മഡോണ ഇൻ ഗ്ലോറി വിത്ത് സെയിന്റ്സ്

(Madonna in Glory with Saints എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1500–1501 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ പിയട്രോ പെറുഗിനോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ഇൻ ഗ്ലോറി വിത്ത് സെയിന്റ്സ്. ഇറ്റലിയിലെ ബൊലോഗ്നയിലെ പിനാകോട്ടെക്ക നസിയോണാലിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. മോണ്ടെയിലെ സാൻ ജിയോവന്നി പള്ളിയിലെ സ്കറാണി ചാപ്പലിലായിരുന്നു ഈ ചിത്രം ആദ്യം തൂക്കിയിരുന്നത്.

Madonna in Glory with Saints
കലാകാരൻPietro Perugino
വർഷംc. 1500–1501
MediumOil on panel
അളവുകൾ330 cm × 265 cm (130 ഇഞ്ച് × 104 ഇഞ്ച്)
സ്ഥാനംPinacoteca Nazionale di Bologna

പക്വതയെത്തിയതിനുശേഷമുള്ള രചനകളിൽ കാണുന്ന ഒരു പ്രത്യേകതയാണ് പെറുഗിനോയുടെ ഈ ദ്വിതല ശൈലി. മഡോണയും കുഞ്ഞും മുകൾ ഭാഗത്ത് ഒരു ബദാമിനുള്ളിലെന്നപോലെ ചിത്രീകരിച്ചിരിച്ചിരിക്കുന്നു. താഴെ ഒരു മലമ്പ്രദേശത്ത് നാല് വിശുദ്ധർ നിലകൊള്ളുന്നു. വിശുദ്ധർ, ഇടതുവശത്ത് നിന്ന്: പ്രധാന ദൂതൻ മൈക്കൽ (അലങ്കരിച്ച കവചത്തോടുകൂടി), അലക്സാണ്ട്രിയയിലെ കാതറിൻ (with her traditional attributed of the torture wheel), അപ്പോളോണിയ (അവളുടെ രക്തസാക്ഷിത്വത്തിന്റെ പിൻസറുമായി), ടെട്രാമോർഫ് കഴുകനോടൊപ്പം ജോൺ ഇവാഞ്ചലിസ്റ്റ് എന്നിവരെയും ചിത്രീകരിച്ചിരിക്കുന്നു. നഷ്ടപ്പെട്ട അസ്സംപ്ഷൻ ഓഫ് ദ സിസ്റ്റിൻ ചാപ്പൽ സാൻ ഫ്രാൻസെസ്കോ അൽ പ്രാറ്റോ റെസ്സറെക്ഷൻ, വല്ലോംബ്രോസ അൾത്താർപീസ് എന്നിങ്ങനെ നിരവധി രചനകളിൽ പെറുഗിനോ ഈ ദ്വിതല ശൈലി ഉപയോഗിച്ചിട്ടുണ്ട്.

പെറുഗിനോയുടെ ഒപ്പ് (പെട്രസ് പെറുസിനസ് പിൻ‌സിറ്റ്) കാതറിൻറെ ചക്രത്തിൽ കാണാം.

ഉറവിടങ്ങൾ

തിരുത്തുക
  • Garibaldi, Vittoria (2004). "Perugino". Pittori del Rinascimento. Florence: Scala. ISBN 888117099X.