വി.ടി. മുരളി
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും മലയാള ചലച്ചിത്ര പിന്നണിഗായകനുമാണ് വി.ടി. മുരളി. തേൻതുള്ളി എന്ന ചിത്രത്തിലെ മുരളി പാടിയ 'ഓത്തുപള്ളീലന്ന് നമ്മൾ പോയിരുന്ന കാലം' എന്ന ഗാനം വളരെ പ്രശസ്തമാണ്. ചലച്ചിത്ര പിന്നണിഗാനരംഗത്തു പ്രവർത്തിക്കുന്നതിനു പുറമെ നാടകഗാനങ്ങളും ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും നാടൻ പാട്ടുകളും പാടുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു.[1]
വി.ടി. മുരളി | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | വടകര, കോഴിക്കോട് കേരളം, ഇന്ത്യ | നവംബർ 18, 1955
തൊഴിൽ(കൾ) | ഗായകൻ, സംഗീത സംവിധായകൻ, എഴുത്തുകാരൻ |
വർഷങ്ങളായി സജീവം | 1979–present |
ജീവിതരേഖ തിരുത്തുക
പ്രശസ്തകവി വി.ടി.കുമാരന്റെയും ശാന്തയുടെയും മകനായി 1955 നവംബർ 18-ന് കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ചു.[2]. തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം ബിരുദം നേടി. കേരള സർക്കാർ സർവ്വീസിൽ കേരള വാട്ടർ അതോറിറ്റിയുടെ കോഴിക്കോട് ഓഫീസിൽ ജീവനക്കാരനായിരുന്നു. ശശികലയാണ് ഭാര്യ. മക്കൾ ഇന്ദു, നീത[3].
പുസ്തകങ്ങൾ തിരുത്തുക
- 'രാഗമലയാളം' ഒലീവ് പബ്ലിക്കേഷൻസ് കോഴിക്കോട്
പുരസ്കാരങ്ങൾ തിരുത്തുക
- 2009ലെ അബുദാബി യുവകലാസാഹിതി കാമ്പിശ്ശേരി പുരസ്കാരം.[3]
- 2008ലെ കുവൈത്ത് കേരള അസോസിയേഷന്റെ തോപ്പിൽ ഭാസി അവാർഡ്
- 2008ൽ കൂടത്താങ്കണ്ടി കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്മാരക ഗ്രാമദീപം പുരസ്കാരം
- 2007ൽ ലളിതസംഗീത ആലാപനത്തിനുള്ള സംഗീതനാടക അക്കാദമി അവാർഡ്.[3]
- 2005ലെ മാപ്പിള കലാ അക്കാദമിയുടെ ചാന്ദ്പാഷാ പുരസ്കാരം.
- 2003ലെ മികച്ച നാടകഗായകനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം.[3]
ചിത്രശാല തിരുത്തുക
-
2012 മെയ് 25 ന് ദുബൈയിൽ വെച്ചു നടന്ന "ഓത്തുപള്ളീലന്ന് നമ്മൾ" എന്ന ഗാനസന്ധ്യയിൽ പങ്കെടുത്ത് ഗാനമാലപിക്കുന്ന വി.ടി. മുരളി
അവലംബം തിരുത്തുക
- ↑ "കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2010-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-20.
- ↑ "പാട്ടോർമ്മ" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 694. 2011 ജൂൺ 13. ശേഖരിച്ചത് 2013 മാർച്ച് 18.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ 3.0 3.1 3.2 3.3 3.4 മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-06-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-29.
- ↑ തുറന്നു വച്ച സംഗീതജാലകങ്ങൾ - മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- മലയാളം വാരിക, 2012 മെയ് 11 Archived 2016-03-06 at the Wayback Machine.