ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ ശാഖയായ ഇന്തോ-ഇറാനിയൻ ഭാഷകളുടെ ഒരു ഉപശാഖയാണ് ഇറാനിയൻ ഭാഷകൾ അഥവാ ഇറാനിക് ഭാഷകൾ[1][2]. ഇറാനിയൻ ഭാഷകൾ സംസാരിക്കുന്നവരെ ഇറാനിയർ എന്നാണ് അറിയപ്പെടുന്നത്.  ചരിത്രപരമായി ഇറാനിയൻ ഭാഷകളെ മൂന്ന് തരത്തിൽ തിരിച്ചിരിക്കുന്നു: പഴയ ഇറാനിയൻ (ബി.സി.ഇ. 400 വരെ), മദ്ധ്യ ഇറാനിയൻ (ബി.സി.ഇ. 400 - സി.ഇ. 900), പുതിയ ഇറാനിയൻ (സി.ഇ. 900 ശേഷം). പഴയ ഇറാനിയൻ ഭാഷകളിൽ വ്യക്തതയുള്ളതും രേഖപ്പെടുത്തിയിരിക്കുന്നമായ ഭാഷകൾ പഴയ പേർഷ്യനും അവെസ്താനും (അവെസ്തയിലെ ഭാഷ) ആണ്. മദ്ധ്യ ഇറാനിയൻ ഭാഷകളായി അറിയപ്പെടുന്നവ മദ്ധ്യ പേർഷ്യൻ (സസാനിയൻ ഇറാനിലെ ഒരു ഭാഷ), പാർത്തിയൻ, ബാക്ട്രിയൻ എന്നിവയാണ്.

ഇറാനിയൻ
മനുഷ്യവർഗം:ഇറാനിയർ
ഭൂവിഭാഗം:Southwest Asia, Caucasus, Eastern Europe, Central Asia, and western South Asia
ഭാഷാഗോത്രങ്ങൾ:Indo-European
Proto-language:Proto-Iranian
ഉപവിഭാഗങ്ങൾ:
Avestan (Central)
ISO 639-5:ira
Map-IranianLanguages.png
ഇറാനിയൻ ഭാഷകൾക്ക് ഔദ്യോഗിക പദവിയുള്ളതും ഭൂരിപക്ഷം പേരും സംസാരിക്കുന്നതുമായ രാജ്യങ്ങളും പ്രദേശങ്ങളും

2008-ലെ കണക്ക് പ്രകാരം, ഇറാനിയൻ ഭാഷകൾ മാതൃഭാഷയായി സംസാരിക്കുന്നവർ 150-200 ദശലക്ഷം പേരാണ്.[3] എത്‍നോലോഗിന്റെ കണക്ക് പ്രകാരം 86 ഇറാനിയൻ ഭാഷകളാണുള്ളത്.[4][5] അവയിൽ പേർഷ്യൻ, പഷ്തു, കുർദിഷ്, ബലൂചി എന്നിവയാണ് കൂടുതൽ പ്രചാരത്തിലുള്ളത്.

അവലംബംതിരുത്തുക

  1. Toward a Typology of European Languages edited by Johannes Bechert, Giuliano Bernini, Claude Buridant
  2. Persian Grammar: History and State of its Study by Gernot L. Windfuhr
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=ഇറാനിയൻ_ഭാഷകൾ&oldid=2381479" എന്ന താളിൽനിന്ന് ശേഖരിച്ചത്