പാഹ്ലവി ഭാഷ

മദ്ധ്യ പേർഷ്യൻ ഭാഷ

പാഹ്ലവി അല്ലെങ്കിൽ മദ്ധ്യ പേർഷ്യൻ ഭാഷ, ഒരു പാശ്ചാത്യ മദ്ധ്യ ഇറാനിയൻ ഭാഷയാണ്. ഇത് സസ്സാനിദ് കാലഘട്ടത്തിലെ പ്രധാന സാഹിത്യ ഭാഷയായിരുന്നു. പാർസിക് അല്ലെങ്കിൽ പാർസിഗ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ആധുനിക പേർഷ്യൻ ഭാഷ ഇതിൽ നിന്ന് പരിണമിച്ച് ഉണ്ടായതാണ്. ഇറാൻ, അഫാഗാനിസ്താൻ (ദരി), താജിക്കിസ്താൻ (താജിക്) എന്നിവിടങ്ങളിലെ ഔദ്യോഗിക ഭാഷ ആധുനിക പേർഷ്യന്റെ അവാന്തരരൂപങ്ങളാണ്.

പാഹ്ലവി
മദ്ധ്യ പേർഷ്യൻ
𐭯𐭠𐭫𐭮𐭩𐭪 (പാർസിക് അല്ലെങ്കിൽ പാർസിഗ്)
പാഹ്ലവി ഭാഷ ആലേഖനം ചെയ്യപ്പെട്ട കോട്ടയം മാർത്തോമാ സ്ലീവാ
ഭൂപ്രദേശംസസ്സാനിദ് സാമ്രാജ്യം (224–651)
സംസാരിക്കുന്ന നരവംശംപേർഷ്യക്കാർ
കാലഘട്ടം9ാം നൂറ്റാണ്ട് ആയപ്പോഴേക്കും ആധുനിക പേർഷ്യൻ ഭാഷയായി പരിണമിച്ചു; അതിനുശേഷം പാർസി മതത്തിന്റെ മതപരമായ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കപ്പെട്ടു
പൂർവ്വികരൂപം
പാഹ്ലവി ലിപി, മാനിക്കേയൻ ലിപി, അവെസ്തൻ ലിപി, പാസെന്ദ്
ഭാഷാ കോഡുകൾ
ISO 639-2pal
ISO 639-3Either:
pal – സൊറോസ്ട്രിയൻ മദ്ധ്യ പേർഷ്യൻ ("പാഹ്ലവി ലിപി")
xmn – മാനിക്കേയൻ മദ്ധ്യ പേർഷ്യൻ (മാനിക്കേയൻ ലിപി)
ഗ്ലോട്ടോലോഗ്pahl1241  പാഹ്ലവി[1]
Linguasphere58-AAC-ca

ഭാഷാ പരിണാമം തിരുത്തുക

ഇറാനിയൻ ഭാഷകളുടെ വർഗ്ഗീകരണത്തിൽ, ബിസി നാലാം നൂറ്റാണ്ടിലെ അക്കീമെനിദ് സാമ്രാജ്യത്തിന്റെ പതനം മുതൽ ഏഴാം നൂറ്റാണ്ടിലെ സസ്സാനിദ് സാമ്രാജ്യത്തിന്റെ പതനം വരെ ഇറാനിൽ സാധാരണമായിരുന്ന ഭാഷകൾ മധ്യകാല വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു.

പ്രാചീന പേർഷ്യൻ, അവെസ്തൻ എന്നീ ഭാഷകൾ പുരാതനകാല ഇറാനിയൻ ഭാഷകളുടെ ഗണത്തിൽ ഉൾപ്പെടുന്നു. വാക്കുകളിൽ മാറ്റങ്ങൾ വരുത്തി വാചകത്തിന്റെ അർത്ഥം പ്രകടമാക്കുന്ന ഭാഷകളാണവ (ഇംഗ്ലീഷ്: synthetic language). എന്നാൽ മദ്ധ്യകാല ഇറാനിയൻ ഭാഷകൾ ഈ സ്വഭാവ സവിശേഷതയിൽ നിന്ന് മാറി പകരം സഹായ പദങ്ങളുടെയും പദക്രമത്തിന്റെയും സഹായത്തോടെ അർത്ഥം പ്രകടമാക്കുന്ന ഭാഷകളാണ് (ഇംഗ്ലീഷ്: analytic language).

അവലംബം തിരുത്തുക

  1. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "പാഹ്ലവി". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
"https://ml.wikipedia.org/w/index.php?title=പാഹ്ലവി_ഭാഷ&oldid=3994599" എന്ന താളിൽനിന്ന് ശേഖരിച്ചത്