പാറശ്ശാല ബി. പൊന്നമ്മാൾ

കർണ്ണാടക സംഗീതജ്ഞ
(പാറശ്ശാല പൊന്നമ്മാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ വിഖ്യാതയായ കർണാടക സംഗീതജ്ഞയായിരുന്നു പാറശ്ശാല ബി. പൊന്നമ്മാൾ. (ജനനം: 1924 നവംബർ 29 - മരണം: 2021 ജൂൺ 22)

പാറശ്ശാല ബി. പൊന്നമ്മാൾ
പാറശ്ശാല ബി. പൊന്നമ്മാൾ
ജനനം(1924-11-29)29 നവംബർ 1924
മരണം22 ജൂൺ 2021(2021-06-22) (പ്രായം 96)
ദേശീയതഇന്ത്യൻ
തൊഴിൽകർണാടക സംഗീതജ്ഞ, അദ്ധ്യാപിക
ജീവിതപങ്കാളി(കൾ)പരേതനായ ആർ. ദൈവനായകം അയ്യർ
കുട്ടികൾസുബ്രഹ്മണ്യം
മഹാദേവൻ

2014-ഓടെ 90 വയസ്സ് തികഞ്ഞിട്ടും അവർ തന്റെ സംഗീതസപര്യ നിറഞ്ഞ സദസ്സുകളിൽ തുടർന്നുകൊണ്ടിരുന്നു. സ്വയം അവഗാഢമായി പഠിച്ചും പഠിപ്പിച്ചുംകൊണ്ട് അവർ കേരളത്തിലെ കർണ്ണാടകസംഗീതജ്ഞരിൽ മുൻപന്തിയിൽ തന്നെ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനിയും, അവിടത്തെ ആദ്യ വനിതാ പ്രിൻസിപ്പലും, വിഖ്യാതമായ തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രിസംഗീതമേളയിൽ പാടാൻ കഴിഞ്ഞ ആദ്യ വനിതയും അവരാണ്. [1]തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിൽ നിന്ന് വിരമിച്ചു. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യയാണ്. കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്.

ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതർ നിർബന്ധിച്ച് സ്വാതി തിരുനാൾ മ്യൂസിക്ക് അക്കാദമിയിൽ ചേർന്നു. 1942ൽ മൂന്നുകൊല്ലത്തെ ഗായിക കോഴ്സ് കഴിഞ്ഞ് ഇറങ്ങി. ആദ്യ ഗാനഭൂഷണം സ്ത്രീ. സംഗീതാഭ്യസനത്തിനിടയ്ക്ക് പതിനെട്ടാം വയസ്സിൽ കോട്ടൺ ഹിൽ സ്കൂളിൽ അദ്ധ്യാപികയായി ചേർന്നു. 1952ൽ സ്വാതി തിരുനാൾ മ്യൂസിക്ക് അക്കാദമയിൽ അദ്ധ്യാപികയായി ചേർന്നു. ആദ്യത്തെ സംഗീത അദ്ധ്യാപികയായിരുന്നു. 1970 തൃപ്പൂണിത്തറ ആർ.എൽ.വി മ്യൂസിക്ക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സിലെ പ്രിൻസിപ്പൾ ആയി. 1980ൽ അവിടെ നിന്നും ജോലിയിൽ നിന്നും വിരമിച്ചു.

1965ൽ ഗായകരത്നം അവാർഡ് തിരുവിതാംകൂർ കാർത്തിക തിരുനാളിൽ നിന്നും ലഭിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ (2017)[2][3]
  • ഗായകരത്നം അവാർഡ് (1965)
  • കേരള സംഗീത അക്കാദമി അവാർഡ്
  • കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്
  • കേരള സർക്കാരിന്റെ സ്വാതി പുരസ്‌കാരം (2009)
  • കേന്ദ സംഗീത നാടക അക്കാദമി അവാർഡ്
  • ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം
  • മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം,
  • ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം[4]

2021 ജൂൺ 22നു തിരുവനന്തപുരത്തുള്ള വലിയശാലയിലെ വസതിയിൽ വച്ച് പൊന്നമ്മാൾ അന്തരിച്ചു.[5] വാർദ്ധക്യ സഹജമായ രോഗങ്ങൾ കാരണം കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു.[6]

  1. http://www.mathrubhumi.com/news/kerala/parassala-b-ponnammal-1.1682994
  2. http://www.mathrubhumi.com/news/india/padma-awards-1.1682930
  3. http://www.padmaawards.gov.in/PDFS/PadmaAwards-2017_25012017.pdf
  4. "നഗരത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ". www.corporationoftrivandrum.in. Archived from the original on 2016-03-05. Retrieved 16 ജൂലൈ 2014.
  5. "പ്രശസ്ത കർണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാൾ അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2021-06-22.
  6. "വിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാൾ അന്തരിച്ചു". Retrieved 2021-06-22.
"https://ml.wikipedia.org/w/index.php?title=പാറശ്ശാല_ബി._പൊന്നമ്മാൾ&oldid=3788896" എന്ന താളിൽനിന്ന് ശേഖരിച്ചത്