെയിന്ററും, ഉമ്പ്രിയൻ സ്ക്കൂളിന്റെ സ്ഥാപകനും ആയിരുന്നു. റാഫേൽ ആയിരുന്നു അദ്ദേഹത്തിന്റെ ശിഷ്യൻ.
പീറ്റ്രോ പെറുഗ്വിനോ | |
---|---|
ജനനം | പിറ്റ്രോ വാനുക്കി 1446 കിറ്റാ ഡെല്ലാ പീവെ, ഉമ്പ്രിഡാ, ഇറ്റലി |
മരണം | 1523 ഫോണ്ടിഗ്നാനോ, ഉമ്പ്രിയ, ഇറ്റലി |
ദേശീയത | ഇറ്റാലിയൻ |
വിദ്യാഭ്യാസം | ആൻഡ്രിയ ഡെൽ വെറോച്ചിയോ |
അറിയപ്പെടുന്നത് | പെയിന്റിങ്ങ്, ഫ്രെസ്കോ |
അറിയപ്പെടുന്ന കൃതി | ഡെലിവറി ഓഫ് ദി കീസ്സ് |
പ്രസ്ഥാനം | ഇറ്റാലിയൻ റെനിസ്സൻസ് |
ജീവചരിത്രം
തിരുത്തുകആദ്യകാല വർഷങ്ങൾ
തിരുത്തുകഉമ്പ്രിയയിലെ കിറ്റാ ഡെല്ലാ പീവെ എന്നസ്ഥലത്ത് ജനിച്ച പീറ്റ്രോ വാനുക്കി, ഉമ്പ്രിയയുടെ തലസ്ഥാനമായ പെറുഗ്വിയയിൽ നിന്നാണ് ക്രിസ്ററോഫോറോ വാനുക്കിയുടെ മകനായ പീറ്റ്രോ പെറുഗ്വിനോ എന്ന അദ്ദേഹത്തിന്റെ ചെല്ലപ്പേര് വീഴുന്നത്. എന്നാലും ഇതെല്ലാം തുടങ്ങിയത് അദ്ദേഹത്തിന്റെ ജീവ ചരിത്രകാരനും, ആ പ്രദേശത്തെ ഏറ്റവും സമ്പന്നനുമായ ജോർജിയോ വാസരിയിൽ നിന്നായിരുന്നു.[1]അദ്ദേഹത്തിന്റെ യഥാർഥ ജനനനതിയ്യതി ഇതുവരെയായി അറിഞ്ഞിട്ടില്ല. വാസരി -യും, ഗ്യോവന്നി സാന്റി -യും പരാമർശിച്ചതു പ്രകാരമുള്ള അദ്ദേഹത്തിന്റെ മരിച്ച വയസ്സും,വർഷവും വച്ചുമായിരുന്നു ജനനം ഊഹിക്കുന്നത്. അത് ഏതാണ്ട് 1446 നും 1452 നും ഇടയ്ക്കായി വരുന്നു.[1]
പെറുഗ്വിനോ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും, പെയിന്റ്റിങ്ങ് പഠിച്ചതും, ബാർട്ടലൂമ്യോ കാർപ്പോറാലി യുടേയോ ഫ്യോറെൻസോ ഡി ലോറൻസോ യുടേയോ നാടൻ പണിപ്പുരയിലായിരുന്നു.[1]ഈ ആദ്യത്തെ ഫ്ലോറന്റൈനിന്റെ തൽക്കാലവാസത്തിന്റെ തിയ്യതി ഇപ്പോഴും അജ്ഞാതമായി കിടക്കുകയാണ്. ചിലരതിനെ 1466 -നും 1470 മുന്പായും മറ്റുചിലർ ആ തിയ്യതിയെ 1479 ലേക്ക് തള്ളിനീക്കുകയും ചെയ്തു.[1] വാസരിയുടെ നിഗമനങ്ങളനുസരിച്ച് അദ്ദേഹം ലിയനാർഡോ ഡാ വിഞ്ചി യുടേയും ഡൊമനിക്കോ ഗിർലാൻഡൈയോ ,ലോറൻസോ ഡി ക്രെഡിഫിലിപ്പ്യാനോ ലിപ്പി പിന്നെ മറ്റുള്ളവരുടേയുംകൂടെ ആൻഡ്രിയ ഡെൽ വെറോച്ചിയോ യുടെ പണിപ്പുരയിലാണ് വര അഭ്യസിച്ചത് എന്നാണ്. പീറ്റ്രോ ഡെല്ലാ ഫ്രാൻസെസ്കാ വിചാരിച്ചത് അദ്ദേഹം വീക്ഷണമുറയും (ചിത്രത്തിലെന്നപോലെ മനസ്സിൽ പതിയത്തക്കവണ്ണം) പഠിച്ചിട്ടുണ്ട്, എന്നാണ്. പിന്നീട് പെറുഗ്വിനോവിന് കോൺഫ്രാറ്റേർനിറ്റി ഓഫ് എസ്‍.ടി ലൂക്ക് ൽ ഒരു ഗുരുവായി അംഗത്വമെടുക്കുന്നതിന് 1472 -ൽ പഠനം പൂർത്തിയാക്കേണ്ടതായി വന്നു.
ഓയിൽ പെയിന്റ്റിങ്ങ് തൊഴിൽ നടത്തുന്ന ആദ്യാകല ഇറ്റാലിയൻ പൗരന്മാരിൽ ഒരാളായിരുന്ന പെറുഗ്വിനോയുടെ, ഇൻഗെസാറ്റി യിലുള്ള ഒരു കോൺവെന്റിലെ ആദ്യകാല ചിത്രങ്ങളായ് അറിയപ്പെടുന്ന ചുവർചിത്രങ്ങൾ ഫ്ലോറൻസിലെ 1529 -ലെ ഉപരോധത്തിൽ നശിച്ചുപോയി.ഒപ്പം അദ്ദേഹം അവർക്കായി നിറയെ കാർട്ടൂണുകളും സമ്മാനിച്ചിരുന്നു.അവയൊക്കെ ജനലിന്റെ ചായമടിച്ച ചില്ല് ലിലൂടെ,കാണുമ്പോൾ അത്യുജ്ജ്വലമായ പ്രതീതിയാണ് നമ്മിൽ ഉണർത്തുന്നത്.
റോം
തിരുത്തുകപെറുഗ്വിനോ അദ്ദേഹത്തിന്റെ ഫ്ലോറൻസ് എന്ന സ്ഥലവുമായി ബന്ധപ്പെട്ട പഠനം നിർവഹിച്ച സ്ഥലമായ ഫ്ലോറൻസിലെ പെറുഗ്വിയയിലേക്ക് തിരിച്ചു പോരുകയുണ്ടായി. പെറുഗ്വിനോ, പെറുഗ്വിയയിലെ ചർച്ച് ഓഫ് സാന്റാ മരിയ ഡ്യി സെർവി എന്ന പള്ളിക്കായി വരച്ചുകൊടുത്ത ദി അഡോറേഷൻ ഓഫ് ദി മാഗി എന്ന ചിത്രത്തിൽ പെറുഗ്വിനോയുടെ ഫ്ലോറിൻ പഠനം കൃത്യമായി പ്രതിപാധിക്കുന്നുണ്ട്. (c.1476) സിസ്റ്റൈൻ ചാപ്പൽ ചുമരിൽ ഒരു ചുമർ ചിത്രം വരയ്ക്കാനായി പോപ്പ് സിക്സ്റ്റസ് നാലാമൻ പെറുഗ്വിനോയെ റോമിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹം ചിത്രത്തിൽ മോശ യേയും സിപ്പോറാഹ് ഇനേയും ഉൾപ്പെടുത്തുകയും ചെയ്തു. (ലൂക്ക സിഗ്നോറാല്ലി എന്ന ചിത്രം പോലെ.), ക്രിസ്തുവിന്റെ മാമോദീസ , പിന്നെ ദി ഡെലിവറി ഓഫ് കീസ്സ്. പിന്റ്രൂച്ചിയോ പെറുഗ്വിനോയോടൊപ്പം റോമിലേക്ക് പോകാൻ തീരുമാനിക്കുകയും, അദ്ദേഹത്തിന്റെ കൂട്ടാളിയാകുകയും, പെറുഗ്വിനോയ്ക്ക് ലഭിക്കുന്ന ആദായത്തിന്റെ മൂന്നിലൊരു ഭാഗം പെന്റ്രൂച്ചിയോ സ്വീകരിക്കുകയും ചെയ്തു.അതിനായി അദ്ദേഹത്തിന് ചില സിപ്പോറാഹ് കാര്യങ്ങൾ ചെയ്തുതീർക്കണമായിരുന്നു. ദി സിസ്റ്റൈൻ ചുമർചിത്രങ്ങളായിരുന്നു റോമിലെ ഏറ്റവും ഉയർന്ന കമ്മീഷൻ.റോമിലെ ബലിപീഠത്തിൽ ദി അസംഷൻ ഓഫ് മേരി , ദി നേറ്റിവിറ്റി ഓഫ് ജീസസ് ഇൻ ആർട്ട് , പിന്നെ സിപ്പെറസ്സ് പാപ്പറസ്സ് ലെ മോശ എന്നീ ചിത്രങ്ങളും പെയിന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയൊക്കെ മൈക്കലാഞ്ചലോ യുടെ അന്ത്യന്യായവിധി എന്ന ചിത്രത്തിനായുള്ള സ്ഥലത്തിനായി നശിപ്പിക്കപ്പെട്ടു.
സിസ്റ്റൈൻ ചാപ്പേൽ -ലെ വര കഴിഞ്ഞ പെറുഗ്വിനോ അദ്ദേഹത്തിന്റെ നാൽപ്പതാം വയസ്സിൽ റോം വിടുകയും,പിന്നീട് വാർദ്ധക്യകാലം ഫ്ലോറൻസിൽ ചിലവഴിക്കുകയും ചെയ്തു.ഇവിടെ അദ്ദേഹം ഒരു ക്രിമിനൽ കോടതി കേസിനെ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചു.1487 ജൂലൈ -ൽ അദ്ദേഹത്തിന്, പിറ്റ്രോ മാഗ്ഗിയോർ എന്ന തെരുവിനു സമീപം ഒരാളെ (പേര് ഇപ്പോഴും അറിഞ്ഞിട്ടില്ല) ഒരു മുച്ചാൺ വടിയുപോയിഗിച്ച അടിച്ച് വീഴ്ത്തിയ, ഓലിസ്റ്റാ ഡി ഏൻഞ്ചെലോ എന്ന പേരുള്ള, കുറ്റസമ്മതം നടത്തിയ ഒരു കുറ്റവാളിയായ ഒരു പെറുഗ്വിയൻ പെയിന്ററെ കിട്ടി.പെറുഗ്വിനോ തീരെ ഉദ്ധിഷ്ടമായ കൈയ്യേറ്റവും,പ്രഹരങ്ങളേൽപ്പിക്കലും (കുറ്റം) ആണ് ചെയ്തത്,എന്നാൽ ഓലിസ്റ്റാ ഒരു ബാറ്ററി ക്രൈം എന്ന കുറ്റവുമാണ് ചെയ്തത്. കുറ്റം ചെയ്ത പെറുഗ്വിനോയ്ക്ക് ഏറ്റവും താഴ്ന്ന അപരാധത്തിന് ഇറ്റാലിയൻ നാണയം ആയ പത്ത് സ്വർണനാണയം ആണ് നഷ്ടം യായി നൽകേണ്ടി വന്നത്.എന്നാൽ മറ്റുള്ളവർക്ക് വനവാസം ശിക്ഷ യായി ലഭിച്ചു.
1486 നും 1499 നും ഇടയ്ക്ക് പെറുഗ്വിനോ ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് ഫ്ലോറൻസിലായിരുന്നു.പെറുഗ്വിനോ പുതിയൊരു പണിപ്പുര നടത്തിപോന്ന പെറുഗ്യ യിലേക്ക് പലപ്രാവിശ്യവും, റോമിലേക്ക് ഒരു പ്രവാവിശ്യം യാത്ര നടത്തുകയും ചെയ്തു.അദ്ദേഹം ഫ്ലോറൻസിൽ പുതിയൊരു പണിപ്പുര തുടങ്ങുകയും, നല്ലൊരു എണ്ണം കമ്മീഷൻ ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഉഫീസ്സി യിലെ പീറ്റാ(1483 - 1493) എന്ന ചിത്രം പ്രസക്തിയില്ലാത്ത, മരവിച്ച ഒന്നായതുകൊണ്ട് പെറുഗ്വിനോ ചിലപ്പോൾ ആ ചിത്രത്തെ എതിർക്കുകയും,മറ്റുചിലപ്പോൾ ആ ചിത്രത്തിൽ വൈകാരികമായി ധാർമ്മികത പുലർത്തുകയും ചെയ്തു.
1499 -ൽ കാമ്പിയോ ലെ ഗിൽഡ് (പണം കൈമാറ്റുന്നവർ അല്ലെങ്കിൽ ബാങ്കറുകൾ) അദ്ദേഹത്തിനോട് അവരുടെ സലാ ഡെല്ലേ ഉഡിയൻസ് ഡെൽ കൊല്ലേഗിയോ ഡെൽ കാമ്പിയോ എന്ന സഭാതലം അലങ്കരിക്കാൻ ആവശ്യപ്പെട്ടിരുന്നു.നരശാസ്തരജ്ഞനായ ഫ്രാന്സെസ്കോ മാറ്റുറാൻസിയോ പെറുഗ്വിനോയുടെ വിദഗ്ദോപധേശം നൽകുന്നയാളായി അഭിനയിച്ചു. ഏകദേശം 1500 കളിലായി പൂർത്തിയായ ഈ സമഗ്രമായ ചിത്രീകരണം, ഏഴ് ഗ്രഹങ്ങളേയും , പന്ത്രണ്ട് രാശികൾ -ളേയും കാണിച്ചുതരുന്നു. അതുകൊണ്ട് തന്നെ ചിത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന നിലവറയിൽ ഇത് ഉൾപ്പെടുത്തി (ഈ അലങ്കാരത്തിനെല്ലാം പെറുഗ്വിനോ ഉത്തരവാദിയാണ്,എന്നാൽ ഈ അലങ്കാരത്തിന്റെ ഭൂരിഭാഗം നടത്തിപ്പും അദ്ദേഹത്തിന്റെ ശിഷ്യനാവാം ), പിന്നെ ബാക്കിയുള്ള രണ്ട് തൂണുകളിലുമുള്ള ചിത്രീകരണം രണ്ട് പരിശുദ്ധ വിഷയങ്ങളെ കുറിച്ചാണ്. ദി നേറ്റിവിറ്റി ആന്റ് ട്രാൻസ്ഫിഗറേഷൻ ഒപ്പം ,ദി എന്റേർണൽ ഫാദർ , ദി കാർഡിനൽ വിർച്ച്യൂസ് ഓഫ് ജസ്ററിസ്സ്, കാറ്റോ ഇവയൊക്കെ ജ്ഞാനത്തന്റെ മുദ്രകളാണ്.ഒപ്പം, അനേകം എന്നും നിലനില്ക്കുന്നതും, ശ്രേഷ്ഠവുമായ, ജീവിച്ചിരിക്കുന്ന ആളുടെ അതേ വലിപ്പമുള്ളതും,പ്രവചനസാദ്ധ്യമുള്ളതുമായ ചിത്രങ്ങൾ, പിന്നെ സിബിൽ എന്ന പ്രവചിക്കുന്ന സ്ത്രീയേയും ആ പ്രോഗ്രാമിൽ ചിത്രത്തിലാക്കിയിട്ടുണ്ട്.ആ ഹാളിലെ ചതുരസ്തംബത്തിന്റെ നടുക്കായി പെറുഗ്വിനോ അദ്ദേഹത്തിന്റേതന്നെ, നെഞ്ചിനുമുകളിലുള്ള തരത്തിൽ ഒരു പ്രതിമ സ്ഥാപിച്ചു.ഏകദേശം 1496 - ന്റെ അടുത്ത് റാഫേൽ ബാല്യകാലത്തായിരിക്കെയാണ് പെറുഗ്വിനോയുടെയടുത്തു നിന്ന് അഭ്യസിച്ച് തന്റെ അമ്മാവന്റെ പ്രതിമ സ്ഥാപിച്ചത്.ഈ നിർമ്മാണത്തിൽ ഉയർന്ന നിലയിലെത്താനുള്ള ആഗ്രഹത്തോടെ...
1501 പെറുഗ്വിനോ പെറുഗ്വിയയുടെ ആദ്യകാലം ങ്ങളിലെ ഒരു വിഷയത്തെ വരച്ചു.അങ്ങനെയിരിക്കെ ഒരിക്കൽ മൈക്കലാഞ്ചലോ പെറുഗ്വിനോ ചിത്രകലയിലെ ഒരു അനിപുണൻ(പടുപണി ചെയ്യുന്നവൻ) ആണെന്ന് പറഞ്ഞു(ഗോഫോ നെൽ ആർട്ടേ)കഥാപാത്രത്തെ നിന്ദിച്ചതിൽ വാനുക്കി അതിനെതിരെ ഒരു നീക്കം നടത്തി,നിഷ്ഫലമായി. ഈ നിന്ദന പ്രവൃത്തിയുടെ ഫലമായി പെറുഗ്വിനോ തന്റെ അഭിമാനം കളങ്കപ്പെടുത്താതെ അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ മഡോണ ആന്റ് സെയിന്റ്സ് സെർട്ടോസ ഓഫ് പാവിയ എന്ന കന്യാമഠത്തിനായി സമർപ്പിച്ചു. ഇപ്പോഴത് പൊളിച്ച് വ്യത്യസ്ത ഭാഗങ്ങളായി വിവിധ മ്യസിയങ്ങളിലാണുള്ളത്. സെർട്ടോസയിലെ ആകെയുള്ള ഭാഗങ്ങൾ, ഗോഡ് ദി ഫാദർ വിത്ത് ചെറുബിയം. അപ്രത്തിക്ഷമായഅന്നുന്ക്കിയേഷൻ എന്നിവയാണ് ; ത്രീ പാനെൽസ്, ദി വിർജിൻ അഡോറിൻ ദി ഇൻഫന്റ് ക്രൈസ്റ്റ്, എസ്.ടി തോമസ്സ് ആന്റ് എസ്.ടി. റാഫേൽ വിത്ത് ടോബിയാസ്സ് എന്നിവ ലണ്ടൺ -ഇൽ സ്ഥിതിചെയ്യുന്ന നാഷ്ണൽ ഗാലറി യിലെ നിധികളായി അറിയപ്പെടുന്നു.ഇത് പൂർത്തിയായത് 1504-1507 കാലയളവിൽ, പെറുഗ്വിനോ ഫിലിപ്പിനോ ലിപ്പി യുടേതാക്കി മാറ്റിയ ഫ്ലോറൻസിൽ സ്ഥിതിചെയ്യുന്ന ബാസിലിക്ക ഡെൽഅനുൻസിയാറ്റ യിലെ ഉയർന്ന ബലിപീഠമായ അനുൻസിയാറ്റ ആൾട്ടർപീസ് -ൽ നിന്നാണ്.പുതുമയില്ലാത്ത ഈ വര ഒരു പരാജയമായി. പെറുഗ്വിനോയ്ക്ക് അദ്ദേഹത്തിന്റെ ശിഷ്യന്മാരെ നഷ്ടപ്പെട്ടു;അങ്ങനെയവസാനം 1506 -ൽ പെറുഗ്വിനോ ഫ്ലോറൻസ് ഉപേക്ഷിക്കുകയും ,പെറുഗ്വിയയിലേക്ക് തന്നെ തിരിച്ച് പോകുകയും, ഒന്നോ രണ്ടോ വർഷത്തിനിടയ്ക്ക് റോം സന്ദർശി- ക്കുകയും ചെയ്തു.
പോപ്പ് ജൂലിയസ്സ് രണ്ടാമൻ ഇൻസെന്റിയോ ഡെൽ ബോർഗോ യിലെ ശ്ലോകം പെയിന്റ് ചെയ്യാനായി പെറുഗ്വിനോയെ വത്തിക്കാൻ നഗരം -ത്തിലേക്ക് വിളിപ്പിച്ചു; അദ്ദേഹം പെട്ടെന്നുതന്നെ പോരാളിയായി ഒരു ചെറുപ്പക്കാരനായ പെയിന്ററെ തിരഞ്ഞെടുത്തു, പെറുഗ്വിനോയിൽ നിന്ന് വര പഠിച്ച റാഫേൽ ആയിരുന്നു അത്;പിന്നെ, വാനുക്കി മുകൾ തട്ടിലെ വ്യത്യസ്ത തരം തിളക്കത്തോടേയും,അഞ്ച് മുദ്രകളുടെ വിഷയത്തോടേയും ഗോഡ് ദി ഫാദർ എന്ന ചിത്രം പൂർത്തീകരിച്ചതിനുശേഷം, 1512 -ൽ റോം -ഇൽ നിന്ന് പെറുഗ്യയിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ പുതുകാല ചിത്രങ്ങൾക്കിടയ്ക്ക് കൂടുതൽ ചിത്രങ്ങളും ആവർത്തനത്തിന്റെ പേരിൽ പതിവുപോലെ ചിത്രശാലയിലേക്ക് അധഃപതിച്ചു. എന്നാൽ പുതുകാല ചിത്രങ്ങളിലെ ഏറ്റവും മികച്ചത് എന്നത് ഇന്ന് ചിതറിയ, പെറുഗ്യയിലെ സാൻ അഗസ്റ്റിൻ പള്ളിയിലെ 1512, 1517 കാലയളവിൽ പൂർത്തീകരിച്ച എക്സ്റ്റെൻസീവ് ആൾട്ടർപീസ് ആണ്.
പെറുഗ്വിനോയുടെ ആവസാന ചുമർചിത്രം -ങ്ങൾ വരച്ചുകൊടുത്തത് ട്രെവി -യിലെ മഡോണ ഡെല്ലെ ലാക്രൈം എന്ന പള്ളിക്കും (1521, ഒപ്പുവയ്ക്കുകയും, തിയ്യതി കുറിക്കുകയും ചെയ്തിട്ടുണ്ട്),പെറുഗ്യയിലെ സാന്റ്'ആഗ്നേസ് എന്ന കന്യാമഠത്തിനും, 1522-ൽ കാസ്റ്റെല്ലോ ഡി ഫോർട്ടിഗ്നാനോ എന്ന പള്ളിക്കുമാണ്.രണ്ട് ശ്രേണികളും അതത് സ്ഥലത്തുനിന്നും നഷ്ടപ്പെട് ടിരിക്കുന്നു.രണ്ടാമത്തേത് ഇപ്പോൾ വിക്ടോറിയ ആന്റ് ആൽബർട്ട് മ്യൂസിയത്തിൽ വച്ചിരിക്കുന്നു. അദ്ദേം ബ്ലാക്ക് ഡെത്ത് ബാധിച്ച് 1523-ൽ മരിക്കുമ്പോഴും ഫോണ്ടിഗ്നാനോ യിൽ ഉണ്ടായിരുന്നു.മറ്റുള്ള പ്ലേഗ് ബാധിതരെ പോലെതന്നെ അദ്ദേഹത്തേയും മുന്പും,പിന്പും നോക്കാതെ ഒരു വിശുദ്ധമാക്കപ്പെടാത്ത പ്രദേശത്ത് കുഴിച്ചിടുകയാണ് ചെയ്തത്.എന്നാൽ ആ വിശുദ്ധ പ്രദേശം ഇപ്പോഴും അജ്ഞാതമാണ്.
വാസരി ആണ് പെറുഗ്വിനോയ്ക്ക് ചെറുതായെങ്കിലും ദൈവവിശ്വാസത്തിൽ വിശ്വാസം വരുന്നത്,അപ്പോൾ സാധാരണയായി അദ്ദേഹം ആത്മാക്കളുടെ അമരത്വത്തിൽ സംശയിച്ചു.1494 -ൽ അദ്ദേഹം ഇന്ന് ഉഫീസി -യിൽ ഉള്ള തന്റെ ചിത്രം തന്നെ വരച്ചു,പിന്നെ ഇതിനോടൊപ്പം അദ്ദേഹം ടിമെട്ടെ ഡ്യും എന്നെഴുതിയ ഒരു ചുരുൾ എന്നതും പരിചയപ്പെടുത്തി.അതൊരു തുറന്ന അവിശ്വസിയാണെങ്കിൽ മാത്രമേ ടിമെട്ടെ ഡ്യും എന്ന് വിചിത്രമായി തന്നെ ആരെങ്കിലും വിശേഷിപ്പിക്കുയുള്ളൂ.താനെ തന്നെ വരച്ചതിൽ, പുഷ്ടിയുള്ള മുഖവും, ചെറിയ ഇരുണ്ട കണ്ണുകളും, ഒരു ചെറിയ എന്നാൽ നന്നായി വെട്ടിയ മൂക്കും, ഇന്ദ്രിയ വേദ്യമായ ചുണ്ടുകളും, കട്ടികൂടിയ കഴുത്തും, ഇടതൂർന്നതും ചുരുണ്ടതുമായ മുടിയും,സാമാന്യം ഗാംഭീര്യമായ ശബ്ദം എന്നിവയൊക്കെ നമുക്ക് കാണിച്ചുതരുന്നു.പിന്നീട് അദ്ദേഹം പെറുഗ്യയിലെ കാമ്പിയോ-യിൽ വരച്ച തന്റെ ചിത്ത്രത്തിലും അതേ മുഖവും,അതേ അടയാളങ്ങളുമാണുള്ളത്.പെറുഗ്വിനോ മരിക്കുന്നത് തനറെ മൂന്നുമക്കളെ പിരിയുന്നതിലും,താൻ ആർജിച്ച സമ്പത്ത് നഷ്ടപ്പെടുന്നതിലും വികാരഭരിതനായായിരുന്നു.
1495 -ൽ അദ്ദേഹം ഒപ്പിടുകയും, തിയ്യതി കുറിക്കുയും ചെയ്ത് ഒരു രാജ്യഭ്രംശം ഫ്ലോറൻ കന്യാസ്ത്രീ മഠമായ സാന്റാ ചൈയറാ (പാലസ്സോ പിറ്റി).1493-ൽ മറിയ മാഡലേന ഡി പാസ്സി,ഫ്ലോറൻസ് കമ്മീഷൻ ചെയ്ത പ്രകാരം അദ്ദേഹം 1496 -ൽ കുരിശേറ്റത്തിന്റെ (ദി പാസ്സി ക്രൂസ്സിഫിക്ഷൻ) ഒരു ചുമർ ചിത്രം വരച്ചു. ഇന്ന് സംശയംങ്ങൾ ഉന്നയിക്കുന്നതും,ലോ സ്പാഗന എന്ന ചിത്രകാരന് കൈമാറിയതുമായ, റാഫേൽ 1504 -ൽ വരച്ച സ്പോസാലിസ്യോ (മിലാൻ -ഇലെ, അക്കാഡെമ്യാ ഡി ബെറ -യിൽ ഇപ്പോൾ} പോലുള്ള പ്രശസ്ത ചിത്രങ്ങളിൽ വച്ച്, സർവ്വസമ്മതനായി യഥാർത്ഥത്തേതന്നെ ലോകത്തിന് നൽകിയഇപ്പോൾ കയൻ -നിന്റെ മ്യൂസിയത്തിൽ വച്ചിരിക്കുന്ന,പെറുഗ്വിനോയുടെയാണെന്ന് ആരോപിക്കുന്നതുമായ, ഒരു സ്പോസാലിസ്യോ ജോസഫിന്റേയും കന്യാമേരിയുടേയും വിവാഹത്തിന്റ ചിത്രം ( ദിസ്പോസാലിസ്യോ) ആണ്. 1496-98 കാലയളവിൽ എസ്സ്. പീറ്റ്രോ ഓഫ് പെറുഗ്ഗ്യ(ല്യോൺ -ലെ, മുൻസിപ്പൽ മ്യൂസിയം) എന്ന പള്ളിക്കായി അദ്ദേഹം വരച്ചുകൊടുത്ത അസെൻഷൻ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രത്തിലെ പൊളിപ്പ്ട്ടിച്ച് ആണ് വൻതോതിൽ ശ്രദ്ധയാകർഷിച്ച ഒന്ന്.ഇതേ ബലിപീഠത്തിലെ മറ്റു ഭാഗങ്ങൾ വിവിധ മ്യൂസിയങ്ങളിലായി വച്ചിരിക്കുന്നു.
ചാപ്പലിലെ സിറ്റാ ഡെല്ലാ പീവെ -യിലെ ഡിസിപ്ലിനാറ്റി 6.5 മീറ്റർ ഉള്ളളവുള്ള,ഏകദേശം മുപ്പത് മനുഷ്യരുടെ വലിപ്പമുള്ള ഒരു ചതുരമായ അഡോറേഷൻ ഓഫ് ദി മാഗി ആണ്; ഇത് പൂർത്തിയായത്, കഷ്ടതയും,ശ്രദ്ധയും,വേഗവും നിറഞ്ഞ 1505- ലെ ഒന്നാം തിയ്യതിമുതൽ മാർച്ച് 25-ാം തിയ്യതി (ഒരുപക്ഷെ) വരയെുള്ള ദിനരാത്രങ്ങളാണ്.അതിൽ വാനുക്കിയുടെ ശിഷ്യന്മാരുടെ വളരെ മൂർത്ത പങ്കുണ്ടെന്നതിൽ ഒരു സംശയവുമില്ല. 1507 -ൽ വർഷങ്ങളിലൊരിക്കൽ മാത്രം നടക്കുന്ന ഗുരുക്കന്മാരുടെ പ്രവർത്തനങ്ങളുടെ ഒരു കോഴ്സിൽ അദ്ദേഹത്തിന്റെ പ്രഘടനം വളരെ മോശമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിലൊന്ന് പ്ലാസ്സോ പെന്നയിൽ വച്ചിരിക്കുന്ന, ദി വെർജിൻ ബിറ്റ്വീൻ ജെറോം , അസ്സീസിയിലെ ഫ്രാൻസിസ് എന്നിവയാണ്. ഫ്ലോറൻസിലെ എസ്സ്. ഓണോഫ്രിയോ എന്ന പള്ളിയിൽ വച്ചിരിക്കുന്ന അന്ത്യ അത്താഴം ആണ് ഏറ്റവും പ്രശസ്തി നേടിയതും, ഏറ്റവും കൂടുതൽ വാഗ്വാദങ്ങൾ ഉണ്ടാക്കിയതുമായ ചിത്രം,എന്നാലും ഇതുതന്നെയാണ് സൂക്ഷ്മതയുള്ളതും, രൂക്ഷതയില്ലാത്തതും,പക്ഷെ ചൈതന്യരഹിതമായ ഒന്നും; ചില വിദക്തന്മാർ അതിൽ പെറുഗ്വിനോ യുടെ -നേരെ ആരോപണമുയർത്തി. മറ്റുചിലർ റാഫേൽ -ഇന്റെ മേലും; അത് കൂടുതൽ, ഒരുപക്ഷേ, ഉമ്പ്രിയൻ ഗുരുവിന്റെ ചില വ്യത്യസ്ത ശിഷ്യർ ആകാം.
അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന റാഫേലിന് പെറുഗ്വിനോയെ സ്വാധീനിച്ചവരിൽ എടുത്തു പറയാവുന്നവരായ പാമ്പിയോ കോച്ചി,[2]:61 ഇസൂബ്യോ ഡാ സാൻ ജോർജിയോ,[2]:62 Mariano di Eusterio,[2]:63 and ഗ്യോവന്നി ഡി പീറ്റ്രോ (ലോ സ്പാഗ്നാ).
പ്രധാനപ്പെട്ട വരകൾ
തിരുത്തുക
- The Delivery of the Keys (1481–1482) — Fresco, 335 × 600 cm, Sistine Chapel, Vatican City
- Crucifixion (the Galitzin triptych, 1480s) — painted for San Domenico at San Gimignano, National Gallery, Washington
- Pietà (c. 1483-1493) -Oil on panel, 168x176 cm, Uffizi Gallery, Florence
- Annunciation of Fano (c. 1488-1490) -Oil on panel, 212x172 cm, church of Santa Maria Nuova, Fano
- Portrait of Lorenzo di Credi (1488) -Oil on panel transferred to canvas, National Gallery of Art, Washington, DC
- St. Sebastian (c. 1490–1500) — Panel, 176 × 116 cm, Louvre, Paris
- St. Sebastian (after 1490) — Oil on wood, 110 × 62 cm, Galleria Borghese, Rome
- The Virgin appearing to St. Bernard (c. 1490-1494) — Oil on wood, 173 × 170 cm, Alte Pinakothek, Munich
- Albani Torlonia Altarpiece (1491) - Tempera on panel, 174 x 88 cm, Torlonia Collection, Rome
- Madonna with Child Enthroned between Saints John the Baptist and Sebastian (1493) - Oil on panel, 178x164 cm, Uffizi Gallery, Florence
- St. Sebastian (1493–1494) — Oil and tempera on panel, 53.8 × 39.5 cm, The Hermitage, St. Petersburg
- Portrait of Francesco delle Opere (1494) - Oil on panel, 52 x 44 cm, Uffizi Gallery, Florence
- Decemviri Altarpiece (1497) -Oil on panel, 193x165 cm, Pinacoteca Vaticana, Rome
- Fano Altarpiece (1497) -Oil on panel, 262x215 cm, church of Santa Maria Nuova, Fano
- San Francesco al Prato Resurrection (c. 1499-1501) -Oil on panel, 233x165 cm, Pinacoteca Vaticana, Rome
- Vallombrosa Altarpiece (1500) -Oil on panel, 415x246 cm, Galleria dell'Accademia, Florence
- Madonna in Glory with Saints (c. 1500-1501) -Oil on panel, 330x265 cm, Pinacoteca Nazionale di Bologna
- Marriage of the Virgin (1500–1504) — Oil on wood, 234 × 185, Musée des Beaux-Arts, Caen
- St. Sebastian Bound to a Column (c. 1500–1510) — Oil on canvas, 181 × 115 cm, São Paulo Museum of Art, São Paulo, Brazil
- Combat of Love and Chastity (1503) — Tempera on canvas, 160 x 191 cm, painted for Isabella d'Este studiolo, Louvre, Paris
- Annunziata Polyptych (1504–1507) - Oil on panel, 334 x 225 cm (the main panel), Gallerie dell'Accademia and Annunziata, Florence
- The Nativity: the Virgin, St Joseph and the Shepherds adoring the Infant Christ (ca. 1522) — Fresco transferred to canvas from S. Maria Assunta, at Fontignano, 254 x 594 cm, Victoria & Albert Museum, London
- Ascension of Christ (Sansepolcro Altarpiece; c. 1510) - Oil on panel, 332.5 x 266 cm, Sansepolcro Cathedral
- Saint Bartholomew (1512–1523) - Oil on Panel, 89 x 71 cm, Part of polyptych Birmingham Museum of Art
-
അസംഷൻ ഓഫ് ദി വെർജിൻ
-
മഡോണ ആന്റ് ചൈൽഡ് വിത്ത് സെയിന്റ്സ്
-
വെർജിൻ ആന്റ് ചൈൽഡ് ബിറ്റ്വീൻ എസ്സ്.ടി.എസ് എസ് ടി റോസ ആന്റ് കാത്തറീൻ
-
ഉള്ളറിവ്, മഡോണ
-
ഉള്ളറിവ്, പ്രോഫറ്റ്സ് ആന്റ് സിബിൽസ്, ചുമർചിത്രം
-
ഉള്ളറിവ്, പ്രോഫറ്റ്സ് ആന്റ് സിബിൽസ്, ചുമർചിത്രം
-
ഉള്ളറിവ്, ദി ഡെലിവറി ഓഫ് ദി കീസ്സ്, ചുമർചിത്രം
-
ഒരു ചെറുപ്പക്കാരനെ കുറിച്ചുള്ള വാങ്മയചിത്രം
-
ഫ്രാൻസെസ്കോ ഡെല്ലേ ഒപ്പേരേ -നെകുറിച്ചുള്ള വാങ്മയചിത്രം
-
ഉള്ളറിവ്, മഡോണ വിത്ത് ചൈൽഡ്.
-
ലോറൻസോ ഡി ക്രെഡി
റെഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 Garibaldi, Vittoria (2004). "Perugino". Pittori del Rinascimento. Florence: Scala. ISBN 88-8117-099-X.
- ↑ 2.0 2.1 2.2 പെറുഗ്ഗിയയിലെ, കാറ്റലോഗോ ഡി ക്വാഡറി ചെ സി കോൺസെർവാനോ നെല്ലാ പിൻകൊട്ടെക്കാ വാനുക്കി, by Galleria Nazionale dell'Umbria, (1903).
ഉറവിടങ്ങൾ
തിരുത്തുക- This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
{{cite encyclopedia}}
: Invalid|ref=harv
(help)
കൂടുതൽ ലിങ്കുകൾ
തിരുത്തുക- പീറ്റ്രോ പെറുഗ്വിനോ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)