പ്രാന്തൻ കണ്ടൽ

ചെടിയുടെ ഇനം
(പീകണ്ടൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റൈസോഫെറേഷ്യേ കുടുംബത്തിൽപ്പെട്ട കണ്ടൽ ചെടിയാണ് പ്രാന്തൻ കണ്ടൽ അഥവാ പീക്കണ്ടൽ (ഇംഗ്ലീഷ്: Loop - root mangrove). ശാസ്ത്രീയനാമം : റൈസോഫെറ മ്യൂക്രോനേറ്റ (Rhizophora mucronata )[2] കേരള വനം വകുപ്പ് കേരളത്തിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികളിലൊന്നിതാണ്‌. ആൽമരം പോലെ ചതുപ്പിൽ തായ്‌വേരുകൾ താഴ്ന്നിറങ്ങി വളരുന്നു. 15 മീറ്റർ ഉയരത്തിൽ വളരാറുണ്ട്. പച്ച നിറത്തിലുള്ള ഇലകൾ പഴുത്താൽ മഞ്ഞനിറമാണ്‌. ഇടതൂർന്ന് നിൽക്കുന്ന ഇലച്ചാർത്താണ്‌. വേരുകൾ കുടപോലെ വളർന്ന് പന്തലിച്ച് നിൽക്കുന്നു. ഈ വേരുകളും ചെടിയും ചേർന്ന് കാറ്റിനെ പിടിച്ച് നിർത്താൻ സഹായിക്കുന്നു. പൂക്കൾക്ക് വെള്ളനിറമാണ്‌. പച്ച നിറത്തിലുള്ള നീണ്ടകായ്കൾ തൂങ്ങി നിൽക്കുന്നു. ഈ വിത്തുകൾ താഴെ വീണാൽ ചെളിയിൽ കുത്തി നിൽകും, അതേയിടത്തുതന്നെ വളരാനും ഇവക്കാകും. ഡിസംബർ മുതൽ ജൂൺ വരെയാണ് ഭ്രാന്തൻ കണ്ടലിന്റെ പൂക്കാലം. ഉപ്പുകൂടിയ തീരങ്ങളിൽ ഇവ യഥേഷ്ടം വളരും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനും വേലിയേറ്റവും വേലിയിറക്കവും നടക്കുന്ന സമയത്തുണ്ടാകുന്ന ജലനിരപ്പിലെ വ്യത്യാസങ്ങൾ ഉൾക്കൊണ്ട് വളരാനും കഴിവുണ്ട്. വംശവർദ്ധനവ് വിവിപ്പരി രീതിയിൽ നടക്കുന്നു.

ഭ്രാന്തൻ കണ്ടൽ
പീകണ്ടൽ
Rhizophora mucronata with propagule
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
R. mucronata
Binomial name
Rhizophora mucronata
തായ്‌വേരുകൾ

കേരളത്തിൽ കണ്ണൂർ ജില്ലയിലെ വളപട്ടണം പുഴയുടെ തീരങ്ങളിലും അഴിമുഖത്തും ധാരാളം വളരുകയും പഴയങ്ങാടി ഭാഗത്ത് വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കല്ലേൻ പൊക്കുടൻ എന്ന പ്രകൃതി സംരക്ഷന്റെ പ്രവർത്തനമാണിതിനുആധാരം. ആന്തമാൻ നിക്കോബാർ ദ്വീപുകളിലും ആഫ്രിക്ക ആസ്ത്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലും പ്രകൃതിദത്ത പ്രാന്തൻ കണ്ടൽ കാടുകൾ ധാരാളം കാണുന്നു.

പേരിനു പിന്നിൽ

തിരുത്തുക
 
അഞ്ചരക്കണ്ടി പുഴയിൽ

വേരുകൾ അലക്ഷ്യമായി വളർന്നു നിൽക്കുന്നതിനാലായിരിക്കാം ഇതിന്‌ ഇങ്ങനെയൊരു പേരുവന്നത്‌ എന്ന് കരുതുന്നു. [3]

ചിത്രശാല

തിരുത്തുക
  1. GRIN (March 1, 2006). "Rhizophora mucronata information from NPGS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. Archived from the original on 2014-01-16. Retrieved October 7, 2012.
  2. http://www.hort.purdue.edu/newcrop/duke_energy/Rhizophora_mucronata.html
  3. http://www.janmabhumidaily.com/news118087[പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രാന്തൻ_കണ്ടൽ&oldid=4077112" എന്ന താളിൽനിന്ന് ശേഖരിച്ചത്