അങ്കണം
ആകാശത്തേക്ക് തുറന്നിരിക്കുന്ന, ചുവരുകളാൽ ചുറ്റപ്പെട്ട പ്രദേശം, പലപ്പോഴും കെട്ടിടത്തിന് സമീപ
നാലുകെട്ടിന്റെ നടുവിലുള്ള മുറ്റം അങ്കണം അഥവാ നടുമുറ്റം എന്ന പേരിൽ അറിയപ്പെടുന്നു. പ്രാങ്കണം എന്നും പേരുണ്ട്. നാലുകെട്ടുപുരകളുടെ കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി എന്നീ നാലുഭാഗങ്ങളുടെ പടികൾക്കു പുറത്ത് മധ്യത്തിലായാണ് അങ്കണം സ്ഥിതിചെയ്യുന്നത്. തെക്കുവടക്ക് ദീർഘചതുരമായും സമചതുരമായും അങ്കണം നിർമ്മിക്കുന്നതിന് വിധിയുണ്ട്. സമചതുരമായുള്ള അങ്കണത്തിന്റെ നടുക്ക് മുല്ലത്തറ പണിത് അതിൽ ചില ദേവതമാരെ പ്രതിഷ്ഠിക്കാറുണ്ട്. എട്ടുകെട്ടുപുരകൾക്ക് രണ്ടും പതിനാറുകെട്ടുകൾക്ക് നാലും നടുമുറ്റങ്ങൾ കാണും. മുറ്റത്തിന്റെ പര്യായമായും സ്ഥലം എന്ന അർഥത്തിലും അങ്കണശബ്ദം പ്രയോഗിക്കാറുണ്ട്. ഉദാഹരണം ഗഗനാങ്കണം, രണാങ്കണം മുതലായവ.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അങ്കണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |