ഗ്രന്ഥാലോകം
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രം ആണ് ഗ്രന്ഥാലോകം.
![]() | |
ഗണം | സാഹിത്യമാസിക |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | മാസിക |
ആദ്യ ലക്കം | 1948 ജൂൺ |
കമ്പനി | കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ |
രാജ്യം | ![]() |
ഭാഷ | മലയാളം, |
തുടക്കംതിരുത്തുക
1948 ജൂൺ മുതൽ തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ചുവരുന്നു.
വിഷയങ്ങൾതിരുത്തുക
മാസിക-പുസ്തകനിരൂപണങ്ങൾക്കു പ്രാധാന്യം നല്കുന്നു. നിരൂപണങ്ങൾക്കും സാഹിത്യലേഖനങ്ങൾക്കും പുറമെ, ലൈബ്രറി സയൻസിലെ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാമീണഗ്രന്ഥശാലകളുടെ പരിചയക്കുറിപ്പുകളും പ്രകാശനംചെയ്യുന്നു. ഗ്രന്ഥാലയവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ന്യൂസ് സപ്ലിമെൻറ് അനുബന്ധമായുണ്ട് .
സപ്ലിമെന്റുകൾതിരുത്തുക
ആദ്യകാലത്ത് തെക്കൻ തിരുവിതാംകൂറിനെ ഉദ്ദേശിച്ച് ഒരു തമിഴ് സപ്ലിമെൻറും 13 ആം വർഷം മുതൽ കുറച്ചുകാലത്തേക്ക് ഒരു ഹിന്ദി സപ്ലിമെൻറും ഗ്രന്ഥാലോകത്തിന്റെ ഘടകങ്ങളായിരുന്നു.
പത്രാധിപർതിരുത്തുക
ഭാഷയിലെ പ്രമുഖ സാഹിത്യകാരന്മാരിൽ ചിലർ മാസികയുടെ പത്രാധിപസമിതിയിൽ പലപ്പോഴായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .ആദ്യ പത്രാധിപർ എസ്. ഗുപ്തൻനായർആയിരുന്നു.[1]
അവലംബംതിരുത്തുക
പുറം കണ്ണികൾതിരുത്തുക
- ↑ "വായനയിലൂടെ പൂർണത". janayugomonline.com. മൂലതാളിൽ നിന്നും 2014-07-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 ജൂൺ 2014.
{{cite web}}
: soft hyphen character in|title=
at position 4 (help)