ഒരു മലയാളകവിയും ഗാനരചയിതാവുമായിരുന്നു പി.ടി. അബ്ദുറഹ്മാൻ. മാപ്പിള ഗാനങ്ങളിലൂടെ പി.ടി. അബ്ദുറഹ്മാൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. തേൻതുള്ളി എന്ന ചിത്രത്തിൽ കെ. രാഘവൻ മാസ്റ്റർ സംഗീതം നൽകി വി.ടി. മുരളി ആലപിച്ച പി.ടിയുടെ പ്രശസ്തഗാനമാണ് "ഓത്തുപള്ളീലന്ന് നമ്മൾ..." എന്നു തുടങ്ങുന്ന ഗാനം. ഓത്തു പള്ളീലന്നു നമ്മൾ എന്ന് തുടങ്ങുന്ന കവിത പി ടി അബ്ദുറഹ്‍മാൻ എഴുതിയപ്പോൾ അതിന് ഗസൽ ആലാപനത്തിന്റെ ശൈലിയിൽ സംഗീത സംവിധാനം നിർവഹിച്ചു പാടിയത് സംഗീത സംവിധായകനും ഗായകനുമായിരുന്ന വടകര കൃഷ്‌ണദാസ് ആയിരുന്നു. പിന്നീടാണ് അത് രാഘവൻ മാഷുടെ സംഗീത സംവിധാനത്തിൽ മുരളിയുടെ ശബ്ദത്തിൽ ചലച്ചിത്രത്തിൽ എത്തുന്നത്. കവിതാസമാഹാരങ്ങൾക്കു പുറമെ ആറ് ചലച്ചിത്രങ്ങൾക്കായി പതിനേഴ് ഗാനങ്ങളും രണ്ടു ആൽബങ്ങൾക്കായി നാലു ഗാനങ്ങളും എഴുതി. കിസ്സ, കെസ്സ്, കത്ത്, ബദർ, മാല തുടങ്ങി മാപ്പിളപ്പാട്ടിന്റെ വിവിധ ശാഖകളിലായി 1500ൽ പരം ഗാനങ്ങളാണ് പി ടി എഴുതിയത്. മലയാളത്തിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ടുകൾ രചിച്ച കവി കൂടിയാണ് പി ടി എന്ന വടകരക്കാരൻ. .[1]

പി.റ്റി. അബ്ദുറഹിമാൻ


ജീവിതരേഖ തിരുത്തുക

1940 മെയ് 15 ന് കോഴിക്കോട് ജില്ലയിലെ വടകരയിൽ എ.വി. ഇബ്രാഹീമിന്റെയും പി.ടി. ആയിഷയുടേയും മകനായി ജനനം.സ്കൂൾ പഠനത്തിനു ശേഷം മലബാർ മാർക്കറ്റ് കമ്മിറ്റി ഓഫീസിൽ ജോലിനോക്കി. ആകാശവാണിക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്.[2]

കുടുംബം

ഭാര്യ കുഞ്ഞായിശ. ഇവർക്ക് മക്കളില്ല.[2]

കവിതാസമാഹരങ്ങൾ തിരുത്തുക

പി.ടി. അബ്ദുറഹ്മാന്റെ പ്രധാന കാവ്യസമാഹാരങ്ങൾ ഇവയാണ്:[2]

  • നീലദർപ്പണം
  • രാഗമാലിക
  • യാത്രികർക്ക് വെളിച്ചം
  • വയനാടൻ തത്ത
  • സുന്ദരിപ്പെണ്ണും സുറുമകണ്ണും
  • ഒരു ഇന്ത്യൻ കവിയുടെ മനസ്സിൽ

ഖണ്ഡകാവ്യം തിരുത്തുക

  • കറുത്തമുത്ത്

ഗാനങ്ങൾ എഴുതിയ ചലച്ചിത്രങ്ങൾ തിരുത്തുക

  • തേൻതുള്ളി-(ഓത്തുപള്ളിയിലന്നു നമ്മൾ...)-1979[1]
  • പതിനാലാം രാവ് -(പെരുത്തു മൊഞ്ചുള്ളൊരുത്തി..)-1979
  • ഞാൻ കാതോർത്തിരിക്കും (മധുരിക്കും തേൻ കനി..)-1986
  • ഉൽപത്തി (ഇലാഹി...)-1984
  • കണ്ണാടിക്കൂട്-1983
  • മുഹമ്മദും മുസ്തഫയും-1978

പുരസ്കാരങ്ങൾ തിരുത്തുക

  • എൻ.എൻ. കക്കാട് പുരസ്കാരം[3]
  • ചങ്ങമ്പുഴ പുരസ്കാരം.[2]
  • കുവൈത്ത് കൾചറൽ സെന്ററിന്റെ സി.എച്ച്. അവാർഡ്
  • ദുബൈ മലയാളികൾ നൽകിയ മാല അവാർഡ്

അവലംബം തിരുത്തുക

  1. 1.0 1.1 http://malayalasangeetham.info/php/createMovieIndex.php?m_writers=PT Abdurahiman&submit=Search+For+Movie+Names
  2. 2.0 2.1 2.2 2.3 ഇസ്ലാമിക വിജ്ഞാനകോശം, ഒന്നാം വാല്യം,പ്രസാധകർ:ഐ.പി.എച്ച്
  3. Who's who of Indian Writers 1999- Karthik chandra Dutt, Sahitya Akademi
"https://ml.wikipedia.org/w/index.php?title=പി.ടി._അബ്ദുറഹ്മാൻ&oldid=4080826" എന്ന താളിൽനിന്ന് ശേഖരിച്ചത്