കേരളീയനായ ചിത്രകാരനാണ് പാരീസ് വിശ്വനാഥൻ. (ജനനം : 1 ജനുവരി 1940). ഇന്ത്യൻ നഗരങ്ങളിലും ഡന്മാർക്ക്, പാരീസ്, ഇറ്റലി, സ്വീഡൻ, മെക്‌സിക്കോ, വെനിസ്വേല, ന്യൂയോർക്ക്, സ്‌പെയിൻ എന്നീ വിദേശ രാജ്യങ്ങളിലും നഗരങ്ങളിലും ചിത്രപ്രദർശനങ്ങൾ നടത്തി.[1]

പാരീസ് വിശ്വനാഥൻ
പാരീസ് വിശ്വനാഥൻ കൊല്ലത്ത് 2014 ജൂലൈ 19 ന്
ജനനം(1940-01-01)ജനുവരി 1, 1940
അഞ്ചാലുംമൂട്, കൊല്ലം, കേരളം
തൊഴിൽചിത്രകാരൻ, ഡോക്യുമെന്ററി സംവിധായകൻ
ജീവിതപങ്കാളി(കൾ)നഗിനി

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിൽ തൃക്കടവൂരിലെ കോട്ടയ്ക്കകത്ത് ജനിച്ചു.[2] അച്ഛൻ പലിയവിള വേലുആശാരി ക്ഷേത്രത്തിലെ കളമെഴുത്ത് കലാകാരനായിരുന്നു. 1959ൽ കൊല്ലം എസ്.എൻ കോളേജിലെ പഠനകാലത്ത് സമരം ചെയ്തതിന് കോളേജിൽ നിന്നു മാനേജ്മെന്റ് പുറത്താക്കി. താമസിച്ചെത്തിയാൽ വിദ്യാർഥികൾ ഫൈൻ അടയ്ക്കണമെന്ന നിയമത്തിനെതിരെയായിരുന്നു സമരം.

കോളേജിലെ പഠനം നിർത്തി 1967 ൽ മദ്രാസിലെ കോളേജ് ഓഫ് ഫൈൻ ആർട്സിൽ കെ.സി.എസ്. പണിക്കരുടെ ശിഷ്യനായി ചേർന്നു. തമിഴ്നാട്ടിലെ ചോളമണ്ഡലം കലാഗ്രാമം സ്ഥാപിക്കുന്നതിൽഅക്കിത്തം നാരായണനും ജയപാലപ്പണിക്കർക്കുമൊപ്പം സഹകരിച്ച് പ്രവർത്തിച്ചു.[3]ചോളമണ്ഡലം കലാഗ്രാമത്തിലെ ആദ്യ കാല പ്രവർത്തനങ്ങൾക്കു ശേഷം പാരീസിൽ സ്ഥിര താമസമായി. 1967 ൽ ബൈനിൽ ഡി പാരീസ് ചിത്ര പ്രദർശനത്തിൽ പങ്കടുത്തു. പൃഥ്വി, അഗ്നി, ജൽ, വായു, ആകാശം എന്നിങ്ങനെ അഞ്ചു ചെറു സിനിമകളുടെ ഒരു പരമ്പര, പഞ്ചഭൂത സംവിധാനം ചെയ്തു. ആദ്യ മൂന്നു സിനിമകളുടെ ഛായാഗ്രാഹകൻ പ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനായിരുന്നു[4]ലോകമെമ്പാടും ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.[5]

  • നീയെവിടെ പ്രിയപ്പെട്ട വാൻഗോഗ്?

1976ൽ തയ്യാറാക്കിയ സാൻഡ് എന്ന ശിൽപ്പത്തിന്റെ പരിഷ്കരിച്ച പതിപ്പ് കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചു. രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിൽനിന്ന് ശേഖരിച്ച മണ്ണാണ് ഈ സൃഷ്ടിക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഓരോ നാടിന്റെയും സാംസ്കാരവും ചരിത്രവും മിത്തും പരിഗണിച്ചാണ് മണ്ണ് ശേഖരിച്ചത്. ദ്വാരക, പോർബന്തർ, ദണ്ഡി, സോമനാഥ്, മുംബൈ, കന്യാകുമാരി, പോണ്ടിച്ചേരി, ചെന്നൈ, കേരളത്തിൽ കണ്ണൂർ എന്നിവിടങ്ങളിൽനിന്നുള്ള മണ്ണ് ഇങ്ങനെ ശേഖരിച്ചു. 17 ചതുരക്കള്ളികളിലായി നിരത്തിയാണ് ആദ്യം സാൻഡ് പ്രദർശിപ്പിച്ചത്. ചതുരങ്ങളുടെ സ്ഥാനംമാറ്റിയാണ് ബിനാലെയിൽ പാരിസ് വിശ്വനാഥൻ സാൻഡ് നിരത്തിയിരിക്കുന്നത്. ദണ്ഡിയെ സൂചിപ്പിക്കുന്ന ചതുരം മധ്യത്തിൽ. അതിനുചുറ്റും മറ്റുള്ളവ.[6]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര ലളിത കലാ അക്കാദമി അവാർഡ്
  • 2019 ലെ രാജാ രവിവർമ പുരസ്‌കാരം ലഭിച്ചു. [7]
  • ഇന്റർനാഷണൽ അവാർഡ്, മോണ്ടികാർലോ
  • രാജാരവിവർമ പുരസ്‌കാരം 2018.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-24. Retrieved 2014-07-20.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-26. Retrieved 2011-09-09.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-30. Retrieved 2011-09-09.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-01. Retrieved 2011-09-09.
  5. http://www.deccanherald.com/content/129462/colours-mind.html
  6. http://workersforum.blogspot.in/2012/12/blog-post_4653.html
  7. "പാരീസ് വിശ്വനാഥനും ബി ഡി ദത്തനും രാജാ രവിവർമ പുരസ്‌കാരം". ദേശാഭിമാനി. October 7, 2020. Archived from the original on 2020-10-07. Retrieved October 7, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പാരീസ്_വിശ്വനാഥൻ&oldid=3776797" എന്ന താളിൽനിന്ന് ശേഖരിച്ചത്