പി. സായ്നാഥ്
ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനാണ് പി. സായ്‌നാഥ് എന്ന പളഗുമ്മി സായ്‌നാഥ്. പത്രപ്രവർത്തനം,സാഹിത്യം, സൃഷ്ട്യോന്മുഖ ആശയമാധ്യമ കല എന്നീ ഗണത്തിൽ 2007 ലെ രമൺ മഗ്സസെ പുരസ്കാരം നേടി. ഇപ്പോൾ ദ ഹിന്ദു പത്രത്തിന്റെ ഗ്രാമീണകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ഡെപ്പ്യൂട്ടി എഡിറ്റർ. ഒരു പത്രപ്രവർത്തക ചായാഗ്രാഹകൻ കൂടിയാണ് സായ്നാഥ്. ദാരിദ്ര്യം, ഗ്രാമീണ കാര്യങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങി ആഗോളവത്കരണത്തിന്റെ അന്തരഫലം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രത്യേക താത്പര്യം കാട്ടുന്നു. ഒരു വർഷത്തിലെ മിക്കവാറും ദിനങ്ങൾ ഭാരതത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ഗ്രാമീണരുടെ കൂടെ കഴിഞ്ഞ് അവരുടെ പ്രശനങ്ങൾ തൊട്ടറിഞ്ഞ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നു. "വിശപ്പിന്റെയും ക്ഷാമത്തിന്റെയും വിഷയത്തിൽ ലോകത്തിലെ തന്നെ കഴിവുതെളീച്ച പ്രഗൽഭരിലൊരാൾ" എന്നാണ് നോബൽ സമ്മാന ജേതാവ് അമർത്യസെൻ സായ്നാഥിനെ വിഷേശിപ്പിച്ചത് [1]
പളഗുമ്മി സായ്നാഥ് | |
---|---|
ജനനം | 1957 മദ്രാസ്, തമിഴ്നാട് |
തൊഴിൽ | പത്രപ്രവർത്തകൻ, രചയിതാവ് |
ദേശീയത | ഭാരതീയൻ |
പഠിച്ച വിദ്യാലയം | ലൊയോള കോളേജ് ജവഹർലാൽ നെഹ്രു സർവകലാശാല |
Genre | രാഷ്ട്രീയ ലേഖനങ്ങൾ |
ശ്രദ്ധേയമായ രചന(കൾ) | നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു |
അവാർഡുകൾ | മാഗ്സസെ അവാർഡ് പി.യു.സി.എൽ, ഹ്യൂമൻ റൈറ്റ്സ് ജേണലിസം പുരസ്കാരം രാജാലക്ഷ്മി പുരസ്കാരം |
Years active | 1980–മുതൽ |
ബന്ധുക്കൾ | വി.വി. ഗിരി |
വെബ്സൈറ്റ് | |
www.psainath.org |
ജീവിത രേഖ
തിരുത്തുക1957 ൽ ആന്ധ്രപ്രദേശിലെ ഒരു പ്രശസ്ത കുടുംബത്തിൽ ജനിച്ചു. ഇന്ത്യയുടെ മുൻ രാഷ്ട്രപതി വി.വി. ഗിരിയുടെ പേരമകനാണ് സായ്നാഥ്. [2] ചെന്നൈ ലയോള കോളേജിലെ ജെസ്യൂട്ടിലായിരുന്നു പ്രാഥമിക പഠനം. സാമൂഹിക പ്രശ്നങ്ങളിലും രാഷ്ട്രീയപരമായ പരിപ്രേക്ഷ്യത്തിലുള്ള പ്രതിബദ്ധയിലും കലാലയ ജീവിതകാലത്ത് തന്നെ അദ്ദേഹത്തിന്റേതായ നിലപാടുകളുണ്ടായിരുന്നു. ദൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം യുനൈറ്റഡ് ന്യൂസ് ഓഫ് ഇൻഡ്യയിൽ പത്രപ്രവർത്തകനായി ജീവിതമാരംഭിച്ചു. പിന്നീട് അക്കാലത്ത് തെക്കേ ഏഷ്യയിലെ ഏറ്റവും പ്രചാരമുള്ള വാരികയായ 'ബ്ലിറ്റ്സ്' വാരികയിൽ പത്തുവർഷത്തോളം വിദേശകാര്യ എഡിറ്ററായും ഡെപ്പ്യൂട്ടി എഡിറ്ററായും ജോലി നോക്കി. ഇപ്പോൾ സായ്നാഥ് ഏഷ്യൻ കോളേജ് ഓഫ് ജേണലിസം, സോഫിയ പോളിടെക്നിക്ക് എന്നിവിടങ്ങളിൽ വിസിറ്റിങ് ഫാക്കൽറ്റിയാണ്.
പത്രപ്രവർത്തകൻ
തിരുത്തുകവരൾച്ച ഏറ്റവും കൂടുതലായി ബാധിച്ച പത്തു ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കായിരുന്നു പിന്നീടുള്ള സായ്നാഥിന്റെ യാത്ര. അതിനെ കുറിച്ച് അദ്ദേഹം സ്മരിക്കുന്നതിങ്ങനെയാണ്.'ഈ യാത്രയിൽ നിന്ന് മനസ്സിലാക്കിയത് സാമ്പ്രദായിക പത്രപ്രവർത്തനം എന്നതിന്റെ ആകെത്തുക അധികാരത്തെ സേവിക്കുക എന്നതാണ്.ഈ നാണക്കേടുകൊണ്ട് എനിക്ക് ലഭിച്ച ഒന്നിലധികം പുരസ്കാരങ്ങൾ ഞാൻ നിരസിച്ചിട്ടുണ്ട്.
ഇത്രയും കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു.”രണ്ട് തരത്തിലുള്ള പത്രപ്രവർത്തകരുണ്ട് :ഒരു വിഭാഗം പത്രപ്രവർത്തകർ മറ്റേവിഭാഗം കേവല കേട്ടഴുത്തുകാരും.”
1984 ൽ കെ.എ. അബ്ബാസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് "രാജാവ് നഗ്നനാണ് എന്ന് പ്രഖ്യാപിച്ച പത്രപ്രവർത്തനത്തിലെ അസാധാരണ വ്യക്തി.അതും സ്വതസ്സിദ്ധമായ നർമ്മ ബോധത്തോടെ.മറ്റുള്ളവരുടെ പ്രശ്നങ്ങളിലേക്ക് ഇത്രമാത്രം ഇറങ്ങിചെല്ലുന്ന വേറൊരു പത്രപ്രവർത്തകനെ എനിക്കറിയില്ല" എന്നാണ്.
1991 ൽ മൻമോഹൻ സിംഗ് ഇന്ത്യയിൽ സാമ്പത്തിക പരിഷ്കാരത്തിന് തുടക്കമിട്ടപ്പോൾ ഇന്ത്യക്ക് മാത്രമല്ല അത് വഴിത്തിരിവായത് സായനാഥിന്റെ പത്രപ്രവർത്തക ജീവിതത്തിലും അത് നിർണ്ണായക സംഭവമായിരുന്നു. മാധ്യമ ശ്രദ്ധ വാർത്തകളിൽ നിന്ന് വിനോദത്തിലേക്കും ഉപരിവർഗ്ഗ ജീവിതത്തിന്റെ ഉപഭോഗസംസ്കാരത്തിലേക്കും പറിച്ചു നടപ്പെട്ടു എന്നദ്ദേഹം നിരീക്ഷിച്ചു. "ഇന്ത്യൻ പ്രസ്സ് ഉപരിവർഗ്ഗത്തിന്റെ അഞ്ച് ശതമാനത്തെ കുറിച്ചെഴുതുമ്പോൾ ഞാൻ ഏറ്റവും താഴെക്കിടയിലുള്ള അഞ്ചു ശതമാനത്തെ പ്രതിനിധീകരിക്കണമെന്ന് എനിക്ക് തോന്നി".
1993 ൽ ബ്ലിറ്റ്സ് വിട്ട സായ്‌നാഥ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫെലൊഷിപ്പിനായി അപേക്ഷിച്ചു.ആ അഭിമുഖത്തിൽ ഗ്രാമീണ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ അഭിലാഷം പ്രകടിച്ചപ്പോൾ പത്രാധിപർ അദ്ദേഹത്തോടായി ഇങ്ങനെ ചോദിച്ചു:ഞങ്ങളുടെ വായനക്കാർക്ക് അങ്ങനെയുള്ള വിഷയങ്ങളിലൊന്നും താത്പര്യമില്ലങ്കിലോ? അദ്ദേഹം തിരിച്ചു ചോദിച്ചു:" വായനക്കാരുടെ മനോഗതമറിയാൻ എന്നാണ് അവസാനമായി നിങ്ങളവരെ കണ്ടത്?"
ഫെലോഷിപ്പ് ലഭിച്ച സായ്‌നാഥ് ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലെ ഏറ്റവും ദരിദ്രമായ പത്തു ജില്ലകളിലേക്ക് ഇറങ്ങിത്തിരിച്ചു.പതിനാറോളം യാത്രാമാർഗ്ഗങ്ങളിലൂടെ ഒരു ലക്ഷം കിലോമീറ്റർ അദ്ദേഹം താണ്ടി. ഇതിൽ അയ്യായിരം കിലോമീറ്റർ കാൽനടയായിട്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലെ രണ്ടു പത്രാധിപരുടെ ദാക്ഷിണ്യത്തിലാണ് 84 റിപ്പോര്ട്ടുകൾ പതിനെട്ട് മാസങ്ങളിലായി പ്രസിദ്ധീകരിച്ചതെന്ന് സായനാഥ് പറയുന്നു.
തമിഴ്നാട്ടിലെ ഡ്രോട്ട് മാനജ്മെന്റ് പ്രോഗ്രാമിന്റെ അഴിച്ചുപണിക്കും ഒറീസ്സയിലേ മാൽകംഗരിയിലെ മെഡിക്കൽ സിസ്റ്റത്തിന്റെ തദ്ദേശീയമായ വികസന നയത്തിലും മധ്യപ്രദേശിലെ ആദിവാസി മേഖലയിലെ ഏരിയാ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ പുന:ക്രമീകരണത്തിനും ഇദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ നിമിത്തമായി. ദ ടൈംസ് ഓഫ് ഇന്ത്യ സായ്നാഥിന്റെ റിപ്പോർട്ടിംഗ് ശൈലി ഒരു മാതൃകയാക്കി എടുത്തതോട് കൂടി ഇന്ത്യയിലെ അറുപതോളം പത്രങ്ങളും ദാരിദ്ര്യം ഗ്രാമ വികസനം എന്നിവക്കായി പ്രത്യാക പംക്തികൾ ആരംഭിച്ചു.
ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങളാണ് സായ്‌നാഥ് വിഷയമാക്കിയതെങ്കിലും ഇന്ത്യയിലും ലോകവ്യാപകമായും വികസനത്തെ കുറിച്ച ചില സംവാദങ്ങൽ അതഴിച്ചുവിട്ടു. നവ ഉദാരവത്കരണത്തിന്റെ ദൂശ്യഫലങ്ങളെ കുറിച്ചും ഒറീസ്സ, ആന്ധ്രപ്രദേശ്,മഹാരാഷ്ട്ര, കേരളത്തിലെ വയനാട് എന്നിവിടങ്ങളിലെ കർഷക ആത്മഹത്യകളെ കുറിച്ചും വിവിധ പത്രങ്ങളിലായി അദ്ദേഹം എഴുതി.
പുരസ്കാരങ്ങൾ, ബഹുമതികൾ
തിരുത്തുക- രമൺ മഗ്സസെ പുരസ്കാരം ലഭിക്കുന്ന അപൂർവ്വം ഭാരതീയരിൽപെടുന്നു സായ്നാഥ്.
- യൂറോപ്യൻ കമ്മീഷന്റെ നഥാലി പ്രൈസ് (1994)
- മനുഷ്യാവകാശ പത്രപ്രവർത്തനത്തിന് ആംനസ്റ്റി ഇന്റ്‌ർനാഷണല്ന്റെ ഗ്ലോബൽ പുരസ്കാരം(2000)
- പത്രപ്രവർത്തന മികവിന് ബി.ഡി. ഗോയങ്ക പുർസ്കാരം(2000).
- ഹാരി ചാപിൻ മാധ്യമ പുര്സ്കാരത്തിന്റെ ജഡ്ജസ് പ്രൈസ്(2006)
പുസ്തകം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "പി.സായ്നാഥ്, ഗ്ലോബലൈസിങ് ഇനീക്വാലിറ്റി". ഷെയർ ദ വേൾഡ് റിസോഴ്സസ്. Archived from the original on 2014-06-30. Retrieved 30 ജൂൺ 2014.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "വൈ ഇന്ത്യൻ ഫാർമേഴ്സ് കിൽ ദെംസെൽവ്സ്". കൗണ്ടർപഞ്ച്. Retrieved 30 ജൂൺ 2014.
ഇതും കാണുക
തിരുത്തുക- അതിജീവനത്തിന്റെ കനൽവഴികൾ1, Archived 2016-03-06 at the Wayback Machine.2 Archived 2016-03-06 at the Wayback Machine.മലയാളം വാരിക, 2012 മാർച്ച് 23,30