പാഷൻ ഫ്രൂട്ട്

ചെടിയുടെ ഇനം
(പാഷൻഫ്രൂട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് പാഷൻ ഫ്രൂട്ട് (Passion fruit) അല്ലെങ്കിൽ വള്ളി ഓറഞ്ച്[1] തെക്കേ അമേരിക്കൻ സ്വദേശിയായ പാഷൻ ഫ്രൂട്ട്, ഇന്ത്യ, ന്യൂസിലാന്റ് , ഫ്ലോറിഡ, ഹവായി, കരീബിയൻ ദ്വീപുകൾ, ബ്രസീൽ, ഓസ്ട്രേലിയ, ഇസ്രയേൽ, കിഴക്കൻ ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു. വള്ളി നാരങ്ങ, മുസോളിക്കായ്, മുസോളിങ്ങ, സർബ്ബത്തുംകായ എന്നെല്ലാം ഈ പഴത്തിനു് നാടൻ പേരുകളുണ്ടു്. ഉൾഭാഗം ചാറുള്ളതും ധാരാളം വിത്തുകൾ അടങ്ങിയതുമാണിവയുടെ കനികൾ. ഇത് കഴിക്കുവാനും പഴച്ചാറുകൾ നിർമ്മിക്കുവാനും, പഴച്ചാറുകൾക്ക് സുഗന്ധം നൽകുവാനും ഉപയോഗിക്കുന്നു. ഫലങ്ങൾക്കു വേണ്ടി ഇവയുടെ വള്ളികൾ ധാരാളമായി വെച്ചു പിടിപ്പിക്കാറുണ്ട്.

പാഷൻ ഫ്രൂട്ട്
Ripe yellow passion fruit, or "maracuyá"
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
P. edulis
Binomial name
Passiflora edulis

സവിശേഷതകൾ

തിരുത്തുക

പാഷൻ ഫ്രൂട്ട് അതിലുണ്ടാകുന്ന കായ്കളുടെ നിറമനുസരിച്ച രണ്ട് തരത്തിൽ കാണപ്പെടുന്നു. മഞ്ഞ നിറത്തിലുള്ളതും ധൂമ (പർപ്പിൾ) നിറത്തിലുള്ളതും. മഞ്ഞ നിറത്തിലുള്ളവ സാധാരണയായി സമതലപ്രദേശങ്ങളിലാണ് കാണപ്പെടുക. പൂക്കൾക്കും കായ്കൾക്കും വലിപ്പം കൂടുതലായിരിക്കും. കൂടാതെ കായ്കൾക്ക് കട്ടിയും കൂടുതലായിരിക്കും. പച്ച നിറത്തിൽ കാണപ്പെടുന്ന കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. പൊതുവേ രണ്ട് തരത്തിലുള്ളവയുടേയും ഇലകളും പൂക്കളും ഒരുപോലെയുള്ളവയാണ്.

ഔഷധഗുണങ്ങൾ

തിരുത്തുക

പാഷൻഫ്രൂട്ടിലെ ഫ്ലേവനോയിഡുകൾ മനഃസംഘർഷത്തെ ലഘൂകരിക്കുന്നവയാണ്. ഇക്കാരണത്താൽ നിരവധിരാജ്യങ്ങളിൽ ശാന്തിദായകമെന്ന രീതിയിൽ പാഷൻഫ്രൂട്ടിന്റെ പാനീയങ്ങൾ പ്രചാരത്തിലുണ്ട്. രാത്രി ഉറക്കം ലഭിക്കാൻ പാഷൻഫ്രൂട്ടിന്റെ സത്ത് കുടിക്കുന്നത് നല്ലതാണ്‌. ഹോമിയോപ്പതിയിലും ആധുനികവൈദ്യത്തിലും ഇത്തരം ഔഷധങ്ങൾ പാഷൻ ഫ്രൂട്ടിൽ നിന്ന് ഉണ്ടാക്കുന്നു. വൈറ്റമിൻ ബി-യുക്തങ്ങളുടെ അഭാവം മൂലമുണ്ടാവുന്ന വായ്പുണ്ണിന്‌ ഇത് നല്ല ഔഷധമാണ്. വില്ലൻ ചുമയ്ക്കും പഴത്തിന്റെ നീരു് നല്ലതാണ്.

ചിത്രശാല

തിരുത്തുക
  1. ഡോ. ഷീജാകുമാരി കൊടുവഴന്നൂർ. ഗ്രാമഭൂമി -നവംബർ-ഡിസംബർ (2011). പുറം. 28-30

കൂടുതൽ അറിവിന്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാഷൻ_ഫ്രൂട്ട്&oldid=3929512" എന്ന താളിൽനിന്ന് ശേഖരിച്ചത്