പി. മാധവൻ (രാഷ്ട്രീയപ്രവർത്തകൻ)

ഇന്ത്യയിലെ ഒരു രാഷ്ട്രീയ

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി. മാധവൻ[1]. കണ്ണൂർ -2 നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്[2]. 1911 ജൂലൈയിലായിരുന്നു ജനനം. കെപിസിസി അംഗമായിരുന്ന ഇദ്ദേഹം ഉപ്പ് സത്യാഗ്രഹത്തിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കേരളാ ലേബർ കോൺഗ്രസ് എന്ന സംഘടനയുടെ പ്രസിഡന്റും സ്ഥാപകനുമായിരുന്നു പി. മാധവൻ. പിന്നീട് ഐഎൻറ്റിയുസിയുടെ കേരളാ ഘടകം രൂപീകൃതമായപ്പോൾ കേരളാ ലേബർ കോൺഗ്രസ് അതിലേക്ക് ലയിച്ചു. മസ്ദൂർ എന്ന ദ്വൈവരികയുടെ എഡിറ്ററായും പ്രവർത്തിച്ചിരുന്നു. 1992 മാർച്ച് അഞ്ചിന് ഇദ്ദേഹം അന്തരിച്ചു.

പി. മാധവൻ
P. Madhavan.jpg
കേരള നിയമസഭയിലെ അംഗം
In office
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമികെ.പി. ഗോപാലൻ
മണ്ഡലംകണ്ണൂർ -2
Personal details
Born(1911-07-00)ജൂലൈ , 1911
Diedമേയ് 5, 1992(1992-05-05) (പ്രായം 80)
Political partyകോൺഗ്രസ്
As of നവംബർ 24, 2020
Source: നിയമസഭ

അവലംബംതിരുത്തുക

  1. "Members - Kerala Legislature". ശേഖരിച്ചത് 2020-11-26.
  2. "Members - Kerala Legislature". ശേഖരിച്ചത് 2020-11-26.