കേരള നിയമസഭയിൽ ചെങ്ങന്നൂർമണ്ഡലത്തെ മൂന്ന് (1967) ,നാല് (1970) സഭകളിൽ പ്രതിനിധീകരിച്ച വ്യക്തിയാണ് പി.ജി പുരുഷോത്തമൻ പിള്ള.[1]കമ്യൂണീസ്റ്റ് പാർട്ടി പ്രതിനിധിയായാണ് അദ്ദേഹം മത്സരിച്ചത്[2]. കഥകളി ആസ്വാദകൻ എന്ന നിലക്കും അദ്ദേഹം പ്രശസ്തനാണ്[3]

പി.ജി പുരുഷോത്തമൻ പിള്ള
മൂന്നാം കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
1967 – 1970
മുൻഗാമികെ.ആർ. സരസ്വതിയമ്മ
പിൻഗാമിസ്വയം
മണ്ഡലംചെങ്ങന്നൂർ
നാലാം കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
1970 – 1977
മുൻഗാമിസ്വയം
പിൻഗാമിഎസ്. തങ്കപ്പൻ പിള്ള
മണ്ഡലംചെങ്ങന്നൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം26 ജാനുവരി 1929
രാഷ്ട്രീയ കക്ഷികമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളി(കൾ)പി എൽ രാജമ്മ
കുട്ടികൾ2 പുത്രർ, 2 പുത്രിമാർ
ഉറവിടം: നിയമസഭ

വ്യക്തിജീവിതം തിരുത്തുക

1929 ജനുവരി 26നാണ് ജനിച്ചത്.അച്ഛൻ രാമപ്പണിക്കർ, അമ്മ ജാനകിയമ്മ. രാജമ്മ പത്നി, നാലുമക്കൾ: മണി,രവി,രാജൻ,മിനി.

സ്ഥാനങ്ങൾ തിരുത്തുക

  • പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ (1971-72), ലൈബ്രറി ഉപദേശകസമിതി ചെയർമാൻ,(1974-75).
  • ട്രാവങ്കൂർ, കൊച്ചിൻ സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രസിഡണ്ട്, സിക്രട്ടറി,
  • എ. ഐ. എസ്. എഫ്. വൈസ് പ്രസിഡണ്ട്,
  • കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് മെംബർ,
  • കേരളകലാമണ്ഡലം മെമ്പർ,
  • സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി,
  • കണ്ണശ്ശ കലാസമിതി സ്ഥാപകപ്രസിഡണ്ട്.
  • ചൈനയിലേക്കുള്ള സർവ്വകലാശാലാ പ്രതിനിഥിസംഘം 1955
  • എഡിറ്റർ, ദേശാഭിമാനി ദിനപത്രം
  1. http://www.niyamasabha.org/codes/members/m519.htm
  2. "പി ജി പുരുഷോത്തമൻ പിള്ള അന്തരിച്ചു". ശേഖരിച്ചത് 2023-08-01.
  3. https://www.facebook.com/PgPurushothamanPillaiExMla/posts/2107948449220840